എറിത്രിയയില്‍ 150 ക്രൈസ്തവരെ അറസ്റ്റു ചെയ്തു

എറിത്രിയയില്‍ 150 ക്രൈസ്തവരെ അറസ്റ്റു ചെയ്തു

Africa Breaking News

എറിത്രിയയില്‍ 150 ക്രൈസ്തവരെ അറസ്റ്റു ചെയ്തു
അസ്മര: അടിച്ചമര്‍ത്തല്‍ തുടരുന്ന എറിത്രിയയില്‍ രണ്ടു മാസത്തിനിടയില്‍ 15 ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തു.

രാജ്യ തലസ്ഥാനമായ അസ്മരയിലെ എയര്‍പോര്‍ട്ടിനു സമീപമുള്ള ഗോഡായേഫില്‍ നിന്ന് 80 ക്രൈസ്തവരെയാണ് എറിത്രിയന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത വിശ്വാസികളെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ ശേഷം പിന്നീട് ഇവരേക്കുറിച്ച് വിവരങ്ങളൊന്നുമില്ല.

ഇവരെ രഹസ്യ തടവറകളില്‍ പാര്‍പ്പിക്കുകയാണ് പതിവ്. വിവിധ സ്ഥലങ്ങളിലെ ആരാധനകള്‍ക്കും, കൂട്ടായ്മകള്‍ക്കും ഇടയില്‍ റെയ്ഡു നടത്തിയാണ് കസ്റ്റഡിയിലെടുക്കുന്നത്. ‘രാജ്യ സുരക്ഷയ്ക്ക്’ ഭീഷണി ഇയര്‍ത്തുന്നു എന്നാരോപിച്ചാണ് നിരപരാധികളായ ക്രൈസ്തവരെ അറസ്റ്റു ചെയ്യുന്നതെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിക്കുന്നു.

രഹസ്യ തടവറകള്‍ ഭൂമിക്കടിയില്‍ തുരങ്കങ്ങള്‍ ഉണ്ടാക്കിയാണ് ഒരുക്കുന്നത്. ഇത്തരത്തില്‍ തടവില്‍ പാര്‍പ്പിക്കുന്നവരെക്കൊണ്ട് ജയിലുകള്‍ വിസ്താരത്തിലാക്കാനായി കൂടുതല്‍ തുരങ്കങ്ങള്‍ നിര്‍മ്മിക്കുവാന്‍ നിര്‍ബന്ധിതരാക്കുകയാണ് ചെയ്യുന്നത്. മടികാട്ടുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യും.

ആഗസ്റ്റ് 16-ന് രാജ്യത്തെ പ്രമുഖ രണ്ടാമത്തെ നഗരമായ കെരനില്‍നിന്നും 6 ക്രൈസ്തവരെയും അറസ്റ്റു ചെയ്തു. പല സ്ഥലങ്ങളില്‍നിന്നുമാണ് വിശ്വാസികളെയും പാസ്റ്റര്‍മാരെയും ഒറ്റയ്ക്കും കൂട്ടായിട്ടും അറസ്റ്റു ചെയ്തത്.

യേശുക്രിസ്തുവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുവാന്‍ വിശ്വാസികള്‍ രഹസ്യ കേന്ദ്രങ്ങളില്‍ ഒത്തു കൂടുന്നത് പോലീസ് നിരീക്ഷിക്കുന്നുണ്ട്. പ്രതികൂലങ്ങളിലും ക്രൈസ്തവര്‍ കര്‍ത്താവിനെ ആരാധിക്കുന്നതില്‍നിന്നും പിന്മാറുവാനും തയ്യാറല്ല. ലോകത്ത് ക്രൈസ്തവ പീഢനങ്ങളില്‍ വടക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയ 7-ാം സ്ഥാനത്താണുള്ളത്.