ഐസക് ന്യൂട്ടണ്‍ ശലോമോന്റെ ദൈവാലയത്തെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു

Breaking News Global Middle East

ഐസക് ന്യൂട്ടണ്‍ ശലോമോന്റെ ദൈവാലയത്തെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു
യെരുശലേം: ലോകപ്രശസ്ത ഭൌതിക ശാസ്ത്രജ്ഞനായിരുന്ന സര്‍ ഐസക് ന്യൂട്ടണ്‍ തന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് പ്രചോദനം ലഭിക്കാനായി ശലോമോന്‍ രാജാവിന്റെ യെരുശലേം ദൈവാലയ നിര്‍മ്മാണത്തെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നതായി യഹൂദ വംശജനും യിസ്രായേലിലെ പ്രശസ്ത ശാസ്ത്രജ്ഞനുമായ സോള്‍ കുള്ളകി അഭിപ്രായപ്പെടുന്നു.

നിരവധി കണ്ടുപിടുത്തങ്ങളുടെ പേറ്റന്റിന്റെ അവകാശിയായ കുള്ളക് ഐസക് ന്യൂട്ടനെക്കുറച്ച് കൂടുതല്‍ പഠിച്ചതിനു ശേഷമാണ് ഈ വിലയിരുത്തലിലേക്കു കടന്നതെന്നു പറയുന്നു. ശലോമോന്‍ ദൈവാലയ നിര്‍മ്മാണത്തിനായി തയ്യാറാക്കിയ സ്കെച്ചും പ്ളാനും ശാസ്ത്രീയ തത്വങ്ങളും ഐസക് ന്യൂട്ടന്‍ തന്റെ ഗവേഷണത്തിന്റെ ഗണിത കലാവാസനയ്ക്കു പരമാവധി പ്രയോജനപ്പെടുത്തി ആധുനിക ശാസ്ത്രത്തിനു അടിസ്ഥാനമിടുവാന്‍ സഹായിച്ചതായി കുള്ളക് അഭിപ്രായപ്പെടുന്നു.

വേദപുസ്തകവും തന്റെ രചനാ പുസ്തകങ്ങളുമായി താന്‍ വേര്‍തിരിവു കാണുന്നില്ല. ദൈവമില്ലാതെയുള്ള ചിന്തയുമായി ശാസ്ത്രത്തെ വിലയിരുത്താനാവില്ല. യഹൂദ ചിന്തയില്‍ എല്ലാറ്റിന്റെയും സാരം ദൈവമാണ്. തോറയും ശാസ്ത്രവും സമാന്തരമാണ്. പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുന്നത് ബൈബിളില്‍നിന്നുമാണ്. കുള്ളക് ഉറപ്പിച്ചു പറയുന്നു.

17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് സര്‍ ഐസക് ന്യൂട്ടണ്‍. എല്ലാ ശാസ്ത്രീയ തത്വങ്ങള്‍ക്കും ഐസക് ന്യൂട്ടന്റെ സ്വാധിനമുണ്ടായിരുന്നു. അത് പ്രചോദനമായിരുന്നു. ഗണിത ശാസ്ത്രജ്ഞന്‍ ‍, ജ്യോതി ശാസ്ത്രജ്ഞന്‍ ‍, ദൈവശാസ്ത്ര പണ്ഡിതന്‍ ‍, എഴുത്തുകാരന്‍ ‍, ഭൌതിക ശാസ്ത്രജ്ഞന്‍ എന്നീ നിലകളിലായിരുന്നു ന്യൂട്ടന്‍ അറിയപ്പെട്ടിരുന്നത്.

ന്യൂട്ടന്‍ ദൈവഭക്തനായിരുന്ന ക്രിസ്ത്യാനിയായിരുന്നു. അദ്ദേഹം വേദപുസ്തകം അതിന്റെ മൂലഭാഷയായ ഹീബ്രുവില്‍ത്തന്നെ പഠിപ്പിച്ചിരുന്നു. 1728-ല്‍ മരിച്ചതിനുശേഷം പുറത്തിറക്കിയ ‘The Chronology of Ancient Kingdoms’ എന്ന പുസ്തകത്തില്‍ നാലാം അദ്ധ്യായം ‘A discription of the Temple of Solomn’ ല്‍ ശലോമോന്റെ ദൈവാലയ നിര്‍മ്മാണത്തെക്കുറിച്ചു വിവരിക്കുന്ന ഭാഗങ്ങളില്‍ ന്യൂട്ടന്‍ എത്രമാത്രം ഗവേഷണം നടത്തിയെന്നതു വ്യക്തമാകുന്നതായി കുള്ളക്ക് പറയുന്നു.

ശലോമോന്‍ ദൈവാലയം നിര്‍മ്മിക്കാനായി ക്ഷേത്രഗണിതം അനുയോജ്യമായ അളവില്‍ത്തന്നെ ഉപയോഗിച്ചത് ഒരു ശാസ്ത്രീയ തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതു മനസ്സിലാക്കിയ ന്യൂട്ടന്‍ തന്റെ ജോലിയിലും ഇതേ മാതൃക പിന്‍തുടര്‍ന്നു. ഇതില്‍ ശലോമോന്‍ ദൈവാലയത്തിനകത്ത് പണിത യാഗപീഠത്തെക്കുറിച്ചും ന്യൂട്ടന്‍ ഗഹനമായി നിരീക്ഷിച്ചിരുന്നു.

” അവന്‍ ഒരു വാര്‍പ്പു കടലും ഉണ്ടാക്കി, അതുി വൃത്താകാരമായിരുന്നു, അതിനു വക്കോടുവക്കു പത്തു മുഴവും, ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതുമുഴം നൂലളവും ഉണ്ടായിരുന്നു” (2 ദിനവൃ. 4:2) എന്ന ബൈബിള്‍ പ്രസ്താവിച്ചിരുന്ന വേദഭാഗം ന്യൂട്ടനില്‍ സ്വാധീനിച്ചു. ഇങ്ങനെ ദൈവാലയവുമായി ബന്ധപ്പെട്ടിട്ടുള്ള പല കാര്യങ്ങളിലും ന്യൂട്ടന്റെ കണ്ണുകള്‍ പതിഞ്ഞിട്ടുണ്ടെന്നും കുള്ളക് പറയുന്നു.