നാടുകടത്തല്‍ മെസ്സിയാനിക് ജൂതര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി
യെരുശലേം: ഇസ്രായേലില്‍ ക്രൈസ്തവ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതില്‍ കുറ്റം ആരോപിച്ച് ഇസ്രായേയില്‍ നിന്നു 10 വര്‍ഷത്തേക്കു നാടുകടത്തിയ മെസ്സിയാനിക് യെഹൂദനായ ബ്രിട്ടീഷ് പൌരന്‍, വിധിക്കെതിരെ ഇസ്രായേല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ‘ജ്യൂസ് ഫോര്‍ ജീസസ്’ മിനിസ്ട്രി നേതാവ് ബാറി ബാര്‍നെറ്റാണ് തന്നെ നാടുകടത്തിയതിനെതിരെ അപ്പീല്‍ നല്‍കിയത്. ബാറിയും സഹപ്രവര്‍ത്തകരും കഴിഞ്ഞ വര്‍ഷം യെരുശലേമില്‍ പൊതുസ്ഥലങ്ങളില്‍ വന്‍ സുവിശേഷ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കൂറ്റന്‍ ബാനറില്‍ “ഇസ്രായേലേ നിന്റെ ദൈവത്തെ ശ്രദ്ധിക്കുക” എന്നെഴുതിയ വാക്യങ്ങള്‍ ആലോഖനം ചെയ്തിരുന്നു. പിന്നീട് ഇസ്രായേല്‍ പോലീസ് എത്തി അത് നീക്കം ചെയ്തു. നവംബര്‍ 20ന് ബാറിയെ അറസ്റ്റു ചെയ്യുകയുണ്ടായി. നാലു ദിവസം ജയിലില്‍ അടച്ചതിനുശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.


