പേശികളെ ബലപ്പെടുത്ത പ്രോട്ടീനുകളാല്‍ സമ്പുഷ്ടം മുട്ട

പേശികളെ ബലപ്പെടുത്ത പ്രോട്ടീനുകളാല്‍ സമ്പുഷ്ടം മുട്ട

Health

പേശികളെ ബലപ്പെടുത്ത പ്രോട്ടീനുകളാല്‍ സമ്പുഷ്ടം മുട്ട

നമ്മുടെ ശരീരത്തിലെ പേശികളെ ബലപ്പെടുത്തുവാനും സൂക്ഷിക്കുവാനും ആവശ്യമായ പ്രോട്ടീനാണ് ആല്‍ബുമനിന്‍. ഇത് മുട്ടയുടെ വെള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇത് വളരെക്കാലമായി വിശ്വസിക്കപ്പെടുന്ന ഒരു വസ്തുതയാണ്. ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും ഉള്ളതിനാല്‍ മുട്ടയുടെ വെള്ളയ്ക്ക് പലപ്പോഴും മുന്‍ഗണന നല്‍കുകയാണ് പതിവ്.

എന്നാല്‍ പുതിയ ശാസ്ത്ര പഠനം പറയുന്നത് മുട്ട മുഴുവനായും കഴിക്കുമ്പോള്‍ അതില്‍ കാര്യമായ ഒരു ഗുണമുണ്ടെന്നാണ്. പ്രത്യേകിച്ച് പേശീ വളര്‍ച്ചയുടെ കാര്യത്തില്‍.

മുട്ട മുഴുവനായും കഴിക്കുന്നത് വെള്ള മാത്രം കഴിക്കുന്നതിനെ അപേക്ഷിച്ച് 42 ശതമാനം പേശീ പ്രോട്ടീന്‍ സമന്വയത്തെ ഉത്തേജിപ്പിക്കുന്നുണ്ടെന്ന് 2017-ലെ ഒരു പഠനം പറയുന്നു.

മുട്ടയില്‍ 9 ആവശ്യമായ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അവയെ ഒരു സമ്പൂര്‍ണ്ണ പ്രോട്ടീനാക്കി മാറ്റുന്നു.

മുട്ടയുടെ വെള്ളയിലും ഈ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും മഞ്ഞക്കരുവിലെ കൊഴുപ്പുകളുടെയും വിറ്റാമിനുകളുടെയും സാന്നിദ്ധ്യം അവയുടെ ആഗീരണം ചെയ്യപ്പെടലിനും ഉപയോഗത്തിനും കൂടുതല്‍ ശക്തമായ പ്രതികരണം സൃഷ്ടിക്കാനും കഴിയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.