രോഗം നിര്‍ണ്ണയിക്കാന്‍ ഡിജിറ്റല്‍ ബാന്‍ഡേജുകളുമായി ഗവേഷകര്‍

Breaking News Health

രോഗം നിര്‍ണ്ണയിക്കാന്‍ ഡിജിറ്റല്‍ ബാന്‍ഡേജുകളുമായി ഗവേഷകര്‍
വൈദ്യ ശാസ്ത്രം അത്യാധുനിക സാങ്കേതിക വിദ്യായിലൂടെ കുതിച്ചുയരുമ്പോഴും പുതിയ ഡിജിറ്റല്‍ രീതിയയിലേക്കു ചികിത്സാ രംഗം വഴി മാറുന്ന രംഗമാണ് കണ്ടു വരുന്നത്. ഇത് രോഗികള്‍ക്ക് ഏറെ ആശ്വാസകരമായ അനുഭവങ്ങളായിരിക്കും സമ്മാനിക്കുക.

 

ഫൈവ് ജി ഡിജിറ്റല്‍ മെന്റേജ് എന്ന പഠനത്തിലാണ് ഒരു സംഘം ഗവേഷകരിപ്പോള്‍ ‍. രോഗിയുടെ കൈയ്യില്‍ കെട്ടിയ ഒരു ബാന്റേജ് രോഗാവസ്ഥയെക്കുറിച്ച് ഡോക്ടറോട് ചര്‍ച്ച ചെയ്ത് ചികിത്സയിലൂടെ രോഗസൌഖ്യം നേടാനുള്ള അവസ്ഥയൊരുക്കുവാനുള്ള കണ്ടുപിടുത്തത്തിലാണ് യു.കെ.യിലെ സ്വാന്‍സിയ സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സിലെ ഗവേഷകര്‍ ‍.

 
ഫൈവ് ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഡിജിറ്റല്‍ ബാന്‍ഡേജ് ഒരു വര്‍ഷത്തിനുള്ളില്‍ പരീക്ഷണം നടത്തി വിപണനത്തിനു ഒരുക്കിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധുനിക മനുഷ്യന്റെ ഓരോ നീക്കവും ഡിജിറ്റലിലേക്ക് വഴിമാറുന്നുവെന്നു മനസ്സിലാക്കിയതോടെയാണ് ഫൈവ് ജി ഡിജിറ്റല്‍ ബേന്റേജ് പഠനവുമായി ഗവേഷകര്‍ രംഗത്തു വന്നത്.

 

വളരെ നാളത്തെ ശ്രമഫലമായി ഇത് യാഥാര്‍ത്ഥ്യമായെന്നും ഗവേഷകര്‍ പറയുന്നു. മുറിവിനെ ചുറ്റിക്കെട്ടുന്ന ഡിജിറ്റല്‍ ബാന്റേജിലൂടെ മുറിവിന്റെ അവസ്ഥയെക്കുറിച്ചും ഇതിന് എങ്ങനെയുള്ള ചികിത്സയാണ് വേണ്ടിവരുന്നതെന്നും ഡോക്ടര്‍മാര്‍ക്ക് ഒരു മൊബൈല്‍ ഫോണിലൂടെ നിര്‍ദ്ദേശിക്കാവുന്ന തരത്തിലുള്ളതാണ് പുതിയ കണ്ടുപിടുത്തം.

 

ഡോക്ടര്‍മാരുടെ അടുത്തുപോയി പേരു വിളിക്കുന്നതും കാത്തിരിക്കുകയോ സമയനഷ്ടമോ ആവശ്യമില്ല. നാനോ ടെക്നോളജി വിദഗ്ദ്ധര്‍ വികസിപ്പിച്ചെടുത്ത ചെറിയ സെന്‍സറാണ് ഇതിനായി ബാന്റേജില്‍ ഉപയോഗിക്കുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സിന്റെ ചെയര്‍മാന്‍ പ്രൊഫസര്‍ മാര്‍ക്ക് ക്ലെമന്റ് അഭിപ്രായപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.