വേവിക്കാത്ത അരി കഴിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങള്‍
വേവിക്കാത്ത അരി അധികമില്ലെങ്കിലും പച്ചയ്ക്കു കഴിക്കുന്ന ചിലരെങ്കിലും സമൂഹത്തില്‍ കണ്ടെന്നു വരാം. അത്തരക്കാര്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
പച്ച അരി കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍, പല്ലുകളിലെ കേടുപാടുകള്‍, ഭക്ഷ്യ വിഷബാധ തുടങ്ങിയ ഒട്ടവനധി ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തി വെയ്ക്കാന്‍ സാദ്ധ്യത കൂടുതലാണ്.
ചില രാജ്യങ്ങളില്‍ വേവിക്കാത്തതോ, ശരിയായി വേവിക്കാതെ അരി കഴിക്കുന്നവരുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ ശീലം ഗുരുതരമായ ബക്ഷ്യ വിഷബാധകള്‍ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ചില സന്ദര്‍ഭങ്ങളില്‍ വേവിക്കാത്ത അരി കഴിക്കാനുള്ള ആഗ്രഹം ‘പൈക്ക’ എന്നറിയപ്പെടുന്ന ഒരു ഭക്ഷണ ക്രമക്കേടിന്റെ സൂചനയായിരിക്കാം.
ഇതുകാരണം പോഷണമില്ലാത്ത ഭക്ഷണങ്ങളോ വസ്തുക്കളോ കഴിക്കാനുള്ള അമിതമായ ആഗ്രഹം അനുഭവപ്പെടും.
പൈക്ക സാധാരണ എല്ലാവരിലും കാണാറില്ലെങ്കിലും കുട്ടികളിലും ഗര്‍ഭിണികളിലും ഇത് കൂടുതലായി കാണാറുണ്ട്. മിക്ക കേസുകളിലും ഇത് താല്‍ക്കാലികമാണ്.
ചിലപ്പോള്‍ മനശാസ്ത്രപരമായ കൌണ്‍സിലിംഗുകളും ഇത്തരക്കാര്‍ക്ക് ആവശ്യമായി വന്നേക്കാം.
പൈക്ക കാരണം കൂടിയ അളിവില്‍ വേവിക്കാത്ത അരി കഴിക്കുന്നത് ക്ഷീണം, വയറുവേദന, മുടി കൊഴിച്ചില്‍, പല്ലിനു കേടുപാടുകള്‍, ഇരുമ്പ് സത്തിന്റെ കുറവ് മൂലമുള്ള വിളര്‍ച്ച തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

