ബൈബിള്‍ നശിപ്പിക്കാനുള്ള ആഹ്വാനത്തിനെതിരായി നടപടി വേണമെന്ന ഹര്‍ജി തള്ളി. മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി

ബൈബിള്‍ നശിപ്പിക്കാനുള്ള ആഹ്വാനത്തിനെതിരായി നടപടി വേണമെന്ന ഹര്‍ജി തള്ളി. മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി

Breaking News India

ബൈബിള്‍ നശിപ്പിക്കാനുള്ള ആഹ്വാനത്തിനെതിരായി നടപടി വേണമെന്ന ഹര്‍ജി തള്ളി. മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ക്രൈസ്തവര്‍ക്കെതിരെ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.

പോലീസ് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മല്യാ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

തെലങ്കാനയിലെ ശിവശക്തി ഫൌണ്ടേഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തുകയാണെന്നും ബൈബിള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് ജോഷ്വാ ഡാനിയേല്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

ശിവശക്തി ഫൌണ്ടേഷന്‍, ഹിന്ദു ജനശക്തി എന്നീ സംഘടനകളും പ്രസിഡന്റ് രാധാ മനോഹര്‍ ദാസ് എന്നിവര്‍ക്കെതിരായാണ് ആരോപണം.

ബൈബിളില്‍ മൂത്രമൊഴിക്കാനും രാധാ മനോഹര്‍ ദാസ് അനുയായികളോട് ആവശ്യപ്പെട്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെങ്കില്‍ മജിസ്ട്രേറ്റിനെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

മജിസ്ട്രേറ്റും നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം എന്നാണ് നിര്‍ദ്ദേശം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.