യുക്രൈനെതിരായ ആക്രമണം കര്‍ത്താവിന്റെ കല്‍പ്പന പ്രകാരമുള്ള ദൌത്യമെന്ന പുടിന്‍; വിമര്‍ശിച്ച് മുന്‍ ആര്‍ച്ച് ബിഷപ്പ്

യുക്രൈനെതിരായ ആക്രമണം കര്‍ത്താവിന്റെ കല്‍പ്പന പ്രകാരമുള്ള ദൌത്യമെന്ന പുടിന്‍; വിമര്‍ശിച്ച് മുന്‍ ആര്‍ച്ച് ബിഷപ്പ്

Asia Breaking News Europe

യുക്രൈനെതിരായ ആക്രമണം കര്‍ത്താവിന്റെ കല്‍പ്പന പ്രകാരമുള്ള ദൌത്യമെന്ന പുടിന്‍; വിമര്‍ശിച്ച് മുന്‍ ആര്‍ച്ച് ബിഷപ്പ്

മോസ്ക്കോ: റഷ്യയുടെ യുദ്ധ പ്രവര്‍ത്തികളെ ക്രിസ്തുവുമായി ബന്ധിപ്പിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരായി കാന്റര്‍ബറി മുന്‍ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്യംസ് ശക്തമായി രംഗത്തുവന്നു.

ഈ മാസം ആദ്യം ഓര്‍ത്തഡോക്സ് ക്രിസ്തുമസ് ആഘോഷിച്ച ഒരു പ്രസ്താവനയിലാണ് പുടിന്‍ ഈ പരാമര്‍ശം നടത്തിയത്. എല്ലാവരെയും രക്ഷിക്കാനാണ് ക്രിസ്തു ലോകത്തിലേക്കു വന്നതെന്ന് അദ്ദേഹം പരാമര്‍ശിച്ചു.

തുടര്‍ന്ന് അദ്ദേഹം ഇപ്രകാരം പറഞ്ഞു “റഷ്യന്‍ യോദ്ധാക്കളെ എല്ലായ്പ്പോഴും ഈ ദൌത്യം കര്‍ത്താവിന്റെ കല്‍പ്പന പ്രകാരം എന്നതുപോലെ നിര്‍വ്വഹിക്കുക.

പിതൃരാജ്യത്തെ സംരക്ഷിക്കുക. കല്‍പ്പന പ്രകാരമാണ് യുക്രൈനിലെ അധിനിവേശം. കര്‍ത്താവിന്റെ കല്‍പ്പനപ്രകാരമുള്ള ഒരു വിശുദ്ധ ദൌത്യം‘’ ആണെന്ന് പുടിന്‍ റഷ്യന്‍ സൈനികരോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ പ്രസ്താവനയ്ക്കെതിരെ ഇംഗ്ളണ്ടിലെ കാന്ററ്ബറിയില്‍ ഒരു ദശാബ്ദക്കാലം ആര്‍ച്ച് ബഷപ്പായി സേവനം അനുഷ്ഠിച്ച ബിഷപ്പ് പ്രതികരിച്ചത് “ദൈവത്തെ അക്രമത്തിലൂടെ പ്രതിരോധിക്കണമെന്ന് കരുതുന്ന മതവിശ്വാസത്തിന്റെ, ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തെ ഈ പ്രസ്താവന ദുര്‍ബ്ബലപ്പെടുത്തുമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

നിങ്ങളുടെ രാജ്യത്തിനുവേണ്ടിയുള്ള മരണം ക്രിസ്ത്യന്‍ രക്തസാക്ഷിത്വത്തിനു തുല്യമാണെന്ന ആശയം വിചിത്രവും നീതീകരിക്കപ്പെടാത്തതുമായ വ്യാഖ്യാനം ആണെന്നും അദ്ദേഹം തൂട്ടിച്ചേര്‍ത്തു.

റഷ്യയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ജനുവരി മാസമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.