മിഷന്‍ ചലഞ്ച് 2015

മിഷന്‍ ചലഞ്ച് 2015 വടക്കേ ഇന്ത്യന്‍ സുവിശേഷീകരണത്തില്‍ കേരളത്തിലെ സഭകളെ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഗുഡ് റൈഡിംഗ് എന്ന സുവിശേഷ സംഘടന കേരളത്തില്‍ ഉടനീളം മിഷന്‍ ചലഞ്ച് സംഘടിപ്പിക്കുന്നു.   1986 മുതല്‍ വടക്കേ ഇന്ത്യയില്‍ മിഷണറിയായി പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ അനിയന്‍ ശാമുവേലിന്റെ നേതൃത്വത്തില്‍ ജൂലൈ 12-ാം തീയതി മംഗലാപുരത്ത് ആരംഭിക്കുന്ന പ്രസ്തുത മിഷന്‍ യാത്ര ആഗസ്റ്റ് അവസാന ആഴ്ചയില്‍ പര്യവസാനിക്കും.   സുവിശേഷീകരണ പ്രവര്‍ത്തനങ്ങളില്‍ സഭയ്ക്കുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ക്ലാസുകളും സെമിനാറുകളും […]

Continue Reading

ലെബാനോനില്‍ 90 ബധിര കുട്ടികള്‍ യേശുക്രിസ്തുവിനെ സ്വീകരിച്ചു

ലെബാനോനില്‍ 90 ബധിര കുട്ടികള്‍ യേശുക്രിസ്തുവിനെ സ്വീകരിച്ചു ബെയ്റൂട്ട്: ലോകത്ത് ലക്ഷക്കണക്കിന് കുട്ടികള്‍ ബധിരരായി കഴിയുന്നു. ഇവരില്‍ ഭൂരിപക്ഷവും സ്വന്തം വീടുകളില്‍ പിന്നാമ്പുറങ്ങളില്‍ ജീവിതം നയിക്കുന്നവരാണ്.   മാതാപിതാക്കളുടെ പരിചരണയില്‍ കഴിയുമ്പോഴും മറ്റു കുട്ടികള്‍ക്കൊപ്പം സ്വാതന്ത്യ്രമോ, അംഗീകാരമോ ആത്മീകകാര്യങ്ങളില്‍പ്പോലും ലഭിക്കാറുമില്ല. അവര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം നല്‍കാറുമില്ല. ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചുരുക്കം. എന്നാല്‍ ക്രൈസ്തവ ആരാധനകള്‍ക്കുപോലും നിയന്ത്രണങ്ങളും, പരിമിതികളും ഉള്ള മിഡില്‍ ഈസ്റ്റ് രാജ്യത്തുനിന്നും വ്യത്യസ്തമായ ഒരു വാര്‍ത്ത നമുക്ക് ആനന്ദം നല്‍കുന്നു.   ലെബാനോന്‍ എന്ന […]

Continue Reading

ഝാര്‍ഖണ്ഡില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളെ നാടുകടത്തി

ഝാര്‍ഖണ്ഡില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളെ നാടുകടത്തി റാഞ്ചി: ഝാര്‍ഖണ്ഡ് സംസ്ഥാനത്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരായ കുടുംബങ്ങളെ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ വിശ്വാസത്തിന്റെ പേരില്‍ നാടുകടത്തി. റാഞ്ചി ജില്ലയില്‍ ചാന്‍ഹോ ബ്ളോക്കില്‍ കുല്ലു ഗ്രാമത്തിലെ 5 ക്രിസ്ത്യന്‍ കുടുംബംഗങ്ങളെയും പാസ്റ്ററേയുമാണ് നാടുകടത്തിയത്. കുല്ലു ഗ്രാമത്തില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി വരുന്ന പാസ്റ്റര്‍ മൂസ മിഞ്ച്, ഗോസ്സര്‍ എക്ക, വര്‍ദ്ധന്‍ കുജൂര്‍ ‍, പ്രേംചന്ദ് കുജൂര്‍ ‍, മസിഹ് ചരണ്‍ ‍, കൂജൂര്‍ ‍, പ്രേംചന്ദ് എക്ക എന്നിവരുടെ കുടുംബങ്ങളെയാണ് കഴിഞ്ഞ […]

Continue Reading

ഇറാന്‍ പാസ്റ്റര്‍ ബന്‍ഹമിനു താല്‍ക്കാലിക ജാമ്യം അനുവദിച്ചു

ഇറാന്‍ പാസ്റ്റര്‍ ബന്‍ഹമിനു താല്‍ക്കാലിക ജാമ്യം അനുവദിച്ചു ടെഹ്റാന്‍ന്‍ ‍: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് കുറ്റം ആരോപിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചു വരുന്ന പാസ്റ്റര്‍ ബന്‍ഹം ഇറാനിക്ക് 15 ദിവസത്തേക്കു ജാമ്യം അനുവദിച്ചു.   കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തിനു 40,000 യു.എസ്. ഡോളര്‍ ജാമ്യത്തുകയിലാണ് താല്‍ക്കാലിക മോചനം അനുവദിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും കണ്ടതിനുശേഷം ജൂലൈ 19-ന് തിരികെ ജയിലില്‍ എത്തണം. 2010 ഏപ്രില്‍ മാസത്തിലാണ് ബന്‍ഹം ജയിലില്‍ ആയത്.   നാലു വര്‍ഷത്തിനുശേഷം ആദ്യമായാണ് വീട്ടില്‍ […]

Continue Reading

എയ്ഡ്സ് ഭീതി പതിനഞ്ച് വര്‍ഷത്തിനകം ലോകത്തുനിന്ന് തുടച്ചു നീക്കും

എയ്ഡ്സ് ഭീതി പതിനഞ്ച് വര്‍ഷത്തിനകം ലോകത്തുനിന്ന് തുടച്ചു നീക്കും ന്യുയോര്‍ക്ക്: എയ്ഡ്സ് എന്ന മാരക രോഗത്തിനെതിരായ പോരാട്ടത്തില്‍ വന്‍ മുന്നേറ്റം.   ലോകത്ത് എച്ച്.ഐ.വി. ബാധിതരുടെ എണ്ണം 2000-2014 കാലത്ത് 35% കുറഞ്ഞതായി യു.എന്‍ ‍. റിപ്പോര്‍ട്ട്. രോഗം മൂലമുള്ള മരണം 41 ശതമാനവും കുറഞ്ഞു.   ഇന്ത്യയും എയ്ഡ്സിനെതിരായ പോരാട്ടത്തില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കി. ഇന്ത്യയില്‍ പുതിയ എച്ച്.ഐ.വി. ബാധ 20 ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. ഇതുപോലെ മുന്നേറാനായാല്‍ 2030 ആകുമ്പോഴേക്കും ലോകത്ത് എയ്ഡ്സ് എന്ന മാരക വൈറസ് […]

Continue Reading

ബോക്കോഹറാം തീവ്രവാദികളും യേശുക്രിസ്തുവിങ്കലേക്ക്

ബോക്കോഹറാം തീവ്രവാദികളും യേശുക്രിസ്തുവിങ്കലേക്ക് കാനോ: നൈജീരിയായില്‍ ക്രൈസ്തവരേയും നാട്ടുകാരേയും കൊന്നുമുടിക്കാന്‍ ശ്രമിക്കുന്ന ഇസ്ളാമിക ഭീകര സംഘടനയായ ബോക്കോഹറാമിലെ ചില അംഗങ്ങള്‍ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായിത്തീര്‍ന്നത്, ദൈവം അനുതപിക്കുന്ന പാപികളെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.   വടക്കുകിഴക്കന്‍ നൈജീരിയായിലാണ് ബോക്കോഹറാമിന്റെ തേര്‍വാഴ്ച കൂടുതലായി നടക്കുന്നത്. പാശ്ചാത്യ വിദ്യാഭ്യാസം പാപം എന്നര്‍ത്ഥമുള്ള അറബി വാക്കില്‍നിന്നാണ് ബോക്കോഹറാം എന്ന സംഘടനയുണ്ടായത്. 2008 മുതല്‍ നൈജീരിയായില്‍ ചെറുതും വലുതുമായ കൂട്ടക്കൊലകള്‍ നടത്തിവരികയാണ് ഇവര്‍ ‍.   നൈജീരിയായില്‍ കഴിഞ്ഞ 28 വര്‍ഷമായി […]

Continue Reading

രാത്രികാലങ്ങളില്‍ ബസുകള്‍ ഇനി മുതല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണം

രാത്രികാലങ്ങളില്‍ ബസുകള്‍ ഇനി മുതല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണം തിരുവനന്തപുരം: രാത്രികാലങ്ങളില്‍ ബസുകള്‍ ഇനി മുതല്‍ സ്റ്റോപ്പുകള്‍ക്ക് പുറമേ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും നിര്‍ത്തണം. എല്ലാ സ്റ്റേജ് കാര്യേജുകള്‍ക്കും ഇത് ബാധകമാണ്.   വൈകുന്നേരം 6.30 മുതല്‍ രാവിലെ 6 വരെയുള്ള സമയത്ത് സ്ത്രീകള്‍ക്ക് നിലവിലുള്ള സ്റ്റോപ്പുകള്‍ക്കു പുറമേ അവരാവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തി ഇറങ്ങാന്‍ അനുവദിക്കണമെന്നാണ് ഉത്തരവ്. 1988-ലെ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതികള്‍ വരുത്തി ഈ നിയമങ്ങള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.   […]

Continue Reading

യരുശലേം ദേവാലയത്തിനായി യിസ്രായേല്‍ ചുവന്ന പശുക്കുട്ടികളെ ഉത്പ്പാദിപ്പിക്കുന്നു

യരുശലേം ദേവാലയത്തിനായി യിസ്രായേല്‍ ചുവന്ന പശുക്കുട്ടികളെ ഉത്പ്പാദിപ്പിക്കുന്നു യരുശലേം: യഹൂദന്മാരുടെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദേവാലയം പണിയുവാനുള്ള കാലം ആസന്നമായിരിക്കെ, ദൈവാലയത്തിലെ പാപയാഗത്തിനായി ദൈവം കല്‍പ്പിച്ചിട്ടുള്ള ചുവന്ന പശുക്കിടാവിനെ ഒരുക്കുവാനുള്ള യിസ്രായേല്‍ പദ്ധതി ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു.   അതിനായി ബൈബിളില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ചുവന്ന പശുക്കിടാങ്ങളെ ഉത്പാദിപ്പിക്കുന്ന ശാസ്ത്രീയ വളര്‍ത്തുമൃഗ സംരക്ഷണ കേന്ദ്രം യിസ്രായേലില്‍ തുടങ്ങിക്കഴിഞ്ഞു. യൂറോപ്പിലും, മദ്ധ്യ ഏഷ്യന്‍ രാഷ്ട്രങ്ങളിലും ഇറച്ചിക്കായി പ്രത്യേകം വളര്‍ത്തി എടുക്കുന്ന പശുവാണ് റെഡ് അങ്കസ് ഇനം പശുക്കുട്ടികള്‍ […]

Continue Reading

ഭൂമിയില്‍ വീണ്ടും ഹിമയുഗം വരുന്നു

ഭൂമിയില്‍ വീണ്ടും ഹിമയുഗം വരുന്നു ലണ്ടന്‍ ‍: ഭൂമിയില്‍ വീണ്ടും ഹിമയുഗം വരുന്നെന്ന് ശാസ്ത്രജ്ഞര്‍ ‍. 2030നും, 2040നും മദ്ധ്യേയുള്ള സൂര്യചക്രം പരസ്പരം വ്യാപിക്കുന്നതാണ് പ്രശ്നമാകുന്നത്.   ഇതേത്തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസമാകും ചെറിയ കാലത്തേക്കുള്ള ഹിമയുഗത്തിനു കാരണമാകുന്നതെന്നു ഗവേഷകര്‍ പറയുന്നു. 1646-നും, 1715നും മദ്ധ്യേ സമാന സംഭവമുണ്ടായിരുന്നു. അന്നു ലണ്ടനിലെ തെംസ് നദി ഐസായിമാറിയിരുന്നു. സൂര്യ ചക്രത്തിലെ മാറ്റമാണ് ഈ പ്രതിഭാസത്തിന് കാരണമാകുന്നത്.   സൂര്യനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ സൂര്യ കളങ്കം എന്നറിയപ്പെടുന്ന വെളിച്ചം കുറഞ്ഞ മേഖലയ്ക്കു കാരണമാകാറുണ്ട്. എല്ലാ […]

Continue Reading

‘ദാരിദ്യ്രം’ മാറ്റാനായി ഭിക്ഷാടനം: പോലീസ് പിടികൂടിയത് 10 കോടി സമ്പാദ്യത്തിന്റെ ഉടമയെ

‘ദാരിദ്യ്രം’ മാറ്റാനായി ഭിക്ഷാടനം: പോലീസ് പിടികൂടിയത് 10 കോടി സമ്പാദ്യത്തിന്റെ ഉടമയെ ദുബായ്: ‘ദാരിദ്യ്രത്തില്‍ ‍’ നിന്നും കരകയറാനായി പിച്ച തെണ്ടിയതിന് പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ ‘ദാരിദ്യ്രം’ പുറത്തായി.   പത്തുകോടിയോളം രൂപയുടെ ബാങ്ക് അക്കൌണ്ടുള്ള ഭിക്ഷക്കാരനാണ് കുവൈറ്റില്‍ അറസ്റ്റിലായത്. കുവൈറ്റ് പട്ടണത്തിലെ മുസ്ളീം പള്ളിക്കു സമീപം പിച്ച തെണ്ടിയതിനാണ് വിദേശിയായ ഭിക്ഷക്കാരനെ കുവൈറ്റ് പോലീസ് അറസ്റ്റു ചെയ്തത്.   തനിക്ക് വീടില്ലെന്നും പണത്തിന് ഏറെ ആവശ്യമുണ്ടെന്നും പറഞ്ഞ് ജനങ്ങളില്‍നിന്നും പണം വാങ്ങുന്ന ഇയാളെ ഇവിടെ പെട്രോളിംങ് […]

Continue Reading