കൊതുക് ഇല്ലാത്ത രാജ്യം, വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം

കൊതുക് ഇല്ലാത്ത രാജ്യം, വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം

Europe

കൊതുക് ഇല്ലാത്ത രാജ്യം, വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം

കൊതുക് ഒരു ആഗോള പ്രശ്നമായി കാണുന്നവരാണ് നമ്മള്‍. ഏതു രാജ്യത്ത് ചെന്നാലും കൊതുകുകള്‍ ഉണ്ടെന്ന ധാരണപോലുമുണ്ട്. അത്രയ്ക്കു വെറുക്കപ്പെട്ടതാണ് ഈ കുഞ്ഞന്‍ ജീവി.

പല മാരക രോഗങ്ങള്‍ക്കും കാരണണക്കാരാണ് ഇവര്‍. അതിനാല്‍ ലോകം എന്തു വില കൊടുത്തും നശിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണെങ്കിലും ഫലം പരാജയം മാത്രമാണ്. എന്നാല്‍ കൊതുകുകള്‍ ഇല്ലാത്ത ഒരു രാജ്യമുണ്ട്.

ഒരു പക്ഷെ വിശ്വസിക്കാന്‍ പ്രായാസമായിരിക്കും. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ ഐസ്ളാന്‍ഡാണ് ഈ ഭാഗ്യ രാജ്യം.

അതിനു പ്രധാനപ്പെട്ട കാരണമായി വിദഗ്ദ്ധര്‍ പറയുന്നത് ക്രമരഹിതമായ താപനിലയാണ്. കൊതുകുകളുടെ മുട്ട വിരിയാന്‍ സ്ഥിരമായ താപനില ആവശ്യമാണ്.

എന്നാല്‍ ഇവിടത്തെ കാലാവസ്ഥ ഇതില്‍നിന്ന് വ്യത്യസ്തമാണ്. ഇടയ്ക്കിടെ കൂടുതല്‍ തണുപ്പ് ഉള്ളതിനാല്‍ ലാര്‍വ വിരിയില്ല. കൂടാതെ ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളം ഇല്ല.

തണുത്ത കാലാവസ്ഥയും മണ്ണിന്റെ ഘടനയും വ്യത്യസ്തമായതിനാല്‍ കൊതുകുകളുടെ പ്രജനനത്തിന് ആവശ്യമായ ആഴം കുറഞ്ഞതും മറ്റൊരു കാരണമാണ്.

മറ്റൊരു ഭൂഖണ്ഡമായ ആന്റാര്‍ട്ടിക്കയിലും കൊതുകുകള്‍ ഇല്ല. തണുത്തുറഞ്ഞുനില്‍ക്കുന്ന കാലാവസ്ഥ തന്നെ കാരണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.