കൊറോണ വൈറസ് പ്രഭാവ കേന്ദ്രത്തില്‍ ദൌത്യത്തില്‍ ഉറച്ചുനിന്ന് ദൈവസഭയും

കൊറോണ വൈറസ് പ്രഭാവ കേന്ദ്രത്തില്‍ ദൌത്യത്തില്‍ ഉറച്ചുനിന്ന് ദൈവസഭയും

Breaking News Top News

കൊറോണ വൈറസ് പ്രഭാവ കേന്ദ്രത്തില്‍ ദൌത്യത്തില്‍ ഉറച്ചുനിന്ന് ദൈവസഭയും
വുഹാന്‍ ‍: ലോകം മുഴുവനും ഭീതിയിലാഴ്ത്തി, ആശങ്കകള്‍ക്കു വിരാമമില്ലാതെ കൊറോണ വൈറസിന്റെ ദുരിതങ്ങള്‍ ജനത്തെ ബുദ്ധിമുട്ടിക്കുമ്പോഴും കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം എന്നു വിശേഷിപ്പിക്കപ്പെട്ട ചൈനയിലെ പ്രമുഖ നഗരമായ വുഹാനിലെ ക്രൈസ്തവ സഭകള്‍ തങ്ങളുടെ ദൌത്യവും കര്‍ത്തവ്യങ്ങളും പ്രതികൂലങ്ങള്‍ക്കിടയിലും നിറവേറ്റിക്കൊണ്ടിരിക്കുന്നു.

നൂറുകണക്കിനു ആളുകള്‍ മരിച്ചുവീണപ്പോള്‍ പതിനായിരങ്ങള്‍ കൊറോണ ബാധിച്ചു ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നതിനിടയില്‍ ദൈവമക്കള്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ മറന്നില്ല. ദൈവവചനം അവര്‍ ഉപേക്ഷിച്ചില്ല. സ്വന്തം സ്ഥലത്തുനിന്നും അവര്‍ പാലായനം ചെയ്തില്ല. അവിടെത്തന്നെ അവര്‍ താമസിച്ചു. അവര്‍ അടങ്ങിയിരുന്നില്ല. സര്‍ജിക്കല്‍ മാസ്ക്ക് ധരിച്ചും, പ്രതിരോധ വസ്ത്രങ്ങള്‍ അണിഞ്ഞും കര്‍ത്താവിനെ അവര്‍ ആരാധിക്കുകയും സുവിശേഷം തെരുവിലൂടെ ശക്തമായി വിളിച്ചു പറയുകയും ചെയ്തു.

അവിശ്വാസികളായവരെ സഹായിക്കുകയും ചെയ്തു. ചൈനീസ് കോണ്‍ഗ്രസ്സ് ഓണ്‍ വേള്‍ഡ് ഇവാഞ്ചലൈസേഷന്‍ ഫെബ്രുവരി 27-ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു. “ചൈനീസ് ക്രൈസ്തവര്‍ ഉറച്ചുനിന്നു” എന്ന പേരില്‍ പുറത്തുവിട്ട മെസ്സേജില്‍ വുഹാനിലെ പ്രമുഖ സഭയായ റൂട്ട് ആന്‍ഡ് ഫൂട്ട് ക്രിസ്ത്യന്‍ ചര്‍ച്ച് (ആര്‍ ‍.എഫ്.സി.സി.) പ്രധാന ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. വുഹാനിലാണ്.

വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ നാളില്‍ത്തന്നെ സഭയുടെ സീനിയര്‍ പാസ്റ്റര്‍ വിശ്വാസികളെ ധൈര്യപ്പെടുത്തുകയും വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പാസ്റ്റര്‍മാരും വിശ്വാസികളും കൂടുതല്‍ സംഘം ചേരാതെ 54 സംഘങ്ങളായി തരംതിരിച്ച് ദിവസവും ഓണ്‍ലൈനില്‍ രണ്ടു മണിക്കൂറോളം ആരാധനയും, പ്രാര്‍ത്ഥനയും, ബൈബിള്‍ വായനവും ഒക്കെയായി ആത്മീയ കൂട്ടായ്മ പങ്കുവെച്ചു.

സഭയിലെ ചിലര്‍ക്കു കൊറോണ വൈറസ് ബാധിച്ചുവെങ്കിലും ചികിത്സയിലൂടെ ഭേദമായി. ആര്‍ക്കും ജീവഹാനി സംഭവിച്ചില്ല. ആകെ 550 വിശ്വാസികളാണു സഭയിലുള്ളത്. ചില സഭകളില്‍ 100-ല്‍ കൂടുതല്‍ വിശ്വാസികളുണ്ട്. ദൈവത്തിന്റെ കൃപ ഓര്‍ത്തു സാക്ഷീകരിക്കുകയാണ് ഹുവാങ്ലീ എന്ന പാസ്റ്റര്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.