ദേഷ്യം കൂടുതലാണെങ്കില്‍ ഹൃദ്രോഗ സാദ്ധ്യത കൂടുതലെന്ന് പഠനം

ദേഷ്യം കൂടുതലാണെങ്കില്‍ ഹൃദ്രോഗ സാദ്ധ്യത കൂടുതലെന്ന് പഠനം

Breaking News Health

ദേഷ്യം കൂടുതലാണെങ്കില്‍ ഹൃദ്രോഗ സാദ്ധ്യത കൂടുതലെന്ന് പഠനം

എന്തു കാര്യത്തിനും ദേഷ്യം പ്രകടിപ്പിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. ഇനി അവര്‍ സൂക്ഷിക്കണമെന്ന് ഒരു ഗവേഷണ സംഘം നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍പ നേരത്തെക്കുള്ള ദേഷ്യം പോലും ആരോഗ്യത്തിനു ഹാനികരമാണെന്നാണ് പഠനത്തില്‍ പറയുന്നത്.

കൊളംബിയ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ പഠനത്തിനു പിന്നില്‍. പഠന റിപ്പോര്‍ട്ട് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആളുകള്‍ ദേഷ്യപ്പെടുമ്പോള്‍ അത് കുറച്ചു നിമിഷത്തേക്കാണെങ്കില്‍ പോലും രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും രക്ത ചംക്രമണം തടസ്സപ്പെടുത്തുകയും ചെയ്യുമെന്നാണ് പഠനത്തില്‍ പറയുന്നത്.

ഇതുമൂലം അല്‍പ സമയത്തെ ദേഷ്യം പോലും ഹൃദ്രോഗ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ സാദ്ധ്യതകള്‍ കൂട്ടുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു.

യുവാക്കളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇവരില്‍ ദേഷ്യപ്പെടുന്ന സമയത്ത് രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തില്‍ തടസ്സമുണ്ടാകുകയും ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടാകുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി.

പഠന കാലയളവില്‍ ആര്‍ക്കും പക്ഷാഘാതമേ, ഹൃദയാഘാതമോ ഉണ്ടായിട്ടില്ലെങ്കിലും ദേഷ്യപ്പെട്ട നിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പോലും രക്തക്കുഴലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തി.

പഠനത്തില്‍ പങ്കാളികളായ ഒരു വിഭാഗത്തിന് ദേഷ്യം, ഉത്ക്കണ്ഠ, വിഷാദം തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയാണുണ്ടായതെന്ന് ഗവേഷകര്‍ പറയുന്നു.