യേശു സ്നാനപ്പെട്ട സ്ഥലത്തിനു സമീപം വിന്യസിച്ച കുഴിബോംബേ നിര്‍മ്മാര്‍ജ്ജനം അവസാനഘട്ടത്തിലേക്ക്

യേശു സ്നാനപ്പെട്ട സ്ഥലത്തിനു സമീപം വിന്യസിച്ച കുഴിബോംബേ നിര്‍മ്മാര്‍ജ്ജനം അവസാനഘട്ടത്തിലേക്ക്

Breaking News Middle East

യേശു സ്നാനപ്പെട്ട സ്ഥലത്തിനു സമീപം വിന്യസിച്ച കുഴിബോംബേ നിര്‍മ്മാര്‍ജ്ജനം അവസാനഘട്ടത്തിലേക്ക്
ഖസര്‍ അല്‍ ‍-യഹൂദ്: യോര്‍ദ്ദാന്‍ നദിയില്‍ യേശു സ്നാനം ഏറ്റ സ്ഥലത്തിനു സമീപം 50 വര്‍ഷങ്ങള്‍ക്കു മുമ്പ് യിസ്രായേല്‍ യുദ്ധത്തോടനുബന്ധിച്ച് വിന്യസിച്ചിരുന്ന ആയിരക്കണക്കിനു കുഴിബോംബുകള്‍ നീക്കം ചെയ്യുന്നത് അവസാന ഘട്ടത്തിലേക്ക്.

വളരെ അപകടകരമായ അവസ്ഥയില്‍ യിസ്രായേല്‍ പുര്യവേഷക സംഘങ്ങള്‍ വര്‍ഷങ്ങളായി നടത്തിയ അദ്ധ്വാനമാണ് പരിസമാപ്തിയിലേക്കെത്തുന്നത്. വിശുദ്ധ സ്ഥലമായി പ്രഖ്യാപിച്ചിരുന്ന യോര്‍ദ്ദാന്‍ നദിയിലെ ഖസര്‍ അല്‍ ‍-യഹൂദിന്റെ ചുറ്റുവട്ടത്തുള്ള സ്ഥലത്തുനിന്നുമാണ് 6500-ഓളം കുഴിബോംബുകള്‍ നീക്കം ചെയ്തത്. ഖസര്‍ അല്‍ ‍-യഹൂദാണ് യേശു സ്നാനപ്പെട്ട സ്ഥലമെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു.

യെരിഹോവില്‍നിന്ന് 10 കിലോമീറ്റര്‍ കിഴക്കുള്ള സ്ഥലമാണിത്. 1968-വരെ ഖസര്‍ അല്‍ ‍-യഹൂദ് ആഗോള ടൂറിസ്റ്റ് കേന്ദ്രമായിരുന്നു. എന്നാല്‍ 1968-ല്‍ 6 ദിവസം നീണ്ടുനിന്ന യിസ്രായേല്‍ അറബ് യുദ്ധ വേളയില്‍ യിസ്രായേല്‍ പ്രതിരോധത്തിനായി വിന്യസിച്ചതായിരുന്നു ഈ കുഴിബോംബുകള്‍ ‍.

യോര്‍ദ്ദാന്‍ അതിര്‍ത്തിയില്‍ യിസ്രായേല്‍ മിലിട്ടറി കേന്ദ്രം തുടങ്ങിയിരുന്നു. 1968-71 കാലഘട്ടങ്ങളിലാണ് പലപ്പോഴായി യിസ്രായേല്‍ കുഴിബോംബുകള്‍ സ്ഥാപിച്ചത്. പിന്നീട് ഈ മേഖല പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയായിരുന്നു.

സ്നാനക്കടവില്‍ മാത്രം നിയന്ത്രിതമായി ടൂറിസ്റ്റുകള്‍ക്ക് തുറന്നു കൊടുത്തിരുന്നു. യിസ്രായേല്‍ പ്രിരോധ മന്ത്രാലയവും ബ്രിട്ടീഷ് ആന്റി മൈന്‍ ഓര്‍ഗനൈസേഷന്‍ ഹാലോ ട്രസ്റ്റും സംയുക്തമായി നടത്തിയ പര്യവേഷണത്തില്‍ കുഴി ബോംബുകള്‍ പുറത്തെടുക്കുകയായിരുന്നു.

ഈ മേഖലയിലെ 7 ക്രൈസ്തവ ആരാധനാലയങ്ങളില്‍ 3 എണ്ണത്തിന്റെ കോമ്പൌണ്ടുകളില്‍നിന്നുമായി സമീപകാലത്ത് 1,500 കുഴിബോംബുകള്‍ പുറത്തെടുത്തിരുന്നു. 8 വര്‍ഷം കൊണ്ടു നടത്തിയ കഠിനാദ്ധ്വാനത്തിനൊടുവിലാണ് ഫലം കണ്ടതെന്നു യിസ്രായേല്‍ നാഷണല്‍ മൈന്‍ ആക്ഷന്‍ അതോറിട്ടി തലവന്‍ മാര്‍സല്‍ അവീവ് മാധ്യമങ്ങളോടു പറഞ്ഞു.

എന്നാല്‍ 2019 ഡിസംബറോടുകുടി മാത്രമേ കുഴിബോംബു നിര്‍വ്വീര്യ യജ്ഞം പരിപൂര്‍ണ്ണ സമാപ്തിയിലേക്കെത്തുകയുള്ളുവെന്നും 2020-ല്‍ ഈ സ്ഥലം പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നും അവീവ് കൂട്ടിച്ചേര്‍ത്തു.