റിവൈവല്‍ ഇന്‍റെര്‍നാഷണല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വെന്‍ഷന്‍

റിവൈവല്‍ ഇന്‍റെര്‍നാഷണല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വെന്‍ഷന്‍ റിവൈവല്‍ ഇന്‍റെര്‍ നാഷണല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 4,5, തീയതികളില്‍. County Inn& Suites 600 N Milwaukee Ave ,Prospect Heights IL 60070 വെച്ച് വൈകുന്നേരം 6.00 മണി മുതല്‍ 9.00 മണി വരെ നടക്കും. പ്രമുഖ കണ്‍വെന്‍ഷന്‍ പ്രാസംഗികനും പാലക്കാട് ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്റ്റിക് പാസ്റ്ററുമായ റെനി ഇടപ്പറമ്പില്‍ മുഖ്യ സന്ദേശം നല്‍കും.  പാസ്റ്റര്‍.ബാബു കുമ്പഴ നേതൃത്വം നല്‍കും

Continue Reading

ക്രിസ്തു വിശ്വാസത്തിലേക്കു വന്ന ഭാര്യയെയും മക്കളെയും വധിക്കാന്‍ ശ്രമം

ക്രിസ്തു വിശ്വാസത്തിലേക്കു വന്ന ഭാര്യയെയും മക്കളെയും വധിക്കാന്‍ ശ്രമം നെയ്റോബി: ഉഗാണ്ടയില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനും ദൈവവുമായി സ്വീകരിച്ച ഭാര്യയെയും രണ്ടു ആണ്‍മക്കളെയും കൊല്ലാന്‍ ശ്രമം.   കിഴക്കന്‍ ഉഗാണ്ടയില്‍ നമുതുംബ ജില്ലയില്‍ നിന്‍സ് ഗ്രാമത്തിലെ ഇസ്സ കസൂനോ എന്ന പിതാവാണ് തന്റെ ഭാര്യയെയും മക്കളെയും കൊല്ലാന്‍ ശ്രമിച്ചത്. ആഗസ്റ്റ് 11-നായിരുന്നു ക്രൂരമായ സംഭവം നടന്നത്. ഇസ്സ തന്റെ ഭാര്യ ജാഫലന്‍ കഡോണ്ടി, മക്കളായ ഇബ്രാഹിം (18), ഇസ്മയില്‍ (16) എന്നിവരെ മാരകമായി […]

Continue Reading

2016 ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സ് മെല്‍ബണില്‍.

2016 ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സ് മെല്‍ബണില്‍. മെല്‍ബണ്‍: ഓസ്ട്രേലിയയിലുളള ഇന്‍ഡ്യന്‍ പെന്തെക്കോസ്തല്‍ സഭകളുടെ ആറാമത് ഫാമിലി കോണ്‍ഫറന്‍സ് 2016 മാര്‍ച്ച്‌ മാസം 25, 26, 27 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മെല്‍ബണില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു.   കൂനംങ്ങ് സെക്കണ്ടറി സ്കൂളില്‍ (മെല്‍ബണ്‍) വച്ചു നടന്ന ഐ പി സി ഓസ്ട്രേലിയ റീജിയന്‍റെയും ഓസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെയും നാഷണല്‍ കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍ പാസ്റ്റര്‍ തോമസ്‌ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.   മെല്‍ബണ്‍ […]

Continue Reading

ധനവാന്മാരുടെ മനോഭാവം

ധനവാന്മാരുടെ മനോഭാവം ധനം പലരുടെയും സ്ഥിതിക്കു മാറ്റം വരുത്തുകയുണ്ടായി. കുടുംബത്തില്‍ ‍, സമൂഹത്തില്‍ ഇന്ന് ധനവാന്മാര്‍ക്ക് അര്‍ഹമായും, അനര്‍ഹമായും പരിഗണനകള്‍ ലഭിക്കാറുണ്ട്. ‘പണത്തിനു മീതെ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് എത്ര അര്‍ത്ഥമുള്ളതാകുന്നു.   പൊതു സമൂഹത്തില്‍ ധനവാന്മാര്‍ക്കുള്ളതുപോലുള്ള പരിഗണനകള്‍ പോലെ പല ദൈവസഭകളിലും ധനവാന്മാര്‍ക്ക് മുന്തിയ സ്ഥാനങ്ങളും, മഹത്വവും അനുവദിച്ചു നല്‍കുന്നതായി പല സംഭവങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സഭാ കമ്മറ്റികളിലും ട്രസ്റ്റുകളിലും, വിദ്യാഭ്യാസവും, പരിജ്ഞാനവും തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും നോട്ടുകെട്ടുകളുടെ വലിപ്പത്തിന്റെ ബലത്തില്‍ ഭാരവാഹിത്വങ്ങള്‍ നല്‍കുന്ന പ്രവണത […]

Continue Reading

ഐ പി സി ഈസ്റ്റേണ്‍ റീജിയൻ വുമണ്‍സ് ഫെലോഷിപ്പ് കണ്‍വൻഷൻ ന്യുയോർക്കിൽ

ഐ പി സി ഈസ്റ്റേണ്‍ റീജിയൻ വുമണ്‍സ് ഫെലോഷിപ്പ് കണ്‍വൻഷൻ ന്യുയോർക്കിൽ ന്യുയോര്‍ക്ക്‌: ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭ നോര്‍ത്ത്‌ അമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്‍ വുമണ്‍സ്‌ ഫെലോഷിപ്പ്‌ കണ്‍വന്‍ഷന്‍ സെപ്‌റ്റംബര്‍ 5, 6 തീയതികളില്‍ ഹിക്‌സ്‌ വില്ലിലുള്ള ജെറുസലേം അവന്യൂ ഇന്ത്യാ പെന്തക്കോസ്‌തല്‍ അസ്സംബ്ലിയില്‍ നടത്തപ്പെടും.   ദ്വിദിന കണ്‍വന്‌ഷനില്‍ സിസ്റ്റര്‍ ലില്ലിക്കുട്ടി സാമുവേല്‍ (ബാന്‍ഗ്ലൂര്‍ ) മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകിട്ട്‌ 6.30 നു കണ്‍വന്‍ഷന്‍ ആരംഭിക്കും.   സഹോദരിമാരായ സോഫി വര്‍ഗീസ്‌, എലിസബത്ത്‌ […]

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സഭയുടെ ആഭിമുഖ്യത്തില്‍ വേദപഠന പരമ്പര

ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സഭയുടെ ആഭിമുഖ്യത്തില്‍ വേദപഠന പരമ്പര കുവൈറ്റ്‌: ചര്‍ച്ച് ഓഫ് ഗോഡ് (ഫുള്‍ ഗോസ്പല്‍) – കുവൈറ്റ്‌ സഭയുടെ ആഭിമുഖ്യത്തില്‍ ബൈബിള്‍ പഠന പരമ്പര നടത്തപെടുന്നു.   “സഹോദരന്‍റെ സൂക്ഷിപ്പുകാരന്‍ സഭയുടെ കാവല്‍ക്കാരന്‍ ദേശത്തിന്‍റെ മധ്യസ്ഥന്‍ “എന്ന വിഷയത്തെ ആസ്പദമാക്കി ഇവന്ജലിസ്റ്റ് സാജു ജോണ്‍ മാത്യു ക്ലാസുകള്‍ നയിക്കും.   എല്ലാ ദിവസവും വൈകിട്ട് 6:30 pm മുതല്‍ 8:30 pm വരെ അബ്ബാസ്യയിലെ ‘ബെഥേല്‍ ഹാളില്‍’ വെച്ച് നടത്തപെടുന്ന ഈ യോഗം […]

Continue Reading

പാസ്റ്റര്‍. ചാക്കോ ഇടിക്കുള ബോസ്റ്റണില്‍ നിത്യതയില്‍

പാസ്റ്റര്‍. ചാക്കോ ഇടിക്കുള ബോസ്റ്റണില്‍ നിത്യതയില്‍ ബോസ്റ്റണ്‍ : ഐ പി സി യുടെ പ്രാരംഭ കാല പ്രവര്‍ത്തകനും പി വൈ പി എ സ്ഥാപക നേതാക്കളില്‍ ഒരാളുമായ പാസ്റ്റര്‍. ചാക്കോ ഇടിക്കുള (89)ബോസ്റ്റണില്‍ നിര്യാതനായി.   വാര്‍ധക്യകാല സ്വസ്ഥതകാളാല്‍ ഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സംസ്കാരം അമേരിക്കയില്‍ വെച്ച് പിന്നീട് നടക്കപ്പെടും.   ഐ പി സി യുടെ പ്രാരംഭ കാല പ്രവര്‍ത്തകരായ പാസ്റ്റര്‍. കെ.ഇ എബ്രഹാം, ടി ജി ഉമ്മന്‍ , സി.കെ ഡാനിയേല്‍,എന്നിവരോടൊപ്പം […]

Continue Reading

യു പി എഫ് ഷാര്‍ജ സ്റ്റുടെന്റ് ക്യാമ്പ്‌ അവസാനിച്ചു

യു പി എഫ് ഷാര്‍ജ സ്റ്റുടെന്റ് ക്യാമ്പ്‌ അവസാനിച്ചു ഷാര്‍ജ: സംഘാടക മികവുകൊണ്ടും കുട്ടികളുടെ പങ്കാളിത്വം കൊണ്ടും പ്രശംസ പിടിച്ചു പറ്റി “യു പി എഫ് ഷാര്‍ജ സ്റ്റുടെന്റ് ക്യാമ്പ്‌ 2015″ അവസാനിച്ചു.   ഏകദേശം 700 ഓളം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ ഇവാ. റെനി വെസ്ലി , ഡേവിസ് എബ്രഹാം , ഇവാ. റെനി ജോസഫ്‌ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നയിച്ചു. 140 കുട്ടികള്‍ തങ്ങളുടെ ജീവിതം കര്‍ത്താവിനായ് സമര്‍പ്പിക്കുന്ന അനുഗ്രഹ മുഹൂര്‍ത്തത്തിനും ഈ […]

Continue Reading

ഇറാനില്‍ ആരാധനയ്ക്കിടയില്‍ റെയ്ഡ്; 8 വിശ്വാസികളെ അറസ്റ്റു ചെയ്തു

ഇറാനില്‍ ആരാധനയ്ക്കിടയില്‍ റെയ്ഡ്; 8 വിശ്വാസികളെ അറസ്റ്റു ചെയ്തു കാരജ്: ഇറാനില്‍ കഴിഞ്ഞ വെള്ളിയാഴ്ച കാരജ് നഗരത്തില്‍ ഒരു ഹൌസ് ചര്‍ച്ചില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 8 വിശ്വാസികളെ അറസ്റ്റു ചെയ്തു.   ഒരു വിശ്വാസിയുടെ ഭവനത്തില്‍ രഹസ്യമായി നടത്തിവന്ന ആരാധനയ്ക്കിടയില്‍ സാധാരണ വേഷത്തിലെത്തിയ പോലീസ് വിശ്വാസികളെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് വിശ്വാസികളെ പോലീസ് മര്‍ദ്ദിക്കുകയും ഉണ്ടായി.   അറസ്റ്റു ചെയ്യപ്പെട്ടവരില്‍ 6 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പക്കലുണ്ടായിരുന്ന ബൈബിളുകള്‍ പിടിച്ചെടുത്തു. അറസ്റ്റു […]

Continue Reading

സിഡ്നി പെന്തകോസ്തല്‍ ഫെല്ലോഷിപ്പിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍

സിഡ്നി പെന്തകോസ്തല്‍ ഫെല്ലോഷിപ്പിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ സിഡ്നി പെന്തകോസ്തല്‍ ഫെല്ലോഷിപ്പിന്‍റെ 9 മത്തെ വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 18 , 19 തീയതികളില്‍ വൈകുന്നേരം 06:30മുതല്‍ 08:30 വരെ 19/14 Sheridian Close,,Milperra, NSW. വച്ച് നടക്കും.   സെലസ്റ്റിയല്‍ മെലോഡിസ് ഗാനശുശ്രൂഷയ് ക്ക് നേതൃത്വം നല്‍ക്കും. ഡോ.കെ.മുരളിധര്‍ (കോയമ്പത്തൂര്‍) ദൈവ വചനം ശുശ്രൂഷിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : Pr.Thomas Abraham ; 0422278831

Continue Reading