ഹിസ്ബുള്ളയും യിസ്രായേലും തമ്മില്‍ ആക്രമണം; ലെബനീസ് ചര്‍ച്ച് 50 മണിക്കൂര്‍ ഉപവാസവും പ്രാര്‍ത്ഥനയും നടത്തി

ഹിസ്ബുള്ളയും യിസ്രായേലും തമ്മില്‍ ആക്രമണം; ലെബനീസ് ചര്‍ച്ച് 50 മണിക്കൂര്‍ ഉപവാസവും പ്രാര്‍ത്ഥനയും നടത്തി

Asia Breaking News Middle East

ഹിസ്ബുള്ളയും യിസ്രായേലും തമ്മില്‍ ആക്രമണം; ലെബനീസ് ചര്‍ച്ച് 50 മണിക്കൂര്‍ ഉപവാസവും പ്രാര്‍ത്ഥനയും നടത്തി

ബെയ്റൂട്ട്: ലെബനന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഹിസബുള്ളയുമായി യിസ്രായേല്‍ പോരാട്ടം വര്‍ദ്ധികക്കുന്നതിനിടയില്‍ ലെബനനിലെ ക്രൈസ്തവ സമൂഹം ആശങ്കയും ഭയത്തിലുമാണ് കഴിയുന്നത്.

നിരവധി താമസക്കാര്‍ വടക്കോട്ട് മാറുകയോ രാജ്യം വിടുകയോ ചെയ്യുന്നു. ബെയ്റൂട്ടിലെ ലൈഫ് സെന്ററിലെ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ സെയ്ദ് ദീബ പറയുന്നത് എല്ലാവരും ഇപ്പോള്‍ പരിഭ്രാന്തിയിലാണ്.

എംബസികള്‍ അവരുടെ ആളുകളെ ഉടന്‍ ലബനന്‍ വിടാന്‍ ആവശ്യപ്പെടുന്നു. അനേകര്‍ പാലായനം ചെയ്യുന്നു. വിമാനത്താവളത്തില്‍ ഒരു തരം പരിഭ്രാന്തി നിലനില്‍ക്കുന്നു. അദ്ദേഹം പറയുന്നു.

യിസ്രായേലില്‍ ഹമാസ് ഒക്ടോബര്‍ 2-ന് നടത്തിയ കൂട്ടക്കൊലയ്ക്കു ശേഷം അതിര്‍ത്തിയില്‍ ലെബനനിലെ ഇസ്ളാമിക തീവ്രവാദി സംഘടനയായ ഹിസബുള്ളയും യിസ്രായേലും തമ്മില്‍ പരസ്പരം ആക്രമണം അഴിച്ചു വിട്ടിരുന്നു.

ഈ സമയത്ത് ഞങ്ങള്‍ ദൈവസഭ 50 മണിക്കൂര്‍ ഉപവാസവും പ്രാര്‍ത്ഥനയും നടത്തി. യേശുക്രിസ്തുവിന്റെ നാമത്തില്‍ സമാധാനം ഉണ്ടാകുമെന്നും വിശ്വസിക്കുന്നു. യിസ്രായേല്‍ പോരാട്ടം ശക്തമാക്കിയതോടുകൂടി കൂടുതല്‍ ആളുകള്‍ ചര്‍ച്ചില്‍ വന്നു തുടങ്ങി.

യേശുക്രിസ്തുവിനെ പ്രസംഗിക്കുകയും സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്ന വലിയ ദൌത്യത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്.

എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും രാജ്യം വിടാന്‍ സന്നദ്ധരല്ല. യിസ്രായേലിനെ അനുകൂലിച്ചാല്‍ പ്രശ്നമാകും. രാഷ്ട്രീയ ചര്‍ച്ചകള്‍ പോലും അപകടകരമാണ്.

അതുകൊണ്ട് ബോംബും മിസൈലും ഒക്കെ പതിച്ചാലും സുരക്ഷിതമായ ഒരു ഇടം ഉണ്ട്. അത് കര്‍ത്താവിന്റെ അടുക്കല്‍ മാത്രമാണ്. പാസ്റ്റര്‍ സെയ്ദ് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.