ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനിത്വം വര്‍ദ്ധിക്കുന്നു പീഢനങ്ങള്‍ക്കിടയിലും ജനം ക്രിസ്തുവിങ്കലേക്ക് യാവൂണ്ട്

ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനിത്വം വര്‍ദ്ധിക്കുന്നു പീഢനങ്ങള്‍ക്കിടയിലും ജനം ക്രിസ്തുവിങ്കലേക്ക് യാവൂണ്ട്

Africa Breaking News

ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനിത്വം വര്‍ദ്ധിക്കുന്നു; പീഢനങ്ങള്‍ക്കിടയിലും ജനം ക്രിസ്തുവിങ്കലേക്ക്
യാവൂണ്ട്: ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഇസ്ളാമിക ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ കടുത്ത എതിര്‍പ്പുകളെയും, മതനിയമങ്ങളെയും, പീഢനങ്ങളെയും അതിജീവിച്ചുകൊണ്ടാണ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നവര്‍ വര്‍ദ്ധിക്കുന്നതായി പ്രമുഖ യു.എസ്. ക്രൈസ്തവ സന്നദ്ധ സംഘടനയായ പ്യൂറിസേര്‍ച്ച് സെന്റര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2060-ഓടെ മറ്റു ഭൂഖണ്ഡങ്ങളിലെ ക്രൈസ്തവരുടെ എണ്ണത്തേക്കാള്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ ക്രൈസ്തവരുടെ എണ്ണം മുന്നിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 10 പ്രമുഖ ക്രൈസ്തവ രാഷ്ട്രങ്ങളുടെ എണ്ണമെടുത്താല്‍ അതില്‍ 6 രാഷ്ട്രങ്ങള്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളാകുമെന്നും 2015 മുതല്‍ വര്‍ദ്ധനവ് തുടങ്ങിയെന്നും പ്യൂ റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ക്രൈസ്തവരുടെ എണ്ണം ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ വര്‍ദ്ധിക്കുന്തോറും അവര്‍ക്കെതിരെയുള്ള പീഢനങ്ങളും വര്‍ദ്ധിക്കുകയാണെന്ന് യു.എസ്. ചാരിറ്റി സംഘടനയായ സേവ് ദ പേര്‍സിക്യൂട്ടഡ് ക്രിസ്ത്യന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ദീദി ലോഗിസെന്‍ പ്രമുഖ ക്രിസ്ത്യന്‍ മാധ്യമമായ ക്രൂസിനോട് പറഞ്ഞു.

ലോകത്തിന്റെ വിവിധയിടങ്ങളില്‍ 327 മില്യണ്‍ ക്രൈസ്തവര്‍ പീഢനങ്ങളുടെ നടുവില്‍ സഹായങ്ങള്‍ ആവശ്യപ്പെടുന്നു. ഓപ്പണ്‍ ഡോര്‍സ് യു.എസ്.എ. എന്ന സംഘടനയുടെ ലിസ്റ്റില്‍പ്പെട്ട ലോകത്തെ ആദ്യ 50 രാഷ്ട്രങ്ങളില്‍ 14 രാഷ്ട്രങ്ങളും ആഫ്രിക്കന്‍ രാഷ്ട്രങ്ങളാണ്.

നൈജീരിയ, നൈജര്‍ ‍, ചാദ്, കാമറൂണ്‍ ‍, ബുര്‍ക്കിന ഫാസോ, മാലി തുടങ്ങിയ രാഷ്ട്രങ്ങളില്‍ കടുത്ത പീഢനങ്ങളാണ് ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വിവിധ തീവ്രവാദി സംഘടനകള്‍ ‍, ഭരണകൂടത്തിന്റെ ഭീകരത, കടുത്ത ശരി അത്ത് നിയമം എന്നീ പ്രതികൂലങ്ങളെ ക്രൈസ്തവര്‍ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.

എന്നിട്ടും ഇവിടങ്ങളില്‍ പുതുതായി ആയിരക്കണക്കിനു ആളുകളാണ് യേശുക്രിസ്തുവിങ്കലേക്കു കടന്നു വന്നുകൊണ്ടിരിക്കുന്നത്.
2019-ന്റെ തുടക്കത്തില്‍ത്തന്നെ നൈജീരിയായില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 400 ഓളം ക്രൈസ്തവര്‍ തീവ്രവാദികളുടെ വാളിനും തോക്കിനും ഇരകളായി കൊല്ലപ്പെടുകയുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.