ഹൃദയത്തെ കൈവിടരുത്

ഹൃദയത്തെ കൈവിടരുത് ലോകത്തെയും ഭൂമിയിലെയും സര്‍വ്വചരാചരങ്ങളെയും ദൈവം വാക്കുകൊണ്ട് സൃഷ്ടിച്ചപ്പോള്‍ മനുഷ്യനെമാത്രം ദൈവം തന്റെ കരം കൊണ്ട് നിര്‍മ്മിച്ചതിന്റെ ഉദ്ദേശ്യം ദൈവത്തിന് നമ്മെ ആവശ്യമുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.   ദൈവം ഓരോത്തര്‍ക്കും അവരുടെ കഴിവിനും പ്രാപ്തിക്കുമൊത്തവണ്ണമാണ് ശുശ്രൂഷകള്‍ നല്‍കുന്നത്. യേശു കടല്‍ത്തീരത്തുകൂടി നടന്നപ്പോള്‍ പത്രോസിനെയും ആന്ത്രയോസിനെയുമൊക്കെ തിരഞ്ഞെടുത്തു. മത്താ:4:18-ാം വാക്യത്തില്‍ കാണുന്നത് അവര്‍ കടലില്‍ വലവീശുന്നത് യേശു കണ്ടു എന്നാണ്. അങ്ങനെ ഊര്‍ജ്ജസ്വലരായി അദ്ധ്വാനിക്കുന്ന ചിലരെയാണ് യേശു തിരഞ്ഞെടുത്തത്. നമുക്ക് എല്ലാവര്‍ക്കും കഴിവുണ്ട്.   […]

Continue Reading

ബറോഡ യുപിഎഫ് കണ്‍വന്‍ഷന്‍

ബറോഡ യുപിഎഫ് കണ്‍വന്‍ഷന്‍ വഡോദര: ബറോഡ പെന്തക്കോസ്തല്‍ (യു.പി.എഫ്) വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും ഡിസംബര്‍ 15-17 വരെ വഡോദരയിലെ നിസാമ്പൂരില്‍ അതിഥി ഗൃഹത്തില്‍ നടക്കും.   പാസ്റ്റര്‍ കെ.ജെ. തോമസ് മുഖ്യ പ്രസംഗകനാണ്. ശനിയാഴ്ച പകല്‍ യുവജന സമ്മേളനവും ഞായറാഴ്ച രാവിലെ പൊതുസഭായോഗവും നടക്കും.   പാസ്റ്റര്‍മാരായ രാജേഷ് മത്തായി (പ്രസിഡന്റ്), അനില്‍കുമാര്‍ (സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്‍കും.

Continue Reading

അമേരിക്കയില്‍ ഞായറാഴ്ച ചര്‍ച്ചിനുള്ളില്‍ വെടിവെയ്പ്; 28 പേര്‍ മരിച്ചു

അമേരിക്കയില്‍ ഞായറാഴ്ച ചര്‍ച്ചിനുള്ളില്‍ വെടിവെയ്പ്; 28 പേര്‍ മരിച്ചു ടെക്സാസ്: അമേരിക്കയില്‍ ടെക്സാസില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ പുറത്തുനിന്നെത്തിയ അക്രമി നടത്തിയ വെടിവെയ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടു. സാന്‍ ആന്റോണിയോയ്ക്കു സമീപം വില്‍സണ്‍കൌണ്ടി സതര്‍ലാന്റ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് കൂട്ടക്കൊലപാതകം നടന്നത്.   പ്രാദേശിക സമയം ഉച്ചയ്ക്ക് 11.30ന് പുറത്തുനിന്നെത്തിയ കറുത്ത വസ്ത്രം ധരിച്ച യുവാവ് ആരാധനാ ഹാളിലേക്കു അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു. സഭാഹാളില്‍ ഇരുന്ന 23 പേരും പുറത്തുനിന്ന 5 പേരുമാണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ […]

Continue Reading

യു.എസിലെ യുവ യഹൂദന്മാരില്‍ അഞ്ചില്‍ ഒരാള്‍ വിശ്വസിക്കുന്നു യേശു ദൈവപുത്രനെന്ന്

യു.എസിലെ യുവ യഹൂദന്മാരില്‍ അഞ്ചില്‍ ഒരാള്‍ വിശ്വസിക്കുന്നു യേശു ദൈവപുത്രനെന്ന് വാഷിംഗ്ടണ്‍ ‍: അമേരിക്കയിലെ യഹൂദന്മാരായ യുവജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ അവരുടെ ഹൃദയത്തില്‍ യേശുക്രിസ്തുവിന്റെ സ്ഥാനം എത്രത്തോളം ഉണ്ടെന്നുള്ള വസ്തുത മനസിലാക്കാന്‍ കഴിയുന്നത് ക്രൈസ്തവ സമൂഹത്തിന് അഭിമാനം തോന്നുന്ന ഒന്നാണ്.   യഹൂദ യുവജനങ്ങള്‍ക്കിടയില്‍ (1984-1999 കാലഘട്ടത്തില്‍ ജനിച്ചവര്‍ ‍) പ്രശസ്ത സുവിശേഷ സംഘടനയായ ബര്‍ണ ഗ്രൂപ്പ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ യു.എസിലെ യഹൂദന്മാരായ യുവജനങ്ങളില്‍ അഞ്ചില്‍ ഒരാള്‍ യേശു ദൈവപുത്രനാണെന്ന് വിശ്വാസിക്കുന്നവരാണെന്ന് കണ്ടെത്തി.   ഒന്നാം […]

Continue Reading

ബെഥേല്‍ ഗോസ്പല്‍ അസംബ്ളി ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 11 മുതല്‍

ബെഥേല്‍ ഗോസ്പല്‍ അസംബ്ളി ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 11 മുതല്‍ പത്തനാപുരം: ബെഥേല്‍ ഗോസ്പല്‍ അസംബ്ളി 28-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 11-14 വരെ പത്തനാപുരം ബെഥേല്‍ ഗ്രൌണ്ടില്‍ നടക്കും.   ഓവര്‍സിയര്‍ പാസ്റ്റര്‍ ജോയി ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജോര്‍ജ്ജ് ചാക്കോ, അനീഷ് ഏലപ്പാറ, ബിജു മാത്യു, ടിനു ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും.   ബേര്‍ശേബാ ഗോസ്പല്‍ വോയ്സ് ഗാനങ്ങള്‍ ആലപിക്കും. വ്യാഴാഴ്ച പകല്‍ ശുശ്രൂഷക കുടുംബ സംഗമം നടക്കും. ബൈബിള്‍ ക്ലാസ്സ്, യുവജന […]

Continue Reading

കോയമ്പത്തൂരില്‍ 10 ചര്‍ച്ചുകളില്‍ ആരാധന നിര്‍ത്തിവെയ്ക്കാന്‍ പോലീസ് ഉത്തരവ്

കോയമ്പത്തൂരില്‍ 10 ചര്‍ച്ചുകളില്‍ ആരാധന നിര്‍ത്തിവെയ്ക്കാന്‍ പോലീസ് ഉത്തരവ് കോയമ്പത്തൂര്‍ ‍: തമിഴ്നാട്ടില്‍ കോയമ്പത്തൂരില്‍ 10 ചര്‍ച്ചുകളിലെ സഭാ ആരാധനകള്‍ നിര്‍ത്തിവെയ്ക്കുവാന്‍ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഉത്തരവ്. കോയമ്പത്തൂര്‍ കളക്ടറുടെ അനുവാദമില്ലാതെ ഇനി സഭാ ആരാധനകള്‍ നടത്തുവാന്‍ പാടില്ലെന്ന് അധികാരികള്‍ അറിയിക്കുകയുണ്ടായി.   ചില ഹൈന്ദവ മതമൌലിക വാദികളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ക്രൈസ്തവര്‍ക്ക് ആരാധനാ സ്വാതന്ത്യ്രം നിഷേധിക്കുന്നതെന്ന് സഭാ നേതാക്കള്‍ പറഞ്ഞു. ഇനി 20-ഓളം സഭകളെയും ബാധിക്കാനിടയുണ്ട്.   ഹിന്ദു വര്‍ഗ്ഗീയവാദി സംഘടനകളുടെ പ്രേരണയാല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത […]

Continue Reading

യു.പി.യില്‍ ഉപവാസ പ്രാര്‍ത്ഥനായോഗം അലങ്കേലപ്പെടുത്തി; മിഷണറിമാരെ അറസ്റ്റു ചെയ്തു

യു.പി.യില്‍ ഉപവാസ പ്രാര്‍ത്ഥനായോഗം അലങ്കേലപ്പെടുത്തി; മിഷണറിമാരെ അറസ്റ്റു ചെയ്തു ദുദ്ദി: ഉത്തരപ്രദേശില്‍ പോലീസ് അനുമതിയോടെ പ്രത്യേകം ക്രമീകരിക്കപ്പെട്ട ഉപവാസ പ്രാര്‍ത്ഥനായോഗം അവസാന ദിവസം തികയും മുമ്പ് സുവിശേഷ വിരോധികള്‍ എത്തി അലങ്കോലപ്പെടുത്തി. യു.പിയിലെ ദുദ്ദിയില്‍ ജെംസ് മിഷന്‍ സംഘടനയുടെയും ദുദ്ദി ക്രിസ്ത്യന്‍ ചര്‍ച്ചിന്റെയും ആഭിമുഖ്യത്തില്‍ ക്രമീകരിച്ച ഉപവാസ പ്രാര്‍ത്ഥനാ യോഗത്തിലാണ് ആര്‍ ‍.എസ്സ്.എസ്സ്., ബി.ജെ.പി സംഘടനകളുടെ പ്രാദേശിക നേതാക്കളടക്കം കടന്നുവന്നു അലങ്കോലപ്പെടുത്തിയത്.   ദുദ്ദി ക്രിസ്ത്യന്‍ ചര്‍ച്ച് കോമ്പൌണ്ടില്‍ ഒക്ടോബര്‍ 26 മുതല്‍ 28 വരെ പകലും […]

Continue Reading

തിരുച്ചിയില്‍ അനാഥശാല നടത്തുന്ന പാസ്റ്ററെ അറസ്റ്റു ചെയ്തു

തിരുച്ചിയില്‍ അനാഥശാല നടത്തുന്ന പാസ്റ്ററെ അറസ്റ്റു ചെയ്തു തിരുച്ചി: തമിഴ് നാട്ടിലെ തിരുച്ചിയില്‍ ക്രിസ്ത്യന്‍ ഓര്‍ഫനേജ് നടത്തിപ്പുകാരനായ പാസ്റ്ററെ പോലീസ് അറസ്റ്റു ചെയ്തു.   ജര്‍മ്മിനിയിലെ ഒരു സംഘടനയുടെ സഹായത്തോടെ തിരുച്ചിയില്‍ നടത്തുന്ന മോസസ് മിനിസ്ട്രീസ് ഹോം എന്ന പേരിലുള്ള അനാഥശാലയുടെ സ്ഥാപകനും പ്രസിഡന്റുമായ പാസ്റ്റര്‍ ഗിദെയോന്‍ ജേക്കബിനെ (62) യാണ് ഒക്ടോബര്‍ 28 ശനിയാഴ്ച സി.ബി.ഐ.യുടെ ആവശ്യപ്രകാരം അറസ്റ്റു ചെയ്തത്.   പാസ്റ്റര്‍ ഗിദെയോന്‍ അനധികൃതമായി അനാഥശാല നടത്തുന്നുവെന്നാരോപിച്ച് 2015 ഡിസംബറില്‍ അന്വേഷണം നടത്തിയിരുന്നു. ജര്‍മ്മിനിയില്‍നിന്നും നാട്ടിലെത്തിയപ്പോഴായിരുന്നു […]

Continue Reading

നൈജീരിയായില്‍ പുരോഹിതനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, അമ്മയെയും മകളെയും വധിച്ചു

നൈജീരിയായില്‍ പുരോഹിതനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, അമ്മയെയും മകളെയും വധിച്ചു ജോസ്: ക്രൈസ്തവര്‍ കൂട്ടക്കൊലയ്ക്കിരയാകുന്ന നൈജീരിയായില്‍ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ 4 പേര്‍ കൊല്ലപ്പെട്ടു.   ഒക്ടോബര്‍ 17-ന് തെക്കു പടിഞ്ഞാറന്‍ നൈജീരിയായിലെ ഓന്‍ഡു സംസ്ഥാനത്തെ അകൂറിയായില്‍ ആഫ്രിക്കന്‍ ചര്‍ച്ചിന്റെ പുരോഹിതനായ റവ. ഡേവിഡ് അയോളയെയാണ് (26) ഫുലാനി മുസ്ളീങ്ങള്‍ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടത്. ഒരു ബന്ധുവിന്റെ ശവസംസ്ക്കാര ശുശ്രൂഷയ്ക്കായി പോകുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോയത്.   പിന്നീട് ചര്‍ച്ച് ആസ്ഥാനത്തേക്ക് അക്രമികള്‍ വിളിച്ച് 275,368 യു.എസ്. ഡോളര്‍ മോചന […]

Continue Reading

ഭൂകമ്പത്തെ ഒരാഴ്ച മുമ്പ് കണ്ടെത്താനാകും; സാങ്കേതിക വിദ്യയുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി

ഭൂകമ്പത്തെ ഒരാഴ്ച മുമ്പ് കണ്ടെത്താനാകും; സാങ്കേതിക വിദ്യയുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി തിരുവനന്തപുരം: ഭൂകമ്പം ഉണ്ടാകാനുള്ള സാദ്ധ്യത 7 ദിവസം മുമ്പ് കണ്ടെത്താന്‍ പര്യാപ്തമായ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി.   ഭൂമിക്കടിയിലുണ്ടാകുന്ന ശബ്ദ തരംഗങ്ങളുടെ വ്യതിയാനം തിരിച്ചറിയാനുതകുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചിരിക്കുന്നത്. ഇതിനായി ഭൌമ ശാസ്ത്രജ്ഞരുടെ സേവനവും പ്രയോജനപ്പെടുത്തും. ഭൂകമ്പ സാദ്ധ്യത പ്രദേശങ്ങളിലെ പാറക്കെട്ടുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ശബ്ദ തരംഗങ്ങളുടെ വേഗം കണ്ടെത്താനുള്ള സാങ്കേതിക വിദ്യ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇതിനോടകം […]

Continue Reading