
10 മാസത്തെ ബോക്കോഹറാം തടവില്‍നിന്നും പാസ്റ്റര്‍ രക്ഷപെട്ടു
മെയ്ഡുഗരി: നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദി സംഘടന ബോക്കോ ഹറാം 10 മാസം മുമ്പ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ പാസ്റ്റര്‍ അത്ഭുതകരമായി രക്ഷപെട്ടു. മെയ്ഡുഗുരിയിലെ റഡീം ചര്‍ച്ച് പാസ്റ്റര്‍ റോട്ടിമി ഒബജിമിയാണ് കര്‍ത്താവിന്റെ കരുണകൊണ്ട് ജീവിതത്തിലേക്കു തിരികെ വന്നത്. ജനുവരി 6 നായിരുന്നു ആയുധധാരികളായ തീവ്രവാദികള്‍ ചര്‍ച്ചിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍നിന്നും പാസ്റ്റര്‍ ഒബജിമിയെ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തെ തീവ്രവാദികളുടെ താവളമായ സമ്പിയ വനത്തിനുള്ളില്‍ ബന്ദിയാക്കി വെച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ വനമേഖലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തീവ്രവാദികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്‍. തീവ്രവാദികളുടെ കണ്ണു വെട്ടിച്ച് വനത്തിനു പുറത്തെത്തിയ ഒബജിമി സ്വന്തം നാട്ടിലേക്കു വരികയായിരുന്നു. ഇദ്ദേഹത്തെ നൈജീരിയന്‍ മിലിട്ടറി ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കു വിധേയനാക്കിയശേഷം വീട്ടിലേക്കു വിടുകയുണ്ടായി. എല്ലാം ദൈവകൃപ എന്നാണ് ഒബജിമിയുടെ വാക്കുകള്‍

