ഇന്ത്യന്‍ ജനസംഖ്യ 146 കോടി കടക്കും; പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞു

ഇന്ത്യന്‍ ജനസംഖ്യ 146 കോടി കടക്കും; പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞു

Breaking News India

ഇന്ത്യന്‍ ജനസംഖ്യ 146 കോടി കടക്കും; പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞു

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഇന്ത്യയിലെ ജനസംഖ്യ 146 കോടി കടക്കുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞതായും യു.എന്‍ ഏജന്‍സിയായ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ റിപ്പൌര്‍ട്ടില്‍ പറയുന്നു.

റിയല്‍ ഫെര്‍ട്ടിലിറ്റി ക്രൈസിസ് എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യരിലെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്ന കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന എണ്ണം കുട്ടികളെ ലഭിക്കുകയില്ല എന്ന മുന്നറിയിപ്പും യു.എന്‍ എഫ്പിഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

14 രാജ്യങ്ങളിലായി 14,000 ആളുകളിലാണ് അവരുടെ പ്രത്യുല്‍പ്പാദന കാഴ്ചപ്പാടുകളെക്കുറിച്ച് സര്‍വ്വേ നടത്തിയത്.

അഞ്ചില്‍ ഒരാള്‍ക്ക് ഇതുവരെ കുട്ടികള്‍ ഉണ്ടായിട്ടില്ല എന്നോ കുട്ടികള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയില്ലെന്നോ ആണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് ഉള്‍ക്കൊള്ളുന്ന ദക്ഷിണ കൊറിയ, തായ്ലാന്‍ഡ്, ഇറ്റലി, ഹംഗറി, ജര്‍മ്മിനി, സ്വീഡന്‍, ബ്രസീല്‍, മെക്സിക്കോ, യു.എസ്, ഇന്ത്യ, ഇന്തോനേഷ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് പഠനം നടത്തിയത്.

താഴ്ന്ന, ഇടത്തരം, ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളും താഴ്ന്നതും ഉയര്‍ന്നതുമായ പ്രത്യുല്‍പ്പാദന ക്ഷമതയുള്ളവര്‍ വസിക്കുന്ന രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.