ലണ്ടന്‍ പട്ടണത്തില്‍ സുവിശേഷം പ്രസംഗിച്ചതിന് അറസ്റ്റ്; പാസ്റ്റര്‍ക്ക് നഷ്ടപരിഹാരം

ലണ്ടന്‍ പട്ടണത്തില്‍ സുവിശേഷം പ്രസംഗിച്ചതിന് അറസ്റ്റ്; പാസ്റ്റര്‍ക്ക് നഷ്ടപരിഹാരം

Breaking News Europe Global

ലണ്ടന്‍ പട്ടണത്തില്‍ സുവിശേഷം പ്രസംഗിച്ചതിന് അറസ്റ്റ്; പാസ്റ്റര്‍ക്ക് നഷ്ടപരിഹാരം
ലണ്ടന്‍ ‍: ലണ്ടന്‍ നഗരത്തില്‍ സുവിശേഷം പ്രസംഗിച്ചതിന് പോലീസ് അറസ്റ്റു ചെയ്ത തെരുവു പ്രസംഗകന് നഷ്ടപരിഹാരം നല്‍കാന്‍ വിധി.

കഴിഞ്ഞ ഫെബ്രുവരി മാസം 23-ന് വടക്കന്‍ ലണ്ടനിലെ സൌത്ത് ഗേറ്റ് ട്യൂബ് സ്റ്റേഷനു മുമ്പിലെ തെരുവില്‍ നിന്നുകൊണ്ട് പരസ്യമായി സുവിശേഷം പ്രസംഗിച്ച ഒലുവോലി ഇലെ സാന്‍മി (64) യെ മെട്രോപോളിറ്റന്‍ പോലീസ് അറസ്റ്റു ചെയ്ത സംഭവം സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആയിരുന്നു.

വലതു കൈയ്യില്‍ ബൈബിളും പിടിച്ചുകൊണ്ട് മെഗാഫോണിലൂടെ പ്രസംഗിച്ചുകൊണ്ടിരുന്ന ഒലുവോലിയെ രണ്ടു പോലീസുകാര്‍ സമീപിക്കുകയും വര്‍ഗ്ഗീയ വിദ്വേഷം പരത്തുകയും സമാധാനത്തിനു തടസ്സം സൃഷ്ടിച്ചുവെന്നും ആരോപിച്ചു ബൈബിള്‍ പിടിച്ചു വാങ്ങിക്കുകയും കൈയ്യില്‍ നിലങ്ങുവെച്ച് അറസ്റ്റു ചെയ്തു കൊണ്ടുപോവുകയുമായിരുന്നു.

ഈ സംഭവം വന്പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് ക്രൈസ്തവര്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഓലുവേലിയെക്കൊണ്ടു നഷ്ടപരിഹാരത്തിനു അപേക്ഷ കൊടുപ്പിച്ചു, ഇതേത്തുടര്‍ന്ന് സ്കോട്ട്ലാന്റ് യാര്‍ഡ് പോലീസ് തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും അന്യായമായാണ് അറസ്റ്റു ചെയ്തതെന്നും സമ്മതിച്ചുകൊണ്ടാണ് 2500 പൌണ്ട് തുക നല്‍കിയത്.

ജൂലൈ 27-ന് ഒലിവോലിയ്ക്കു നഷ്ടപരിഹാരം ലഭിച്ചു. സംഭവത്തെത്തുടര്‍ന്നു 45,000 ക്രൈസ്തവര്‍ ഒപ്പിട്ട നിവേദനം സ്ക്കോട്ട്ലാന്റ് യാര്‍ഡ് പോലീസിനു നല്‍കിയിരുന്നു. തെരുവില്‍ പ്രസംഗകരായ സുവിശേഷകരെ സംരക്ഷിക്കണമെന്നും അവരെ ഉപദ്രവിക്കരുതെന്നുമായിരുന്നു നിവേദനത്തില്‍ ‍. 2010-ല്‍ നൈജീരിയായില്‍നിന്നു ബ്രിട്ടനിലേക്കു എത്തിയ ഒലുവോലി ഒരു ദന്ത ഡോക്ടറും കൂടിയാണ്.