വയറു നിറയെ പ്രാതല്‍ കഴിച്ചാല്‍ അമിതഭാരം ഇല്ലാതാകുമെന്ന് പഠനം

Breaking News Health

വയറു നിറയെ പ്രാതല്‍ കഴിച്ചാല്‍ അമിതഭാരം ഇല്ലാതാകുമെന്ന് പഠനം
അമിതഭാരം പലരെയും ബുദ്ധിമുട്ടിക്കാറുണ്ട്. ഇതിനായി പല മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നു. വ്യായാമം, ഭക്ഷണം കഴിക്കുന്നതിലെ നിയന്ത്രണം, മരുന്നു കഴിക്കാല്‍ ഇവയൊക്കെയാണ് ഏവരും ചെയ്തു വരുന്ന രീതികള്‍ ‍.

 

എന്നാല്‍ ഭക്ഷണം കഴിക്കാതെ അല്ല, ഭക്ഷണം അമിതമായി കഴിച്ചുകൊണ്ടുതന്നെ ശരീര ഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. രാവിലെ പ്രൊട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നതാണ് ഭാരം കുറയ്ക്കുവാനുള്ള എളുപ്പ വഴിയായി വിദഗ്ദ്ധര്‍ പറയുന്നത്.

 

പ്രാതല്‍ ഒഴിവാക്കുന്നതുമൂലം കലോറി കുറയുന്നില്ല. മറിച്ച് ശേഷം കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്. പ്രോട്ടീനും നാരുകളുമടങ്ങിയ ഭക്ഷണമാണ് പ്രാതലിന് കഴിക്കേണ്ടത്. ഇത് ശരീരത്തിന്റെ മെറ്റബോളിസം നന്നായി നടത്തുന്നു.

 

കൂടതെ അമിതമായ പ്രാതല്‍ ദഹിപ്പിക്കാനായി ശരീരം കൂടുതല്‍ സമയവും എടുക്കുന്നു. ഇതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന തോന്നല്‍ അവരില്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ പ്രഭാതത്തിലെ ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമെന്നും പ്രാതല്‍ ഒഴിവാക്കുന്ന ഒരു വ്യക്തി അമിതഭാരത്തിലേക്കാണ് പട്ടിണി കിടക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

 

അമിതഭാരം കുറയ്ക്കാനായി പ്രാതലും ഉച്ചഭക്ഷണവും നന്നായി കഴിച്ച് രാത്രി ഭക്ഷണം ഒഴിവാക്കുന്ന രീതിയും ഗുണകരമാണെന്ന് പഠനം വ്യക്തമാക്കുന്നു. രാത്രി ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കി 18 മണിക്കൂര്‍ ഫാസ്റ്റിങ്ങിലാണെങ്കില്‍ അത് അമിതഭാരം കുറയ്ക്കാന്‍ പറ്റിയ മാര്‍ഗ്ഗമാണെന്നാണ് ചെക്ക് റിപ്പബ്ളിക്കിലെ ലോമലിന്റാ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.

 

പ്രാതല്‍ രാജാവിനെപ്പോലെയും ഊണ് രാജകുമാരനെപ്പോലെയും, അത്താഴം ദരിദ്രനെപ്പോലെയും കഴിക്കുക എന്നാണ് പഴമൊഴിയെന്ന് പഠനം നടത്തിയ ഗവേഷക ഹനകഹ് ല്യോവ അഭിപ്രായപ്പെടുന്നു. പ്രാതലില്‍ മുട്ട ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

 

മുട്ടയിലെ പ്രോട്ടീന്‍ വിശപ്പ് തടയുന്നതോടൊപ്പം ശരീരത്തിലെ അധിക കലോറിയെ എരിച്ചു കളയുകയും ചെയ്യുന്നു. എന്നാല്‍ പഞ്ചസാരയും മറ്റു മധുര പലഹാരങ്ങളും കഴിവതും ഒഴിവാക്കുക. മധുരം ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നതോടൊപ്പം നിങ്ങളിലെ വിശപ്പിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

എന്നാല്‍ കുട്ടികള്‍ക്ക് രാവിലെ അമിത ഭക്ഷണം നല്‍കാന്‍ മാതാപിതാക്കള്‍ ശ്രമിക്കരുതെന്നും ആരോഗ്യ മേഖലയിലെ വിദഗ്ധ്ധര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.