ഐ പി സി മലബാര്‍ മേഖല പ്രഥമ കണ്‍വന്‍ഷന്‍ നിലമ്പൂരില്‍

ഐപിസി മലബാര്‍ മേഖല പ്രഥമ കണ്‍വന്‍ഷന്‍ നിലമ്പൂരില്‍ നിലമ്പൂര്‍ ‍: ഐപിസി ദൈവസഭാ മലബാര്‍ മേഖല പ്രഥമ കണ്‍വന്‍ഷന്‍ നവംബര്‍ 25-29 വരെ പാലുണ്ട ന്യൂഹോപ്പ് ബൈബിള്‍ കോളേജ് ഗ്രൌണ്ടില്‍ നടക്കും. പാസ്റ്റര്‍ എ. പ്രതാപ് സിങ്, ഡോ. വത്സന്‍ ഏബ്രഹാം, പാസ്റ്റര്‍ സാം ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും.   മേഖലാ രക്ഷാധികാരി പാസ്റ്റര്‍ വി.ജെ. ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ. ജോയി ഏബ്രഹാം , ഡോ. ബേബി വര്‍ഗീസ് എന്നിവരും പ്രസംഗിക്കും. ഗാനശുശ്രൂഷ, ബൈബിള്‍ സ്റ്റഡി, […]

Continue Reading

അസംബ്ളീസ് ഓഫ് ഗോഡ് യുവജന സമ്മേളനം

അസംബ്ളീസ് ഓഫ് ഗോഡ് യുവജന സമ്മേളനം പത്തനംതിട്ട: അസംബ്ളീസ് ഓഫ് ഗോഡ് മലയാളം സ്റ്റേറ്റ് കൌണ്‍സില്‍ യുവജന സമ്മേളനം 26 മുതല്‍ 28 വരെ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും.   26നു 11-ന് സഭാ സെക്രട്ടറി റവ. തോമസ് ഫില്പ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റവ. റോയിസണ്‍ ജോണി അദ്ധ്യക്ഷത വഹിക്കും.

Continue Reading

നിത്യ ജിവിതത്തിു കുറുക്കു വഴികളില്ല

നിത്യ ജിവിതത്തിു കുറുക്കു വഴികളില്ല നമ്മുടെ നാട്ടില്‍ വിവാദങ്ങളുടെ പരമ്പരകള്‍ തന്നെ നടക്കുന്ന കാലമാണ്. ഏതു നല്ല കാര്യങ്ങള്‍ നടന്നാലും മോശം കാര്യങ്ങള്‍ നടന്നാലും അതിന് വ്യത്യസ്ത അഭിപ്രായക്കാരുണ്ടാകുന്നു. നാട്ടില്‍ നടക്കുവാന്‍ പോകുന്ന പുതിയ പദ്ധതികള്‍ക്ക് പിന്നില്‍ അനേകരുടെ ബുദ്ധിയും നിരീക്ഷണവും ഗവേഷണവുമൊക്കെയുണ്ട്.   നല്ല ഉദ്ദേശ്യത്തോടെ ഒരു പക്ഷേ നടത്തുവാന്‍ ശ്രമിക്കുന്ന പല വമ്പന്‍ പദ്ധതികള്‍ക്കു പിമ്പിലും സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കി ചിലര്‍ കറുത്ത കരങ്ങള്‍ പ്രയോഗിക്കാറുമുണ്ട്. അതിനു നാട്ടില്‍ പരസ്യമായി പറയുന്ന പേരാണ് […]

Continue Reading

അമേരിക്ക ഒരു ക്രൈസ്തവ രാഷ്ട്രമോ? വളരെ കുറച്ചു പേര്‍ മാത്രം അത് വിശ്വസിക്കുന്നു

അമേരിക്ക ഒരു ക്രൈസ്തവ രാഷ്ട്രമോ? വളരെ കുറച്ചു പേര്‍ മാത്രം അത് വിശ്വസിക്കുന്നു വാഷിംഗ്ടണ്‍ ‍: അമേരിക്ക ഒരു ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമാണെന്നു ലോകം വിശ്വസിക്കുമ്പോള്‍ അമേരിക്കക്കാര്‍ അങ്ങനെയങ്ങ് വിശ്വസിക്കാന്‍ തയ്യാറല്ല.   ഒരു പ്രമുഖ സംഘടനയായ ലൈഫ് വേ റിസര്‍ച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 19 ശതമാനം പേര്‍ മാത്രമാണ് അമേരിക്ക ഒരു ക്രൈസ്തവ രാഷ്ട്രമാണെന്ന് അഭിപ്രായപ്പെട്ടത്. 69 ശതമാനം പേരും അമേരിക്ക അനേക മതങ്ങളുള്ള ഒരു രാഷ്ട്രമായാണ് അഭിപ്രായപ്പെട്ടത്. 9 ശതമാനം പേര്‍ […]

Continue Reading

ജനസംഖ്യ: ഇന്ത്യ 2022-ല്‍ ഒന്നാമതെത്തുമെന്ന് യു.എന്‍ ‍.

ജനസംഖ്യ: ഇന്ത്യ 2022-ല്‍ ഒന്നാമതെത്തുമെന്ന് യു.എന്‍ ‍. യു.എന്‍ ‍.ആസ്ഥാനം: ഏഴുവര്‍ഷത്തിനകം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്ന് ഐക്യരാഷ്ട്ര സഭ.   മുമ്പ് കണക്കാക്കിയതിനേക്കാള്‍ 6 വര്‍ഷം നേരത്തേയാണിത്. 2100 വരെ ഇന്ത്യ ഒന്നാമത് തുടരുമെന്നാണ് ഭാവി ജനസംഖ്യ സംബന്ധിച്ച് പുറത്തുവിട്ട പുതിയ കണക്ക്. ഇന്ത്യ 2028-ല്‍ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നായിരുന്നു യു.എന്‍ 2013-ല്‍ പുറത്തുവിട്ട കണക്കില്‍ പറഞ്ഞിരുന്നത്.   നിലവില്‍ ചൈനയുടെ ജനസംഖ്യ 138 കോടിയും ഇന്ത്യയുടേത് 131 കോടിയുമാണ്. 2050-ല്‍ അത് 170 […]

Continue Reading

ദൈവ സ്നേഹം കുടുംബങ്ങളില്‍

ദൈവ സ്നേഹം കുടുംബങ്ങളില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം അറ്റുപോകുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം തകരുന്നു. ഇതൊക്കെ സര്‍വ്വസാധാരണമല്ലേ എന്നു ചിലരൊക്കെ ചോദിക്കറുണ്ട്. നാട്ടുനടപ്പു നമ്മുടെ ഭവനങ്ങളില്‍ ആവശ്യമില്ല.   കുടുംബത്തിലെ അംഗങ്ങളുടെ രക്തബന്ധവും സ്നേഹബന്ധവുമൊക്കെ നാം തന്നെ നിലനിര്‍ത്തണം. ദൈവം അറിഞ്ഞുകൊണ്ടു മനുഷ്യനു വരുത്തിവച്ച പദ്ധതികളുടെ ഒരു ക്രമീകരണമാണ് കുടുംബം എന്നത്. ഇതൊരു വ്യവസ്ഥയാണ്.   ദൈവീക വ്യവസ്ഥ. ഏദന്‍ തോട്ടത്തില്‍ മനുഷ്യന്‍ (ആദാം) ഏകനായിരിക്കുന്നത് നന്നല്ല എന്ന് ദൈവത്തിനു തോന്നിയതിനാല്‍ തക്ക ഒരു […]

Continue Reading

കേരളത്തില്‍ ബി.ജെ.പി. പെന്തക്കോസ്തുകാരേയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നു

കേരളത്തില്‍ ബി.ജെ.പി. പെന്തക്കോസ്തുകാരേയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നു കോട്ടയം: എസ്.എന്‍ ‍.ഡി.പി.യെ കൈയ്യിലെടുത്ത ബി.ജെ.പി പെന്തക്കോസ്ത് വിഭാഗങ്ങളേയും ലക്ഷ്യമിട്ട് നീക്കങ്ങള്‍ ആരംഭിച്ചതായി വാര്‍ത്ത.   തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്തെ പ്രബല പെന്തക്കോസ്ത് വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനായി പദ്ധതി തയ്യാറാക്കിയതായി മംഗളം ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. യു.ഡി.എഫ്, എല്‍ ‍.ഡി.എഫ് മുന്നണികള്‍ കാലാകാലങ്ങളായി തങ്ങളെ അവഗണിക്കുകയാണെന്ന പെന്തക്കോസ്തു വിഭാഗങ്ങളുടെ പരാതി മുതലെടുത്താണ് ബി.ജെ.പി. പുതിയ നീക്കം തുടങ്ങിയിരിക്കുന്നതെന്നു പത്രത്തിന്റെ ആഗസ്റ്റ് 4-ലൈ ലക്കത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. […]

Continue Reading

യിസ്രായേലില്‍ യഹൂദ തീവ്രവാദികള്‍ ക്രിസ്ത്യന്‍ പള്ളിക്കു തീവെച്ചു

യിസ്രായേലില്‍ യഹൂദ തീവ്രവാദികള്‍ ക്രിസ്ത്യന്‍ പള്ളിക്കു തീവെച്ചു ഗലീലി: യേശു പരസ്യ ശുശ്രൂഷാ സമയത്ത് 5 അപ്പവും രണ്ടു മീനും കൊണ്ട് 5000 പേരെ പോഷിപ്പിച്ചു എന്നു കരുതപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കത്തോലിക്കാ പള്ളിക്കാണ് തീവ്രവാദികള്‍ തീവെച്ചത്.   കഴിഞ്ഞ മാസം 18-ന് ഗലീല കടലിനു സമീപമുള്ള പള്ളിയില്‍ അതിക്രമിച്ചു കയറി തീയിട്ട ഒഫാകിം സ്വദേശിയായ യിനാന്‍ റുവേണ്ടി (20) ഏലാദില്‍ നിന്നുള്ള യെഹൂദ അസ്രേഫ് (19) എന്നീ യഹൂദ യുവാക്കളെയാണ് യിസ്രായേല്‍ സുരക്ഷാ പോലീസ് […]

Continue Reading

ഹൈദരാബാദില്‍ രണ്ടു വര്‍ഷം മുമ്പ് ഗുരുതരമായി മര്‍ദ്ദനമേറ്റ പാസ്റ്റര്‍ മരിച്ചു

ഹൈദരാബാദില്‍ രണ്ടു വര്‍ഷം മുമ്പ് ഗുരുതരമായി മര്‍ദ്ദനമേറ്റ പാസ്റ്റര്‍ മരിച്ചു ഹൈദരാബാദ്: ഹൈദരാബാദിനടുത്ത് തുക്കുഗുഡയില്‍ രണ്ടു വര്‍ഷം മുമ്പ് ഹിന്ദു വര്‍ഗ്ഗീയ വാദികളുടെ സംഘടിത ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന പാസ്റ്റര്‍ കൃപയ്യ (70) മരിച്ചു.   2013 ജൂണ്‍ 4-ന് തുക്കുഗുഡയില്‍ ഒരു സ്വതന്ത്ര സഭയുടെ പ്രാദേശിക സഭയില്‍ വച്ചു നടത്തപ്പെട്ട പാസ്റ്റേഴ്സ് മീറ്റിംഗില്‍ പങ്കെടുത്ത 50 പാസ്റ്റര്‍മാരെ 40 ഓളം വരുന്ന സുവിശേഷ വിരോധികള്‍ ആക്രമിക്കുകയായിരുന്നു. പാസ്റ്റര്‍മാരെ മീറ്റിംഗ് നടത്തിയ സഭാ ഹാളിനുള്ളില്‍ പൂട്ടിയട്ട് […]

Continue Reading

പാസ്റ്റര്‍ വിഷപ്പാമ്പുമായി ചര്‍ച്ചില്‍ ‍; മര്‍ക്കോസ് 16:18 ആസ്പദമാക്കി പ്രസംഗം; ഒടുവില്‍ പാമ്പു കടിയേറ്റു മരിച്ചു

പാസ്റ്റര്‍ വിഷപ്പാമ്പുമായി ചര്‍ച്ചില്‍ ‍; മര്‍ക്കോസ് 16:18 ആസ്പദമാക്കി പ്രസംഗം; ഒടുവില്‍ പാമ്പു കടിയേറ്റു മരിച്ചു കെന്റക്കി: ബൈബിള്‍ വാക്യത്തെ തെറ്റായി വ്യാഖ്യാനിച്ച് വിഷപ്പാമ്പിനെ ചര്‍ച്ചില്‍ കൊണ്ടുവന്നു പ്രസംഗിച്ച പെന്തക്കോസ്തു പാസ്റ്റര്‍ക്ക് ദാരുണാന്ത്യം.   കെന്റക്കിയില്‍ കെല്‍കൌണ്ടിയിലെ ജെന്‍സണില്‍ മോഡ്ഡി സിംപ്സണ്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിലാണ് ജൂലൈ 26 ഞായറാഴ്ച ദാരുണ സംഭവമുണ്ടായത്. ജോണ്‍ ഡേവിഡ് ബ്രോക്ക് (60) എന്ന പാസ്റ്റര്‍ സഭാ ആരാധനയോടനുബന്ധിച്ച് നടത്തിയ തന്റെ പ്രസംഗത്തില്‍ മര്‍ക്കോസ് 16:18 ”സര്‍പ്പങ്ങളെ പിടിച്ചെടുക്കും, മരണകരമായ യാതൊന്നു കടിച്ചാലും […]

Continue Reading