മ്യാന്‍മറിലെ ആക്രമണങ്ങള്‍: ക്രൈസ്തവ മനുഷ്യാവകാശ സംഘടന ഭരണകൂടത്തിനെതിരായി കേസ് നല്‍കി
മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരായ മാനഭംഗങ്ങള്‍ക്കുമെതിരെ ക്രിസ്ത്യാനികളായ ചിന്‍ വംശീയ ജനതയുടെ ചെറുത്തുനില്‍പ് കോടതിയില്‍ വരെയെത്തി.
മ്യാന്‍മര്‍ അക്കൌണ്ടബിലിറ്റി പ്രൊജക്ടിന്റെ പിന്തുണയോടെ ചിന്‍ ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (സിഎച്ച്ആര്‍ഒ) ആണ് ഭരണകൂടത്തിനെതിരെ ക്രിമിനല്‍ പരാതി നല്‍കിയത്.
പത്രപ്രവര്‍ത്തകനും 13 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതുമായ കൂട്ടക്കൊല, ഒരു പാസ്റ്ററെയും മൂന്ന് ഡീക്കന്മാരെയും കൊലപ്പെടുത്തിയതും, ആശുപത്രികള്‍ക്കു നേരെയുള്ള ആക്രമണം, പള്ളികള്‍ ലക്ഷ്യംവച്ചുള്ള ആക്രമണം എന്നിവയുള്‍പ്പെടെ ഭീകരമായ കുറ്റകൃത്യങ്ങളാണ് കേസില്‍ ആരോപിക്കുന്നത്.
ആറ് പതിറ്റാണ്ടുകളിലായി ചിന്‍ ജനത മനപൂര്‍വ്വവും, വ്യവസ്ഥാപിതവും, വ്യാപകവുമായ ആക്രമണത്തിനിരകളായിട്ടുണ്ടെന്ന് സിഎച്ച്ആര്‍ഒ പറഞ്ഞു.
2022 ജൂലൈ മുതല്‍ ചിന്‍ സ്റ്റേറ്റില്‍ ഏകദേശം 1000 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 4500 -ലധികം വീടുകള്‍ നശിപ്പിക്കുകയും 78 പള്ളികള്‍ക്ക് കേടുപാടുകളോ നാശനഷ്ടമോ വരുത്തിയിട്ടുമുണ്ട്.

