ഐ.പി.സി. മദ്ധ്യപ്രദേശ് സ്റ്റേറ്റ് സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍

ഐ.പി.സി. മദ്ധ്യപ്രദേശ് സ്റ്റേറ്റ് സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍

Breaking News Convention

ഐ.പി.സി. മദ്ധ്യപ്രദേശ് സ്റ്റേറ്റ് സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍
ഭോപാല്‍ ‍: ഒക്ടോബര്‍ 5-8 വരെ ഭോപ്പാല്‍ പൂര്‍ണ്ണോദയ ക്യാമ്പസില്‍ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ നടക്കും.

പ്രസിഡന്റ് പാസ്റ്റര്‍ സണ്ണി ഫിലിപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ സണ്ണി കുര്യന്‍ വാളകം, രാജു മേത്ര, സണ്ണി ഫിലിപ്പ്, മേഴ്സി ഫിലിപ്പ്, ഷൈനി തോമസ് എന്നിവര്‍ ശുശ്രൂഷിക്കും.

വൈസ് പ്രസിഡന്റ് പാസ്റ്റര്‍ കെ.ജെ. പൌലോസ് (സെക്രട്ടറി), പാസ്റ്റര്‍ വര്‍ഗ്ഗീസ് മാത്യു, മറ്റ് സീനിയര്‍ ശുശ്രൂഷകന്മാര്‍ വിവിധ മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും. സോദരി സമാജം, പി.വൈ.പി.എ., സണ്ടേസ്കൂള്‍ ‍, പാസ്റ്റേഴ്സ് സെമിനാര്‍ എന്നിവയുണ്ടായിരിക്കും.

1994-ല്‍ മധ്യപ്രദേശ് റീജിയന്‍ പാസ്റ്റര്‍ ഇ.എം. സെഖറിയായുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടു.

2006-ല്‍ പാസ്റ്റര്‍ ഇ.എം. സെഖറിയ ജനറല്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റവ. ഡോ. സണ്ണി ഫിലിപ്പ് ഐ.പി.സി. എം.പി. സ്റ്റേറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ഇന്നുവരെ വളരെ ശക്തമായ നേതൃത്വം കൊടുത്തുകൊണ്ട് 400-ലധികം വേലസ്ഥലങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.

350 ശുശ്രൂഷകന്മാരും 40 സെന്റര്‍ പാസ്റ്റര്‍മാരും അനേകം സുവിശേഷകന്മാരും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു.