ന്യൂ ഇന്‍ഡ്യാ ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍

Breaking News Convention

ന്യൂ ഇന്‍ഡ്യാ ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍
ചിങ്ങവനം:ന്യൂ ഇന്ത്യാ ദൈവസഭയുടെ 2015-ലെ ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 7 ബുധന്‍ മുതല്‍ 11 ഞായര്‍ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബെഥേസ്ദാ നഗറില്‍ നടത്തപ്പെടും.

 

സഭാ പ്രസിഡന്റ് പാസ്റ്റര്‍ വി.എ. തമ്പി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഏബ്രഹാം, പാസ്റ്റര്‍മാരായ ബിജു തമ്പി മുംബൈ, കെ. ജോയി ന്യൂഡല്‍ഹി, വര്‍ഗ്ഗീസ് ഏബ്രഹാം റാന്നി തുടങ്ങിയ ദൈവദാസന്മാര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. ബൈബിള്‍ ക്ലാസ്, പാസ്റ്റേഴ്സ് മീറ്റിംഗ്, സഹോദരി സമ്മേളനം, സണ്ടേസ്കൂള്‍ ‍-വൈ.പി.സി.എ. സമ്മേളനം, മിഷന്‍ മീറ്റിംഗ് മുതലായവ നടക്കും.

 

ക്രൈസ്റ്റ് ഫോര്‍ ഇന്ത്യാ സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും. ഞായറാഴ്ച സഭായോഗത്തോടുകൂടെ കണ്‍വന്‍ഷന്‍ സമാപിക്കും. നവംബര്‍ 26-ാം തീയതി സഭാ ആസ്ഥാനത്തു കൂടിയ യോഗത്തില്‍ കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി പ്രൊഫസര്‍ മാത്യു ജേക്കബ് ചെയര്‍മാനായി വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു.

പ്രാര്‍ത്ഥന: പാസ്റ്റര്‍ റ്റി.എ. തോമസ്, പ്രോഗ്രാം: പാസ്റ്റര്‍ റ്റി.എം. കുരുവിള, സാമ്പത്തികം: പ്രൊഫ. മാത്യു ജേക്കബ്, പ്രചാരണം: പാസ്റ്റര്‍ സ്റ്റീഫന്‍ ജേക്കബ്, ഭക്ഷണം: പാസ്റ്റര്‍ പ്രിന്‍സ് തോമസ്, താമസം: പാസ്റ്റര്‍ റെജി. പി. കുരുവിള തുടങ്ങിയവര്‍ ആയിരിക്കും.

1 thought on “ന്യൂ ഇന്‍ഡ്യാ ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍

Leave a Reply

Your email address will not be published.