പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളിലെ ഭക്ഷണം ബി.പി. കൂട്ടും

പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളിലെ ഭക്ഷണം ബി.പി. കൂട്ടും പ്ലാസ്റ്റിക് പാക്കറ്റുകളിലും കാനുകളിലുമുള്ള ഭക്ഷണം വാങ്ങിക്കഴിക്കുന്നവര്‍ സൂക്ഷിക്കുക, രക്തസമ്മര്‍ദ്ദം കൂട്ടുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്.   മനോഹരമായ കവറുകളും, കാനുകളും നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ മനുഷ്യനിലെ ബി.പി. ഉയര്‍ത്തുന്ന ഘടകമാണെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ കൊറിയയിലെ സോള്‍ നാഷണല്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിലെ യുന്‍ ചുല്‍ ഹോങ് അഭിപ്രായപ്പെടുന്നത്.   കവര്‍ പാളിയിലെ ബി.പി.എ. ഘടകമാണ് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ഉയര്‍ത്തുന്നത്. അതേ സമയം ചില്ലു കുപ്പിയിലടച്ച ഭക്ഷണത്തിന് ഈ പ്രശ്നങ്ങളില്ലെന്നും […]

Continue Reading

മനുഷ്യന്റെ നഷ്ടപ്പെട്ട ഓര്‍മ്മകള്‍ വീണ്ടെടുക്കാനാവുമെന്ന് ഗവേഷകര്‍

മനുഷ്യന്റെ നഷ്ടപ്പെട്ട ഓര്‍മ്മകള്‍ വീണ്ടെടുക്കാനാവുമെന്ന് ഗവേഷകര്‍ ന്യുയോര്‍ക്ക്: മനുഷ്യന്റെ നഷ്ടപ്പെട്ട ഓര്‍മ്മകള്‍ വീണ്ടെടുക്കാനാവുമെന്ന് ഗവേഷകര്‍ ‍.   തലച്ചോറില്‍നിന്ന് മാഞ്ഞുപോയ ഓര്‍മ്മകള്‍ വീണ്ടെടുക്കാനാവുമെന്നാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. മറവിരോഗം ബാധിച്ചവര്‍ക്ക് പ്രതീക്ഷ പകരുന്ന കണ്ടെത്തലാണിത്.   കടല്‍ ഒച്ചുകളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഓര്‍മ്മകള്‍ വീണ്ടെടുക്കല്‍ സാദ്ധ്യമെന്ന് തെളിഞ്ഞത്. കോശ തന്മാത്ര പ്രക്രീയകളില്‍ മനുഷ്യരുമായി സമാനതകളുള്ള ജീവികളാണ് ഒച്ചുകള്‍ ‍. തലച്ചോറിലെ കോശങ്ങളെ ബന്ധിപ്പിക്കുന്ന സിനാവ്സസുകളിലാണ് ഓര്‍മ്മകള്‍ സൂക്ഷിക്കുന്നതെന്നായിരുന്നു ഇതുവരെയുള്ള ധാരണ.   എന്നാല്‍ ന്യൂറോണുകളാണ് ദീര്‍ഘകാല […]

Continue Reading

ഗുഡ്കയുടെ നിരോധനം ഫലപ്രദമായെന്ന് ലോകാരോഗ്യസംഘടന

ഗുഡ്കയുടെ നിരോധനം ഫലപ്രദമായെന്ന് ലോകാരോഗ്യസംഘടന മുംബൈ: ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ ഗുഡ്ക കര്‍ശനമായി നിരോധിച്ചത് ഗുണകരമായെന്ന് ലോകാരോഗ്യസംഘടന. തെരുവുകളിലും, മാടക്കടകളിലും സുലഭമായിരുന്ന ഗുഡ്ക എന്ന ലഹരി ഉത്പന്നം നിരോധനം മൂലം ഇതിന്റെ ഉപയോഗം വ്യാപകമായി കുറഞ്ഞതായി സംഘടന ചൂണ്ടിക്കാട്ടി.     ആസാം, ബീഹാര്‍ ‍, ഗുജറാത്ത്, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ 7 സംസ്ഥാനങ്ങളില്‍ ലോകാരോഗ്യ സംഘടന സര്‍വ്വേ നടത്തിയിരുന്നു. ഗുഡ്കയുടെ വില്‍പ്പന നിരോധിച്ചതു ഗുണകരമായെന്നു സര്‍വ്വേയില്‍ പങ്കെടുത്ത 92 ശതമാനം പേര്‍ പ്രതികരിച്ചു. […]

Continue Reading

കണ്ണിലെ ക്യാന്‍സറിനെ ഫോണ്‍ ക്യാമറ തിരിച്ചറിയും

കണ്ണിലെ ക്യാന്‍സറിനെ ഫോണ്‍ ക്യാമറ തിരിച്ചറിയും കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന ഗുരുതരമായ ക്യാന്‍സറിന്റെ സാന്നിദ്ധ്യം തിരിച്ചറിയുവാന്‍ ഒരു മൊബൈല്‍ ഫോണിന്റെ ക്യാമറകൊണ്ടു സാധിക്കുമെന്ന് ബ്രിട്ടണിലെ ഒരു പ്രമുഖ ചാരിറ്റി സംഘടന. ഇതുമൂലം കുട്ടികളുടെ കണ്ണും ജീവനും രക്ഷിക്കുവാന്‍ സഹായകമാകും. റെറ്റിന ബ്ളാസ്റ്റോമ എന്ന ക്യാന്‍സറാണ് മൊബൈല്‍ ഫോണ്‍ ക്യാമറയുടെ ഫ്ളാഷില്‍ തിരിച്ചറിയുവാന്‍ സാധിക്കുന്നത്. മറ്റെല്ലാ ക്യാന്‍സറിപ്പോലെയും അതിവേഗത്തില്‍ വ്യാപിക്കുന്ന രോഗം തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞാല്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാകാതെ നോക്കാന്‍ സാധിക്കുമെന്നാണ് ബ്രിട്ടണിലെ ചൈല്‍ഡ് ഹുഡ് ഐ ക്യാന്‍സര്‍ […]

Continue Reading

വര്‍ഗ്ഗീയ ലഹളകള്‍ ‍: ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 90 പേര്‍

വര്‍ഗ്ഗീയ ലഹളകള്‍ ‍: ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 90 പേര്‍ ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഈ വര്‍ഷം 561 വര്‍ഗ്ഗീയ ലഹളകളുണ്ടായി. ഇതില്‍ 90 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവര്‍ 1,688 പേര്‍ ‍. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയ ലഹള ഉണ്ടായത്. 129 കലാപങ്ങളില്‍ അവിടെ 25 പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനില്‍ 61 സംഭവങ്ങളില്‍ 13 മരണങ്ങളും മഹാരാഷ്ട്രയില്‍ 82 കലാപങ്ങളില്‍ 12 മരണങ്ങളുമുണ്ടായി. ഗുജറാത്തില്‍ 59 ലഹളകളില്‍ 8 പേരാണ് മരിച്ചത്.   കേന്ദ്രമന്ത്രി കിരണ്‍ റിജു ജുര്‍ലോക് […]

Continue Reading

നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

നേതൃത്വ പരിശീലന ക്യാമ്പ് നടത്തി കുമ്പനാട് : പി.വൈ.പി.എ സംസ്ഥാന സമിതിയുടെയും, തിരുവനന്തപുരം മേഖലയുടെയും നേതൃത്വത്തില്‍ നവംബര്‍ 22-ന് പരുത്തിപ്പാറ ഐ.പിസി. സഭയില്‍ നേതൃത്വ പരിശീലന ക്യാമ്പ് നടന്നു.   സംസ്ഥാന പ്രസിഡന്റ് റവ. വില്‍സണ്‍ ശാമുവേലിന്റെ അധ്യക്ഷതയില്‍ ഐ.പി.സി സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ പാസ്റ്റര്‍ ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.   പാസ്റ്റര്‍ ബാബു ചെറിയാന്‍ ക്ലാസ്സെടുത്തു. പാസ്റ്റര്‍ന്മാരായ കലേശ്, സാബു ആരിപ്പള്ളി, ജെയ്സണ്‍ സോളമന്‍ ‍, അലക്സ് ജോണ്‍ എന്നിവര്‍ […]

Continue Reading

സാവകാശം കഴിക്കൂ, തടി കുറയ്ക്കാം

സാവകാശം കഴിക്കൂ, തടി കുറയ്ക്കാം ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിച്ചാല്‍ ‘പൊണ്ണത്തടി’ ഒഴിവാക്കാമെന്ന് ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിച്ചാല്‍ ദഹനം എളുപ്പമാകും എന്ന ആരോഗ്യപാഠം പണ്ടേ പ്രചരിച്ചതെങ്കിലും, ഇതിനെ ശരീരഭാരവുമായി ബന്ധപ്പെടുത്തി പഠിച്ചത് കിങ്സ്റ്റണിലെ റോഡ് ഐലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ്. നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നവരില്‍ അമിതാഹാരം കഴിക്കാനുള്ള പ്രവണത ആഹാരം ‘വെട്ടിവിഴുങ്ങു’ന്നവരെ അപേക്ഷിച്ചു കുറവാണെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്റെ ജൂലായ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാവധാനം […]

Continue Reading

കേരളത്തില്‍ മൂന്നിലൊരാള്‍ പ്രമേഹരോഗി

കേരളത്തില്‍ മൂന്നിലൊരാള്‍ പ്രമേഹരോഗി പാലക്കാട്: കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം പെരുകുന്നു. സംസ്ഥാനത്ത് മൂന്നിലൊരാള്‍ പ്രമേഹരോഗികളാണെന്ന് കണക്ക്.   പ്രതിദിന ശരാശരിയില്‍ കേരളത്തില്‍ 3000 പേര്‍ വീതം പ്രമേഹ രോഗികളാകുന്നു. ഈ വര്‍ഷം ഇതുവരെ രോഗം പിടിപെട്ടവര്‍ 9 ലക്ഷം. രോഗബാധിതരില്‍ മുന്നില്‍ പുരുഷന്മാര്‍ ‍. ഏറ്റവും മുന്നിലുള്ള ജില്ല പാലക്കാടാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കാണിത്.   ആരോഗ്യവകുപ്പ് നടത്തുന്ന പകര്‍ച്ചവ്യാധിയിതര അസുഖങ്ങള്‍ക്കായുള്ള ക്യാമ്പുകളില്‍നിന്ന് ലഭിച്ച കണക്കുകളാണിത്. സംസ്ഥാന ജനതയുടെ 33.39 ശതമാനം പേര്‍ […]

Continue Reading

ഗര്‍ഭകാലത്തെ മൊബൈല്‍ ഉപയോഗം കുട്ടികള്‍ക്ക് ദോഷമെന്ന് റിപ്പോര്‍ട്ട്.

ഗര്‍ഭകാലത്തെ മൊബൈല്‍ ഉപയോഗം കുട്ടികള്‍ക്ക് ദോഷമെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍: 1996-2002 കാലത്ത് ഗര്‍ഭണികളായ ഒരു ലക്ഷം സ്ത്രീകളുടെ മക്കളില്‍ നടത്തിയ പടനത്തിലാണ് ഗര്‍ഭകാലത്ത് മൊബൈല്‍ ഫോണ്‍ പതിവായി ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍ സ്വഭാവ വ്യതിയാനം ഏറെയെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇത് മൊബൈല്‍ ഫോണ്‍ വിളികൊണ്ടു തന്നെയാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ആണെന്നും അല്ലെന്നുമുള്ള വാദം ശക്തമാണ്.

Continue Reading

ആഹാരകാര്യം നിസ്സാരമല്ല

ആഹാരകാര്യം നിസ്സാരമല്ല നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ ആകത്തുകയാണെന്നിരിക്കെ, ഭക്ഷണകാര്യങ്ങളില്‍ അല്പം പോലും ശ്രദ്ധവെക്കാതിരിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാകുമെന്നതില്‍ സംശയമില്ല. ജീവിതശൈലീരോഗങ്ങളായ പൊണ്ണത്തടി, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയും ഉദരരോഗങ്ങളും ഏറിവരുമ്പോള്‍ ഈ യാഥാര്‍ഥ്യം അംഗീകരിക്കാതെ വയ്യ. സൗകര്യപ്രദവും കൃത്രിമത്വത്തിന്റെ മനം മയക്കുന്ന സ്വാദുള്ളതുമായ ഫാസ്റ്റ് ഫുഡുകളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥരും വിദ്യാര്‍ഥിസമൂഹവും വര്‍ധിച്ചുവരുന്നു. ബര്‍ഗര്‍, പിസ്സ, സമൂസ, ഫിംഗര്‍ ചിപ്‌സ്, പഴംപൊരി, പഫ്‌സ്. സിന്തറ്റിക് ഡ്രിങ്കുകള്‍ ഇവയ്‌ക്കൊത്ത പ്രിയമേകുമ്പോഴും അവയിലെ അപകടസാധ്യതകളെക്കുറിച്ച് നാം ബോധമുള്ളവരാകണം. ബേക്കറി പലഹാരങ്ങളില്‍ പലതിലും […]

Continue Reading