പാക്കിസ്ഥാനില്‍ ഐ.എസ്. വെടിവെയ്പില്‍ 45 ഷിയാകള്‍ മരിച്ചു, ക്രൈസ്തവരേയും കൊല്ലുമെന്ന് ഭീഷണി

പാക്കിസ്ഥാനില്‍ ഐ.എസ്. വെടിവെയ്പില്‍ 45 ഷിയാകള്‍ മരിച്ചു, ക്രൈസ്തവരേയും കൊല്ലുമെന്ന് ഭീഷണി കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ ഐ.എസ്. നടത്തിയ വെടിവെയ്പില്‍ 45 ഷിയ മുസ്ളീങ്ങള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ബസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ഷിയാകളെ ഐ.എസ്. തോക്കുധാരികള്‍ ബസില്‍ കയിറി വെടിവെച്ചത്.   യാത്രക്കാരില്‍ 45 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായതായി പ്രൊവിന്‍ഷ്യല്‍ പോലീസ് ചീഫ് ഗുലാം ജമാലി പറഞ്ഞു. വെടിവെച്ചശേഷം അക്രമികള്‍ ഉച്ചത്തില്‍ അള്ളാഹുവിനെ സ്തുതിക്കുകയും തങ്ങള്‍ ’45 ദൈവിഷേധികളെ’ കൊന്നുവെന്നും […]

Continue Reading

ലൈബീരിയ എബോള വിമുക്തമായതായി ഡബ്ള്യു.എച്ച്.ഒ.

ലൈബീരിയ എബോള വിമുക്തമായതായി ഡബ്ള്യു.എച്ച്.ഒ. ഒരു വര്‍ഷത്തോളം ലോകത്തെ ഭീതിയിലാഴ്ത്തിയ മാരക വൈറസ് രോഗമായ എബോളയെ ലൈബീരിയയില്‍നിന്നു പൂര്‍ണ്ണമായി തുടച്ചു നീക്കിയതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ‍.   അവസാനമായി എബോള പര്‍ച്ചവ്യാധി ബാധിച്ച സ്ത്രീ മാര്‍ച്ച് 27ന് മരിച്ചതിനുശേഷം പിന്നീട് രോഗം ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് എബോള കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാഷ്ട്രമായ ലൈബീരിയായെ എബോള വിമുക്ത രാജ്യമായി ഡബ്ള്യു.എച്ച്.ഒ. പ്രഖ്യാപിച്ചത്.   പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പിടിപെട്ട് മരിച്ചവര്‍ ആകെ പതിനൊന്നായിരത്തോളം വരും. […]

Continue Reading

മദ്ധ്യപ്രദേശില്‍ സഭാ ആരാധനയ്ക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം

മദ്ധ്യപ്രദേശില്‍ സഭാ ആരാധനയ്ക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം ദേവാസ്: മദ്ധ്യപ്രദേശിലെ ദേവാസില്‍ ഞായറാഴ്ച നടന്ന സഭാ ആരാധനയ്ക്കിടയില്‍ പുറത്തുനിന്നെത്തിയ ഒരു സംഘം സുവിശേഷ വിരോധികളുടെ ആക്രമണം ഉണ്ടായി.   മെയ് 10ന് വൈകിട്ട് കോട്ട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പാസ്റ്റര്‍ റൊണാള്‍ഡ് സിന്‍ക്ളയര്‍ ശുശ്രൂഷിക്കുന്ന സഭയിലായിരുന്നു ആക്രമണം. ഒരു കൂട്ടം ആര്‍ ‍.എസ്സ്.എസ്സുകാര്‍ എത്തി ആരാധന തടസ്സപ്പെടുത്തുകയും പാസ്റ്റര്‍ റൊണാള്‍ഡിനെയും, സഭാ വിശ്വാസികളേയും കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു.   സംഭവത്തിനുശേഷം പോലീസിനെയും ചില പത്ര […]

Continue Reading

മോചനദ്രവ്യം നല്‍കിയില്ല; 242 സിറിയന്‍ ക്രിസ്ത്യാനികള്‍ ഇപ്പോഴും ഭീകരരുടെ തടവില്‍

മോചനദ്രവ്യം നല്‍കിയില്ല; 242 സിറിയന്‍ ക്രിസ്ത്യാനികള്‍ ഇപ്പോഴും ഭീകരരുടെ തടവില്‍ ഹസ്സാക്ക: ഐ.എസ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ 242 സിറിയന്‍ പൌരന്മാരായ ക്രൈസ്തവര്‍ക്ക് മോചനം ലഭിച്ചില്ല. ഭീകരര്‍ ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കാന്‍ കഴിയാത്തതിനാലാണ് ഭീകരരുടെ കസ്റ്റഡിയില്‍ ദുരിതത്തില്‍ കഴിയുന്നത്.   സിറിയയിലെ ഹസ്സാക്ക പ്രവിശ്യയില്‍ നിന്നും മൂന്നു മാസം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ് ഇവര്‍ ‍. ഹസ്സാക്കയില്‍ ഇപ്പോള്‍ ന്യൂനപക്ഷങ്ങളായ കുര്‍ദ്ദുക്കളും സിറിയന്‍ സൈന്യവും ചേര്‍ന്ന് ഐ.എസിനെതിരായ പോരാട്ടത്തിലാണ്. ഈ യുദ്ധത്തിനിടയില്‍ പ്രദേശത്തെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ കൂടുതല്‍ പീഢനത്തിനിരയാവുകയാണ്.   […]

Continue Reading

അര്‍ബുദ ലക്ഷണം കാണുന്നതിന് 13 വര്‍ഷം മുമ്പ് തിരിച്ചറിയാമെന്ന് ഗവേഷകര്‍

അര്‍ബുദ ലക്ഷണം കാണുന്നതിന് 13 വര്‍ഷം മുമ്പ് തിരിച്ചറിയാമെന്ന് ഗവേഷകര്‍ വാഷിംഗ്ടണ്‍ ‍: ഓര്‍ക്കാപ്പുറത്ത് അര്‍ബുദ ലക്ഷണം കണ്ട് ഭയപ്പെടുന്ന കാലം അസ്തമിക്കാറായെന്ന് ഗവേഷകര്‍ ‍.   അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിനു ഏകദേശം 13 വര്‍ഷം മുമ്പ്തന്നെ രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഒരു രക്ത പരിശോധനയിലൂടെ സാധിക്കുമെന്നാണ് കണ്ടെത്തല്‍ ‍. അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് മനുഷ്യ വര്‍ഗ്ഗത്തിന് വളരെ സന്തോഷം പകരുന്ന കണ്ടെത്തലിനു പിന്നില്‍ ‍.   മനുഷ്യ കോശങ്ങളില്‍ വരുന്ന സൂഷ്മങ്ങളായ […]

Continue Reading

ഒരു ദിവസം സ്വന്തമായി കരയാന്‍ 5300 രൂപ വാടക

ഒരു ദിവസം സ്വന്തമായി കരയാന്‍ 5300 രൂപ വാടക ടോക്കിയോ: പുരുഷന്മാരേക്കാള്‍ കൂടുതല്‍നേരം കരയുന്നവരാണല്ലോ സ്ത്രീകള്‍ ‍. ഇതിനു പ്രത്യേകിച്ചു കാരണമൊന്നുമുണ്ടാവണമെന്നില്ല. ഇനി ആര്‍ക്കെങ്കിലും ഒരു മുറിയില്‍ സ്വസ്ഥമായിരുന്ന് കരയണമെന്ന് താല്‍പ്പര്യമുണ്ടെങ്കില്‍ അതിനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്കിയോയിലുള്ള മിറ്റ് സുയി ഗാര്‍ഡന്‍ യോട്ട് സൂയ എന്ന ഹോട്ടല്‍ ‍.   ഒരു നിശ്ചിത തുക അടച്ച് തന്റെ ഹോട്ടലിലെ ഒരു മുറിയെടുത്ത് ഇവിടെയിരുന്ന് സ്ത്രീകള്‍ക്ക് ഇഷ്ടംപോലെ കരയാം. അതിനാവശ്യമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുമുണ്ട്. അലിയിപ്പിക്കുന്ന […]

Continue Reading

ഇന്ത്യയില്‍ 35 ശതമാനം കുട്ടികളുടെ ശ്വാസകോശ ആരോഗ്യം മോശമെന്ന് സര്‍വ്വേ

ഇന്ത്യയില്‍ 35 ശതമാനം കുട്ടികളുടെ ശ്വാസകോശ ആരോഗ്യം മോശമെന്ന് സര്‍വ്വേ ന്യൂഡല്‍ഹി: ഇന്ത്യയിലെ 35 ശതമാനം വിദ്യാര്‍ത്ഥികളുടെയും ശ്വാസകോശ ആരോഗ്യം മോശമാണെന്ന് സര്‍വ്വേ. പരിസര മലിനീകരണമാണ് ഇതിനു പ്രധാന കാരണമായി സര്‍വ്വെ ചൂണ്ടിക്കാട്ടുന്നത്.   പ്രിലിമിനറി ലങ് ഹെല്‍ത്ത് സ്ക്രീനിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ദേശീയ തലത്തിലുള്ള സര്‍വ്വെ നടന്നത്. ബ്രീത്ത് ബ്ളൂ 2015 ഭാഗമായിട്ടുള്ള സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍ ‍. ഇതിനായി 9 മുതല്‍ 15 വയസുവരെയുള്ള 2000 കുട്ടികളിലാണ് സര്‍വ്വെ നടത്തിയത്. കഴിഞ്ഞ മൂന്നു മാസക്കാലമായി […]

Continue Reading

ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍ വിതറണം ചെയ്തത് 2 ബില്യണ്‍ ബൈബിളുകള്‍

ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍ വിതറണം ചെയ്തത് 2 ബില്യണ്‍ ബൈബിളുകള്‍ പ്രശസ്ത അന്താരാഷ്ട്ര ബൈബിള്‍ വിതരണ മിനിസ്ട്രിയായ ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍ ഇതുവരെ 2 ബില്യണ്‍ (2 ലക്ഷം കോടി) ബൈബിളുകളും, പുതിയ നിയമവും വിതരണം ചെയ്തതായി പ്രസിഡന്റ് ഡോ. വില്യം ഇ.ജി. തോമസ്. ഗിഡിയന്‍സ് ഇന്റര്‍നാഷണലിന്റെ തുടക്കം, 1908 മുതലുള്ള കണക്കാണിത്.   1908 മുതല്‍ 2001 വരെയുള്ള 93 വര്‍ഷങ്ങളില്‍ ഒരു ബില്യണ്‍ ബൈബിളുകളും പുതിയ നിയമവും വിതരണം ചെയ്തു. തുടര്‍ന്നു 2002 മുതല്‍ 2015 വരെയുള്ള […]

Continue Reading

എട്ടുവര്‍ഷത്തിനകം ഇന്റര്‍നെറ്റ് തകരാറിലാകുമെന്ന് പഠനം

എട്ടുവര്‍ഷത്തിനകം ഇന്റര്‍നെറ്റ് തകരാറിലാകുമെന്ന് പഠനം ന്യുയോര്‍ക്ക്: എട്ടുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഇന്റര്‍നെറ്റ് സംവിധാനമാകെ തകരാറിലാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. 2023-ഓടെ നിലവില്‍ കമ്പ്യൂട്ടറുകളിലേക്കും സ്മാര്‍ട്ട് ഫോണുകളിലേക്കും ഇന്റര്‍നെറ്റ് സിഗ്നലുകള്‍ കൈമാറുമെന്നും കേബിളുകളുടെയും ഫൈബര്‍ ഒപ്റ്റിക്കുകളുടെയും ശേഷി തീരുമെന്നുമാണ് ബര്‍മിങ്ഹാമിലെ അസേറ്റാണ്‍ സര്‍വ്വകലാശാലയുടെ പഠനത്തില്‍ വ്യക്തമാകുന്നത്. വര്‍ഷങ്ങളായി ഇത്തരം പ്രതിസന്ധി ഇന്റര്‍നെറ്റ് സമൂഹത്തിനു മുന്നിലുണ്ട്.   എന്നാല്‍ പലപ്പോഴും ചില പരിഹാരങ്ങളിലൂടെ ഇത് മറികടക്കുമായിരുന്നു. എന്നാല്‍ ഏഴോ എട്ടോ വര്‍ഷത്തിനുള്ളില്‍ ഇത് പരിഹരിക്കാനാവാത്ത അവസ്ഥയില്‍ ആയിത്തീരുമെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ […]

Continue Reading

സ്ത്രീ ശക്തിയെ സഭാ വളര്‍ച്ചയിലേക്കു തിരിച്ചുവിടുക. റവ. തോമസ് ഫിലിപ്പ്

സ്ത്രീ ശക്തിയെ സഭാ വളര്‍ച്ചയിലേക്കു തിരിച്ചുവിടുക. റവ. തോമസ് ഫിലിപ്പ് പായിപ്പാട്: സഹോദരിമാര്‍ അണിയറ ശില്‍പ്പികളായി മാത്രം നില്‍ക്കേണ്ടവരല്ല. അവരുടെ കഴിവുകള്‍ സഭാ വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്തുവാന്‍ മുന്‍പന്തിയിലേക്ക് ഇറങ്ങേണ്ടവരാണെന്ന് സഭാ പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് പ്രസ്താവിച്ചു.   2015 ഏപ്രില്‍ 13-15 വരെ ന്യൂ ഇന്‍ഡ്യാ ബൈബിള്‍ സെമിനാരി ചാപ്പലില്‍ നടന്ന ന്യൂ ഇന്‍ഡ്യാ വിമന്‍സ് ഫെലോഷിപ്പ് ത്രിദിന സംസ്ഥാന വനിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. മനോഹരമായ കെട്ടിടത്തെ താങ്ങിനിര്‍ത്തുന്ന ബലവത്തായ അടിസ്ഥാനം മണ്ണിനടിയില്‍ […]

Continue Reading