100 വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ ഒരു മുസ്ളീം രാഷ്ട്രമാക്കുക എന്നതാണ് ഇസ്ളാമിക ലക്ഷ്യമെന്ന് യിസ്രായേല്‍ മന്ത്രി
യെരുശലേം: റാഡിക്കല്‍ ഇസ്ളാമിനെതിരായ യിസ്രായേലിന്റെ പോരാട്ടം വ്യക്തമായും തുടരുകയാണെന്ന് യിസ്രായേല്‍ പ്രവാസികാര്യ മന്ത്രി അമിച്ചായ് ചിക്ളി.
മുസ്ളീം ബ്രദര്‍ ഹുഡിന്റെ സൃഷ്ടിയായ സിഎഐആര്‍ (കൌണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ളാമിക് റിലേഷന്‍സ്) പോലുള്ള ഗ്രൂപ്പുകളിലൂടെ കൂടുതല്‍ സൂക്ഷ്മമായ രൂപത്തില്‍ സമാനമായ ഒരു പോരാട്ടമാണ് തങ്ങള്‍ നേരിടുന്നതെന്ന് പാശ്ചാത്യ രാജ്യങ്ങളിലെ ആളുകള്‍ക്ക് മനസ്സിലാകുന്നില്ല എന്ന ആശങ്ക യിസ്രായേലി നേതാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരികയാണ്.
മന്ത്രി അമിച്ചായ് ചിക്ളി അടുത്തിടെ ഒരു പ്രമുഖ ക്രിസ്ത്യന്‍ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വളരെ ഞെട്ടിക്കുന്ന ഒരു വസ്തുത വെളിപ്പെടുത്തുകയുണ്ടായി.
മുസ്ളീം ബ്രദര്‍ ഹുഡിന് ഒരു പദ്ധതിയുണ്ടെന്ന് അമേരിക്കക്കാര്‍ മനസ്സിലാക്കേണ്ടത് വളരെ പ്രാധാന്യമാണെന്ന് ഞാന്‍ കരുതുന്നു.
100 വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ ഒരു മുസ്ളീം രാഷ്ട്രമാക്കുക എന്ന ദര്‍ശനം അവര്‍ക്കുണ്ട്.
ഇസ്ളാമിസ്റ്റുകള്‍ അമേരിക്കയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് ഒരു മാതൃകയായി യു.കെ.യിലെയും ബെല്‍ജിയത്തിലെയും സ്ഥിതിഗതികള്‍ അമേരിക്കക്കാര്‍ നോക്കണണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

