ദൈവകൃപയാല്‍ കോവിഡിനെ കീഴടക്കി 99 കാരി ആശുപത്രി വിട്ടു

ദൈവകൃപയാല്‍ കോവിഡിനെ കീഴടക്കി 99 കാരി ആശുപത്രി വിട്ടു

Breaking News Europe

ദൈവകൃപയാല്‍ കോവിഡിനെ കീഴടക്കി 99 കാരി ആശുപത്രി വിട്ടു
ജോര്‍ജിയ: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുമ്പോഴും കോവിഡ് വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയില്‍ കഴിഞ്ഞിരുന്ന 99 കാരി സൌഖ്യം കിട്ടി വീട്ടിലേക്കു മടങ്ങി.

ജോര്‍ജിയായിലെ ആല്‍ബനിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ശന നിയന്ത്രണത്തില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൌഡി ബുര്‍ക്കിയാണ് രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനൊടുവില്‍ സൌഖ്യം പ്രാപിച്ചു വീട്ടിലേക്കു മടങ്ങിയത്.

100-ാം ജന്മ ദിനത്തിലേക്കു പ്രവേശിക്കുന്ന മൌഡിയെ ആശുപത്രി അധികൃതരും ആരോഗ്യപ്രവര്‍ത്തകരും കൂടുതല്‍ ആയുസ്സിനായി ആശംസിച്ചുകൊണ്ടാണ് വീരോചിതമായി യാത്ര അയയ്പു നല്‍കിയത്.

“ദൈവസന്നിധിയില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു, ഞങ്ങള്‍ വളരെ സ്നേഹിച്ച ഈ മാതാവിനു ദൈവം സൌഖ്യം നല്‍കിയതിനു വളരെയധികം നന്ദിയുണ്ട്” കൊച്ചുമക്കളുടെ കണ്ണുകള്‍ നിറഞ്ഞു.

കോവിഡ് ബാധിച്ചവരില്‍ 60 വയസ്സു കഴിഞ്ഞാല്‍ വളരെ ബുദ്ധിമുട്ടാണെന്നു വൈദ്യശാസ്ത്രം തന്നെ വിലയിരുത്തുമ്പോഴാണ് 99 കാരിക്ക് സൌഖ്യം ലഭിച്ചത്. ദൈവത്തിന്റെ കൃപ മാത്രമാണിത്.