ചൂടിനെ പ്രതിരോധിക്കാന്‍ മനുഷ്യ റഫ്രിജറേറ്റര്‍

ചൂടിനെ പ്രതിരോധിക്കാന്‍ മനുഷ്യ റഫ്രിജറേറ്റര്‍

Breaking News Health

ചൂടിനെ പ്രതിരോധിക്കാന്‍ മനുഷ്യ റഫ്രിജറേറ്റര്‍

ടോക്കിയോ: വേനല്‍ക്കാലത്ത് ചൂട് സഹിക്കാതെ വരുമ്പോള്‍ ഫ്രിഡ്ജിനകത്ത് കേറി ഇരുന്നാല്‍ കൊള്ളാം എന്ന് തമാശയായി പലരും പറയാറുണ്ട്.

ആ തമാശകള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ജപ്പാന്‍കാര്‍. വെറും 5-10 മിനിറ്റിനുള്ളില്‍ ശരീരം കൂളാക്കാനുള്ള മനുഷ്യ റഫ്രിജറേറ്റര്‍ നിര്‍മ്മിച്ചിരിക്കുകയാണ് എസ്ഡിആര്‍എസ് എന്ന ജപ്പാനീസ് കമ്പനി. ഡോ. ഹീമാന്‍ ബോക്സ് എന്നാണ് ഇതിനിട്ടിരിക്കുന്ന പേര്.

നിര്‍മ്മാണ തൊഴിലാളികളടക്കം തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് പുതിയ ഉപകരണം.

9 ലക്ഷം രൂപയാണ് വില. ഒരാള്‍ക്ക് കസേരയിലരിക്കാന്‍ പാകത്തിനുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ക്യാബിന്‍ അടിസ്ഥാന താപനില 15 ഡിഗ്രി സെല്‍ഷ്യസ് പ്രത്യേക നോസിലുകളില്‍നിന്ന് 5 ഡിഗ്രി സെല്‍ഷ്യസിലെത്തുന്ന തണുത്ത കാറ്റ് നേരിട്ട് തലയിലേക്കും കഴുത്തിലേക്കും വീശും.

20 മിനിറ്റ് ആകുമ്പോള്‍ ഓട്ടോമാറ്റിക് ആയി ഓഫ് ആകും. 100 വാള്‍ട്ട് പവര്‍ സപ്ളൈയിലാണ് പ്രവര്‍ത്തനം. 293 കിലോഗ്രാമാണ് ഭാരം.

സ്ഥലം മാറ്റിവെയ്ക്കാന്‍ പാകത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.