വീയറ്റ്നാമില്‍ 2 ദിവസത്തെ സുവിശേഷ പ്രവര്‍ത്തനം 50 പേര്‍ രക്ഷിക്കപ്പെട്ടു

Asia Breaking News

വീയറ്റ്നാമില്‍ 2 ദിവസത്തെ സുവിശേഷ പ്രവര്‍ത്തനം 50 പേര്‍ രക്ഷിക്കപ്പെട്ടു
ഹോചിമിന്‍ സിറ്റി: സുവിശേഷം ജാതികള്‍ക്കാണ് ആവശ്യം.

ഇന്നുവരെ യേശുക്രിസ്തുവിനെക്കുറിച്ചോ, സുവിശേഷത്തെക്കുറിച്ചോ കേട്ടിട്ടില്ലാത്ത കോടിക്കണക്കിനു ജനവിഭാഗങ്ങള്‍ ലോകത്തുണ്ട്. അവരുടെ ഇടയില്‍ സാഹചര്യങ്ങള്‍ ഒത്താല്‍ കലര്‍പ്പില്ലാത്ത സുവിശേഷം പങ്കുവെച്ചാല്‍ അനേക ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്കു കടന്നുവരുമെന്നുള്ള കാര്യം സത്യം തന്നെയാണ്.

കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള വീയറ്റ്നാം എന്ന ഏഷ്യന്‍ രാജ്യത്ത് കര്‍ത്താവ് പ്രവര്‍ത്തിച്ചു. അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷണറി സംഘടനയായ ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ (സി.എ.എം.) വീയറ്റ്നാമില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം സുവിശേഷ പ്രവര്‍ത്തനവും ശക്തമായി നടത്തുന്ന സംഘടനയാണ്. പടിഞ്ഞാറന്‍ വീയറ്റ്നാമില്‍ നിരവധി ആശുപത്രികളില്‍ഭക്ഷണം വിതരണം ചെയ്യുകയും, അവര്‍ക്ക് ആത്മീക ആഹാരം നല്‍കുകയുമാണ് സി.എ.എം. ചെയ്യുന്നത്.

ഒരു കാന്‍സര്‍ ആശുപത്രിയില്‍ 2 ദിവസമായി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി 50 പേരാണ് രക്ഷിക്കപ്പെട്ട് ക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചത്. രോഗികള്‍ക്കു ഭക്ഷണം നല്‍കുകയും അവരോട് സുവിശേഷം പറയുകയും ചെയ്തപ്പോള്‍ ഇതുവരെ അനുഭവിക്കാത്ത ഒരു പുതിയ അനുഭവത്തിലേക്കു അവര്‍ കടന്നു വരാന്‍ ഇടയായി. ജീവകാരുണ്യ പ്രവര്‍ത്തനം കൂടിയായപ്പോള്‍ ആശുപത്രി അധികൃതര്‍ അനുവാദം നല്‍കിയതുകൊണ്ടാണ് ആത്മാക്കളെ നേടാനായത്.

ഹാനോയിയില്‍ സുവിശേഷ യോഗവും സംഘടിപ്പിച്ചിരുന്നു. സുവിശേഷ ലഘുലേഖകളും വിതരണം ചെയ്തു. വിവിധ ആദിവാസി ഗ്രാമങ്ങളില്‍ നിന്നായി നിരവധി പേര്‍ കടന്നുവന്നു അത്ഭുത വിടുതല്‍ പ്രാപിച്ചു. നിരവധി പേര്‍ രോഗസൌഖ്യം നേടി. വീയറ്റ്നാം ബുദ്ധമത ഭൂരിപക്ഷ രാജ്യമാണ്.

ഇവിടെ ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിരോധനമുണ്ട്. രക്ഷിക്കപ്പെട്ടവരെ പ്രത്യേകം ശ്രദ്ധിച്ച് അവരുടെ വീടുകളില്‍ പോയി ആഴമായി ദൈവവചനം പഠിപ്പിച്ച് ആത്മീയ യോഗങ്ങളിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നു സി.എ.എം.-ന്റെ ചീഫ് പാസ്റ്റര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.