പട്ടാളം 47 ചര്‍ച്ചുകളും കെട്ടിടങ്ങളും തകര്‍ത്തു
പട്ടാളം 47 ചര്‍ച്ചുകളും കെട്ടിടങ്ങളും തകര്‍ത്തു റാങ്കൂണ്‍ : മ്യാന്മറില് പട്ടാള വിഭാഗമായ ജുണ്ട കഴിഞ്ഞ 14 മാസത്തിനിടയില്‍ ക്രൈസ്തവരുടെ 47-ഓളം ആരാധനാലയങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും തകര്‍ത്തതായി റിപ്പോര്‍ട്ട്. ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്മറില് പട്ടാള ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പട്ടാള നേതാക്കളുടെ പ്രത്യേക കമ്മറ്റിയാണ് ജുണ്ട. ക്രൈസ്തവര്‍ക്ക് അല്‍പ്പമെങ്കിലും സ്വാധീനമുള്ള ഏരിയായായ സാഗായാങ്, മഗ്വി റീജന്‍ , കയാഹ് സ്റ്റേറ്റ്, ചിന് സ്റ്റേറ്റ് എന്നിവിടങ്ങളില്‍ അതിക്രമങ്ങള്‍ രൂക്ഷമാണ്. […]
Continue Reading