കത്തോലിക്കര്‍ മുയലുകളേപ്പോലെ പ്രസവിക്കേണ്ട, ഉത്തരവാദിത്വമുള്ള മാതാപിതാക്കളാവണം: പോപ്പ്

കത്തോലിക്കര്‍ മുയലുകളേപ്പോലെ പ്രസവിക്കേണ്ട, ഉത്തരവാദിത്വമുള്ള മാതാപിതാക്കളാവണം: പോപ്പ് മനില: കത്തോലിക്കര്‍ മുയലുകളേപ്പോലെ കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടു കാര്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.   ഇതിനു പകരം ഉത്തരവാദിത്വമുള്ള മാതാപിതാക്കളാകാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പീന്‍സ് സന്ദര്‍ശിച്ച് വത്തിക്കാനിലേക്ക് മടങ്ങുന്നതിനിടയില്‍ മാര്‍പാപ്പയുടെ പ്രത്യേക വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പോപ്പ്.   കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളെ എതിര്‍ക്കുന്ന കത്തോലിക്കാ സഭയുടെ നിലപാടിനെ തള്ളിപ്പറഞ്ഞില്ലെങ്കിലും ജനനം നിയന്ത്രിക്കാന്‍ സഭ തന്നെ അംഗീകരിച്ച ധാരാളം മാര്‍ഗ്ഗങ്ങളുണ്ടെന്നും പോപ്പ് ചൂണ്ടിക്കാട്ടി.

Continue Reading

ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് യു. കെ. നാഷണല്‍ കോണ്‍ഫറന്‍സ്

ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് യു. കെ. നാഷണല്‍ കോണ്‍ഫറന്‍സ് കെന്റ്: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് യു.കെ. ഒന്‍പതാമത് നാഷണല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 7,8 തീയതികളില്‍ നൈറ്റ് അവന്യുവില്‍ ഉള്ള കാന്റര്‍ബറി ഹൈസ്കൂളില്‍ നടക്കും. പ്രസിഡന്റ് പാസ്റ്റര്‍ ജെയിംസ് ശാമുവേല്‍ ഉദ്ഘാടനം ചെയ്യും. “ധൈര്യത്തോടെ കൃപാസനത്തിലേക്ക്” (എബ്രാ.4:16) എന്നതാണ് ചിന്താവിഷയം. പില്‍ഗ്രിം ലണ്ടന്‍ വോയ്സ് ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍ നിസാര്‍ മുഹമ്മദ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു.

Continue Reading

പലസ്തീനിനെ അംഗീകരിക്കുന്ന പ്രമേയം ഫ്രാന്‍സ് പാസ്സാക്കി

പലസ്തീനിനെ അംഗീകരിക്കുന്ന പ്രമേയം ഫ്രാന്‍സ് പാസ്സാക്കി പാരീസ്: പലസ്തീനിനെ ഒരു രാജ്യമായി അംഗീകരിക്കാനുള്ള പ്രമേയം ഫ്രാന്‍സ് പാസ്സാക്കി. ബ്രിട്ടന്‍, സ്പെയ്ന്‍ എന്നീ രാജ്യങ്ങള്‍ക്കുശേഷം ഇത്തരത്തില്‍ പലസ്തീനിനെ അംഗീകരിക്കണമെന്ന് പ്രമേയം പാസ്സാക്കുന്ന യൂറോപ്യന്‍ രാജ്യമായിരിക്കുകയാണ് ഫ്രാന്‍സ്. 339 പേര്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 151 പേര്‍ പ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്തു. പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് സ്ഥിരമായി പരിഹാരം കാണുവാന്‍ പലസ്തീനിനെ അംഗീകരിക്കണമെന്ന നിലപാടാണ് ഫ്രാന്‍സിന്. എന്നാല്‍ ഫ്രാന്‍സിന്റെ നടപടിക്കെതിരെ ഇസ്രായേല്‍ രംഗത്തുവന്നു. മേഖലയില്‍ കടുത്ത സംഘര്‍ഷങ്ങള്‍ […]

Continue Reading

യുവാവ് കാമുകിയെ ജീവനോടെ തിന്നു

യുവാവ് കാമുകിയെ ജീവനോടെ തിന്നു ലണ്ടന്‍ ‍: ഇംഗ്ളണ്ടിലെ ഒരു ഹോട്ടല്‍ മുറിയില്‍ കാമുകിയെ ജീവനോടെ തിന്നുകൊണ്ടിരുന്ന യുവാവിനെ പോലീസ് കയ്യോടെ പിടികൂടി. സംഭവത്തിനിടയില്‍ ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ പോലീസ് ഇലക്ട്രിക്ക് തോക്കുപയോഗിച്ച് കീഴ്പ്പെടുത്തി.   ഷോക്കേറ്റ് ചലനമറ്റുകിടന്ന ഇയാളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മരണത്തിനു കീഴടങ്ങി. സൌത്ത് വെയില്‍സിലെ സിറോയി ആംസ് ഹോട്ടലിലാണ് പൈശാചിക സംഭവം നടന്നത്. മാത്യു വില്യംസ് എന്ന 34 കാരനാണ് തന്റെ മുറിയില്‍വച്ച് 22 കാരിയായ കാമുകിയെ തിന്നത്.   സംഭവം […]

Continue Reading

ലോകത്ത് ഓരോ 5 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു

ലോകത്ത് ഓരോ 5 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു ലണ്ടന്‍ ‍: ലോകത്ത് ഓരോ 5 മിനിറ്റിലും കലാപങ്ങള്‍ മൂലം ഓരോ കുട്ടിവീതം മരിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കായുള്ള ഏജന്‍സി യൂണിസെഫ്. പ്രതിദിനം ഉണ്ടാകുന്ന 345 കലാപ മരണങ്ങളില്‍ 75 ശതമാനവും സമാധാനം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലാണ് കുട്ടികള്‍ മരിക്കുന്നതെന്ന് യുണിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടും പ്രതിദിനമെന്നോണം കുട്ടികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് യൂണിസെഫ് ശിശു സംരക്ഷണവിഭാഗം മേധാവി സൂസണ്‍ ബിസ്സെല്‍ പറഞ്ഞു.

Continue Reading

10 മാസത്തെ ബോക്കോഹറാം തടവില്‍നിന്നും പാസ്റ്റര്‍ രക്ഷപെട്ടു

10 മാസത്തെ ബോക്കോഹറാം തടവില്‍നിന്നും പാസ്റ്റര്‍ രക്ഷപെട്ടു മെയ്ഡുഗരി: നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദി സംഘടന ബോക്കോ ഹറാം 10 മാസം മുമ്പ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ പാസ്റ്റര്‍ അത്ഭുതകരമായി രക്ഷപെട്ടു. മെയ്ഡുഗുരിയിലെ റഡീം ചര്‍ച്ച് പാസ്റ്റര്‍ റോട്ടിമി ഒബജിമിയാണ് കര്‍ത്താവിന്റെ കരുണകൊണ്ട് ജീവിതത്തിലേക്കു തിരികെ വന്നത്. ജനുവരി 6 നായിരുന്നു ആയുധധാരികളായ തീവ്രവാദികള്‍ ചര്‍ച്ചിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍നിന്നും പാസ്റ്റര്‍ ഒബജിമിയെ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തെ തീവ്രവാദികളുടെ താവളമായ സമ്പിയ വനത്തിനുള്ളില്‍ ബന്ദിയാക്കി വെച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ വനമേഖലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം […]

Continue Reading

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ വാഷിംങ്ടണ്‍ ‍: അമേരിക്ക ഇപ്പോള്‍ ആത്മീകമായി രോഗശയ്യയിലാണെന്ന് ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ ‍. വാഷിങ്ടണില്‍ സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ പങ്കെടുത്ത പാസ്റ്റര്‍മാരാണ് അമേരിക്കയുടെ വര്‍ത്തമാനകാലത്തെക്കുറിച്ച് വ്യാകുലപ്പെട്ടത്. അമേരിക്ക തങ്ങളുടെ അധാര്‍മ്മിക ജീവിത നിലവാരത്തില്‍നിന്നും അനുതപിച്ച് വേദപുസ്തക മാര്‍ഗ്ഗത്തിലേക്ക് കടന്നുവന്നാല്‍ അവര്‍ക്ക് ഉയര്‍ച്ചയുണ്ടാകുമെന്ന് പാസ്റ്റര്‍മാര്‍ അഭിപ്രായപ്പെട്ടു. ആഫ്രിക്കന്‍ സ്ട്രാറ്റജിക്ക് ലീഡര്‍ഷിപ്പ് പ്രെയര്‍ നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള ആഫ്രിക്കന്‍ ക്രൈസ്തവ നേതാക്കള്‍ ഒത്തുകൂടി പ്രാര്‍ത്ഥനയും ആരാധനയും […]

Continue Reading

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു കെയ്റോ: ഈജിപ്റ്റില്‍ മോചനദ്രവ്യത്തിനായി ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്ന പ്രവണത വര്‍ദ്ധിക്കുന്നു. വ്യവസായികളും, കച്ചവടക്കാരും, ഉദ്യോഗസ്ഥരും ധനികകുടുംബത്തില്‍പ്പെട്ടവരുമായ കുടുംബാംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോകലിനു ഇരയാക്കുന്നത്. ഇവരുടെ ബന്ധുക്കളില്‍നിന്നും പിന്നീട് വന്‍ തുക മോചന ദ്രവ്യമായി വാങ്ങിക്കുകയാണ് പതിവ്. ഇതില്‍ ആഴ്ചകളും മാസങ്ങളുമായി അക്രമികളുടെ തടവറകളില്‍ പിഢനങ്ങള്‍ നേരിട്ടവരുമുണ്ട്. ചില മുസ്ളീങ്ങളായ സ്ഥിരം കുറ്റവാളികളാണ് ഇത്തരം ക്രൂരതയ്ക്കു പിന്നില്‍ ‍. രണ്ടു മാസം മുമ്പ് സീനായില്‍ നിന്നു വാഡിറമിസിസ് എന്ന ഡോക്ടറെ തട്ടിക്കൊണ്ടു പോയിരുന്നു. വന്‍ തുക വാങ്ങിയശേഷം […]

Continue Reading