ചുവന്ന ചീരയുടെ ഗുണങ്ങള്‍

ചുവന്ന ചീരയുടെ ഗുണങ്ങള്‍

Breaking News Health

ചുവന്ന ചീരയുടെ ഗുണങ്ങള്‍
വീട്ടുവളപ്പിലെ ലളിതമായ ഒരു കൃഷിയാണ് ചീര. ചീര വര്‍ഗ്ഗത്തില്‍ പ്രധാനപ്പെട്ടത് ചുവന്ന ചീരയാണ്.

ചീരയിലെ ആന്തോസയാനിന്‍ എന്ന ഘടകമാണ് ഈ ചിവപ്പിന് പിന്നില്‍ ‍. വിളര്‍ച്ച, ത്വക് രോഗങ്ങള്‍ ‍, ആസ്ത്മ, അതിസാരം, അസ്ഥി രോഗങ്ങള്‍ ‍, മഞ്ഞപ്പിത്തം ഇവയ്ക്കെല്ലാം പരിഹാരമായി ചുവപ്പു ചീര കഴിച്ചാല്‍ വളരെ ഗുണം ചെയ്യും. കുടലിലെ അള്‍സര്‍ ര്‍, സോറിയാസിസ് രോഗികള്‍ എന്നിവരില്‍ ചുവന്ന ചീര നല്ല ഫലം തരും.

ആര്‍ത്തവ രക്തം നഷ്ടം മൂലമുള്ള ക്ഷീണം കുറയ്ക്കാന്‍ ചുവന്ന ചീര കറിയാക്കിയോ. സമൂലം കഷായമാക്കിയോ കഴിക്കാം. ചീരയില മാത്രം ചേര്‍ത്തുള്ള കഷായം മൂത്ര നാളി രോഗങ്ങള്‍ക്ക് ആശ്വാസമാകും.

പോഷക സമ്പന്നമായി ചീരയുടെ ഗുണങ്ങള്‍ പൂര്‍ണമായും ലഭിക്കാന്‍ പാചകത്തിലും പ്രത്യേക ശ്രദ്ധവേണം. അമിതമായി വേവിക്കുന്നത് ചീരയുടെ ഗുണം കുറയ്ക്കും.

ചീരയില്‍ ധാരാളം നാരുകളുണ്ട്. അതുപോലെ ഇരുമ്പ്, കാല്‍സ്യം, ജീവകങ്ങളായ ബി.,സി, എ, കെ. എന്നിവയും ഫോളിക് ആസിഡ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.