8 ക്രിസ്ത്യന്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ചെവി അറത്തു

8 ക്രിസ്ത്യന്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ചെവി അറത്തു

Africa Breaking News

8 ക്രിസ്ത്യന്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ചെവി അറത്തു
വടക്കന്‍ കാമറൂണിലെ യാഗ്വയില്‍ ക്രൈസ്തവ ഗ്രാമമായ ഗലാഗിരിയില്‍ തീവ്രവാദികള്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ബലമായി പിടിച്ചുകൊണ്ടുപോയി ചെവി അറത്തുവിട്ടു.

ജൂലൈ 29-ന് രാത്രിയില്‍ വീടുകളില്‍ ഉറങ്ങിക്കിടന്ന 20-നും, 30-നും മദ്ധ്യേ പ്രയമുള്ള യുവതികളെ ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയി മണിക്കൂറുകളോളം തടങ്കലില്‍വച്ചു. അവസാനം സ്ത്രീകളുടെ ഓരോ ചെവി വീതം അറുത്തുമാറ്റിയ ശേഷം ഇത് ഒരു മുന്നറിയിപ്പാണ്, തങ്ങള്‍ ഇനിയും വരും എന്നു ഭീഷണിപ്പെടുത്തിയാണ് വിട്ടയച്ചത്.

ചില സ്ത്രീകളുടെ കൈവശം കൊച്ചു കുട്ടികളുമുണ്ടായിരുന്നു. ചോര ഒലിപ്പിക്കുന്ന മുറിവുകളുമായി പ്രാണ രക്ഷാര്‍ത്ഥം വീടുകളിലെത്തിയ ഇവരെ ബന്ധുക്കള്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സംഭവത്തിനു പിന്നില്‍ ബോക്കോ ഹറാംഎന്ന സംഘടനയാണെന്ന് കാമറൂണ്‍ പോലീസ് പറഞ്ഞു.
2014-മുതല്‍ കാമറൂണില്‍ 2000 ക്രൈസ്തവര്‍ കൊല്ലപ്പെടുകയുണ്ടായി. മുമ്പും ഇത്തരത്തില്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചും, ഭീഷണിപ്പെടുത്തിയും വിവാഹം കഴിച്ചശേഷം ഇവരെ ചാവേറുകളായി നിയോഗിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.