അര്‍ബുദ ലക്ഷണം കാണുന്നതിന് 13 വര്‍ഷം മുമ്പ് തിരിച്ചറിയാമെന്ന് ഗവേഷകര്‍

Breaking News Global Health Top News

അര്‍ബുദ ലക്ഷണം കാണുന്നതിന് 13 വര്‍ഷം മുമ്പ് തിരിച്ചറിയാമെന്ന് ഗവേഷകര്‍
വാഷിംഗ്ടണ്‍ ‍: ഓര്‍ക്കാപ്പുറത്ത് അര്‍ബുദ ലക്ഷണം കണ്ട് ഭയപ്പെടുന്ന കാലം അസ്തമിക്കാറായെന്ന് ഗവേഷകര്‍ ‍.

 

അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിനു ഏകദേശം 13 വര്‍ഷം മുമ്പ്തന്നെ രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഒരു രക്ത പരിശോധനയിലൂടെ സാധിക്കുമെന്നാണ് കണ്ടെത്തല്‍ ‍. അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് മനുഷ്യ വര്‍ഗ്ഗത്തിന് വളരെ സന്തോഷം പകരുന്ന കണ്ടെത്തലിനു പിന്നില്‍ ‍.

 

മനുഷ്യ കോശങ്ങളില്‍ വരുന്ന സൂഷ്മങ്ങളായ വ്യത്യാസങ്ങള്‍ തിരിച്ചറിയുന്നതിലൂടെയാണ് അര്‍ബുദത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സഹായിക്കുന്നത്. ഇതിനായി രക്ത പരിശോധന നടത്തിയാല്‍ മതിയാകും. ക്രോമസോമുകളിലെ ടെലോമിയറുകളില്‍ വരുന്ന മാറ്റമാണ് അബുദത്തെക്കുറിച്ച് 13 വര്‍ഷം മുമ്പേ മുന്നറിയിപ്പു നല്‍കാന്‍ സഹായിക്കുന്നത്.

 

ഡി.എന്‍ ‍.എ. സ്ട്രിപ്പുകളുടെ അറ്റത്ത് അടപ്പുപോലെയുള്ള ഭാഗമാണിത്. ഇവയുടെ വളര്‍ച്ച നിരീക്ഷിച്ചാല്‍ അര്‍ബുദ സാധ്യതയെക്കുറിച്ച് പറയാനാകുമെന്ന് നിരവധി പരീക്ഷണങ്ങളീലൂടെ വ്യക്തമായതായും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.