വിദേശ പാസ്റ്റര്‍മാര്‍ക്ക് സഹായകരമായ ഒരു പുതിയ നയം ട്രംപ് ഭരണകൂടം നടപ്പിലാക്കി

വിദേശ പാസ്റ്റര്‍മാര്‍ക്ക് സഹായകരമായ ഒരു പുതിയ നയം ട്രംപ് ഭരണകൂടം നടപ്പിലാക്കി

Asia Breaking News Top News

വിദേശ പാസ്റ്റര്‍മാര്‍ക്ക് സഹായകരമായ ഒരു പുതിയ നയം ട്രംപ് ഭരണകൂടം നടപ്പിലാക്കി

വാഷിംഗ്ടണ്‍: യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി യു.എസില്‍നിന്നു പുറത്തുപോകാന്‍ നിര്‍ബന്ധിതരായ അല്ലെങ്കില്‍ വിസ കാലഹരണപ്പെടുന്നതിനു മുമ്പ് സ്വയം നാടുകടത്തല്‍ തീരുമാനിച്ച വിദേശ മത പ്രവര്‍ത്തകരുടെ തിരിച്ചു വരവ് വേഗത്തിലാക്കാന്‍ രൂപ കല്‍പ്പന ചെയ്ത ഒരു ഇടക്കാല നിയമം പുറപ്പെടുവിച്ചതായി കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചു.

നിലവിലെ സാഹചര്യപ്രകാരം ആര്‍-1 വിസയില്‍ യു.എസിലുണ്ടായിരുന്ന മത പ്രവര്‍ത്തകര്‍ (പാസ്റ്റര്‍മാരും, സുവിശേഷകരുമുള്‍പ്പെടെ) അഞ്ചു വര്‍ഷത്തേക്ക് യു.എസില്‍ താമസിക്കാന്‍ അനുവദിച്ചതിനുശേഷം ഒരു വര്‍ഷത്തേക്ക് അവരുടെ മാതൃ രാജ്യങ്ങളിലേക്ക് മടങ്ങേണ്ടതുണ്ടായിരുന്നു.

പുതിയ നിയമം അനുസരിച്ച് ആര്‍-1 പദവിയില്‍ തിരിച്ചെത്താന്‍ അനുവദിക്കുന്നതിനു മുമ്പ് അവര്‍ യു.എസിനു പുറത്ത് താമസിക്കണം എന്ന കുറഞ്ഞ കാലയളവ് ഇനി ഉണ്ടാകയില്ല.

ആര്‍-1 വിസ ഉടമകളില്‍ പുരോഹിതന്മാര്‍, റബ്ബിമാര്‍, കന്യാസ്ത്രീകള്‍ എന്നിവരും ഉള്‍പ്പെടുന്നു. സെക്രട്ടറിയുടെ നേതൃത്വത്തില്‍ മതസ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണ്. പാസ്റ്റര്‍മാര്‍ പുരോഹിതന്മാര്‍ റബ്ബിമാര്‍, കന്യാസ്ത്രീകള്‍ എന്നിവര്‍ ഈ രാജ്യത്തിന്റെ സാമൂഹികവും ധാര്‍മ്മികവുമായ ഘടനയ്ക്ക് അത്യന്താപേക്ഷിതമാണ് അദ്ദേഹം വിവരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.