നിത്യ ജിവിതത്തിു കുറുക്കു വഴികളില്ല

Breaking News Editorials

നിത്യ ജിവിതത്തിു കുറുക്കു വഴികളില്ല
നമ്മുടെ നാട്ടില്‍ വിവാദങ്ങളുടെ പരമ്പരകള്‍ തന്നെ നടക്കുന്ന കാലമാണ്. ഏതു നല്ല കാര്യങ്ങള്‍ നടന്നാലും മോശം കാര്യങ്ങള്‍ നടന്നാലും അതിന് വ്യത്യസ്ത അഭിപ്രായക്കാരുണ്ടാകുന്നു. നാട്ടില്‍ നടക്കുവാന്‍ പോകുന്ന പുതിയ പദ്ധതികള്‍ക്ക് പിന്നില്‍ അനേകരുടെ ബുദ്ധിയും നിരീക്ഷണവും ഗവേഷണവുമൊക്കെയുണ്ട്.

 

നല്ല ഉദ്ദേശ്യത്തോടെ ഒരു പക്ഷേ നടത്തുവാന്‍ ശ്രമിക്കുന്ന പല വമ്പന്‍ പദ്ധതികള്‍ക്കു പിമ്പിലും സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കി ചിലര്‍ കറുത്ത കരങ്ങള്‍ പ്രയോഗിക്കാറുമുണ്ട്. അതിനു നാട്ടില്‍ പരസ്യമായി പറയുന്ന പേരാണ് അഴിമതി എന്ന്. എന്നാല്‍ ഇന്ന് വിദ്യാഭ്യാസ മേഖലയിലും അഴിമതിക്കു കളമൊരുക്കുന്ന പല ക്രമക്കേടുകളും നടക്കുന്നതായി വാര്‍ത്തകള്‍ വരാറുണ്ട്.

 

അതില്‍ പ്രധാനമാണ് മാര്‍ക്ക് ദാനം. വിജയശതമാനം വര്‍ദ്ധിപ്പിക്കാനെന്ന പേരിലുള്ള ചില പ്രവര്‍ത്തികള്‍ ‍. ഇത്തരം ദുഷ് ചെയ്തികള്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നാണക്കേടുണ്ടാക്കുന്നു. മിടുക്കരായ കുട്ടികളുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന നടപടികളാണ് ഇവ. മാത്രമല്ല, ഭാവി തലമുറയെ വഞ്ചിക്കുകകൂടി ചെയ്യുകയാണ്. പഠിക്കാതെ, കഷ്ടപ്പെടാതെ ജയിച്ചു കയറുക എന്ന വ്യവസ്ഥിതി അനീതിയാണ്. ഇതിനു പിന്നില്‍ ചിലപ്പോള്‍ ഉന്നതന്മാരുടെ ബലമുണ്ടായിരിക്കാം.

 

അതുകൊണ്ടുതന്നെ ഇത്തരം അനീതികള്‍ സമൂഹത്തില്‍ ഒന്നിനുപിന്നാലെ ഒന്നായി വരുമ്പോള്‍ അതും വിജയം വരിക്കുന്നതായി കാണുന്നു. സത്യം അല്ലെങ്കില്‍ ശരി തോല്‍ക്കുമ്പോള്‍ തെറ്റ് ജയിക്കുന്നു. അര്‍ഹത ഇല്ലാത്തവര്‍ ജയിച്ചു കയറുന്നത് സമൂഹത്തിന്റെ അധഃപതനത്തിന് കാരണമാകുന്നു.

 
സമൂഹത്തില്‍ അനീതിക്കായിരിക്കാം മുന്‍തൂക്കം ലഭിക്കുന്നത്. കുറ്റവാളികള്‍ പലപ്പോഴും രക്ഷപെടുന്നുണ്ടാകാം. എന്നാല്‍ ആത്മീക ലോകത്ത് അനീതിക്ക് യാതൊരു സ്ഥാനവുമില്ല. ദൈവം അനീതിയെ വെറുക്കുന്നു. തെറ്റ് ചെയ്തുകൂട്ടി ഈ ഭൂമിയില്‍ ഒരു പക്ഷേ കുറച്ചുനാള്‍ നിലനില്‍ക്കാം. എന്നാല്‍ അതിനു വലിയ വില നല്‍കേണ്ടുന്ന സമയം ഉണ്ടെന്നുള്ള വസ്തുത പലര്‍ക്കും അറിയില്ല.

 

യഹോവയായ ദൈവം ആദ്യ മനുഷ്യനെ സൃഷ്ടിച്ചത് അനീതിയും പാപവും ഇല്ലാത്ത നിഷ്ക്കളങ്കനായ ഒരു വ്യക്തിയായിട്ടായിരുന്നു. ആദാം എന്നു പേരിടപ്പെട്ട ആദ്യ മനുഷ്യന്റെ സഖിയായി ഒരു ഹവ്വായേയും ദൈവം സൃഷ്ടിച്ചു. ഇരുവരും ആരംഭത്തില്‍ ദൈവ കല്‍പ്പ അനുസരിച്ചു ജീവിച്ചു. കപടമില്ലാതെ ജീവിതം നയിച്ച ദമ്പതികളെ സാത്താന്‍ ഇടപെട്ട് വഞ്ചിച്ച് വഴിതെറ്റിച്ചു.

 

അതിനുശേഷം മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഈ പാപത്തിന്റെ ഓഹരിക്കാരായി. അതിനു ഏക പരിഹാരം യേശുക്രിസ്തു മാത്രമാണ്. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുള്ള ഏക ഉത്തരം യേശു മാത്രമാണ്. നഷ്ടപ്പെട്ടുപോയ നമ്മുടെ കലര്‍പ്പില്ലാത്ത, സ്വര്‍ഗ്ഗീയ നിത്യ ജീവിത അനുഭവം വീണ്ടെടുക്കുവാന്‍ യേശുവിലൂടെ മാത്രമേ സാദ്ധ്യമാകു. അതിനു രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് കര്‍ത്താവിന്റെ വചനം അനുസരിക്കുക മാത്രമാണ് ഏക പോംവഴി.

 

എന്നാല്‍ ഇന്ന് മുന്‍ സൂചിപ്പിച്ചതുപോലെ വിദ്യാഭ്യാസ മേഖലയിലെ വ്യാജ വിജയശതമാനം പോലെ നമുക്കു മുന്നില്‍ കുറുക്കു വഴികളില്ല. കുറുക്കു വഴികളിലൂടെ ജീവിത വിജയം നേടുവാന്‍ സാദ്ധ്യമല്ല. കുറുക്കു വഴിയിലൂടെ ആളെ കൂട്ടുന്ന പ്രക്രീയയും നിലനില്‍ക്കില്ല.

 

ഇത്തരക്കാര്‍ക്ക് നിത്യ ജീവിതം പ്രാപിപ്പാനും കഴിയുകയില്ല. അതിന് ദൈവവചനം അനുവദിച്ചുതന്ന സത്യ മാര്‍ഗ്ഗം നാം പിന്‍തുടരേണം. നമ്മെ അന്യായമായി ആരും സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തിക്കുകയില്ല. പണവും പ്രതാപവും നശിക്കുന്ന ഒരു കാലമുണ്ട്. തീര്‍ച്ച.
ഷാജി. എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.