ഒരു ദിവസം 10 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നവര്‍ക്ക് ഈ രോഗസാദ്ധ്യതയുണ്ടെന്ന് പഠനം

ഒരു ദിവസം 10 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നവര്‍ക്ക് ഈ രോഗസാദ്ധ്യതയുണ്ടെന്ന് പഠനം

Breaking News Health

ഒരു ദിവസം 10 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നവര്‍ക്ക് ഈ രോഗസാദ്ധ്യതയുണ്ടെന്ന് പഠനം

ജോലിയോടനുബന്ധിച്ചും വായനയിലും മറ്റും ഒരു ദിവസം 10 മണിക്കൂറിലധികം ഇരിക്കുന്നവരാണെങ്കില്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

10 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നവരില്‍ ഡിമന്‍ഷ്യയുടെ സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് അവര്‍ പറയുന്നത്. ഒരു ദിവസം 5 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നതുതന്നെ അപകടകരമാണെന്നാണ് മുന്നറിയിപ്പ്.

12 മണിക്കൂര്‍ ഇരിക്കുന്നവര്‍ക്ക് ഡിമന്‍ഷ്യ സാദ്ധ്യത 63 ശതമാനം കൂടുതലാണ്. ഇരിക്കുന്ന സമയം കൂടുന്നതോടെ സാദ്ധ്യതയും കൂടും.

ദീര്‍ഘനേരം ഇരിക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കും ഇത് രക്തത്തിലെ പഞ്ചസാരയും രക്ത സമ്മര്‍ദ്ദവും നിയന്ത്രിക്കാനും കൊഴുപ്പ് കുറയ്ക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു.

ഒരു ദിവസം മൂന്നു മണിക്കൂര്‍ നില്‍ക്കുന്നത് വര്‍ഷത്തില്‍ 10 മാരത്തോണുകള്‍ ഓടുന്നതിന് തുല്യമാണെന്ന് പെസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.

മൊബൈല്‍ഫോണ്‍ ഉപയോഗം വില്ലനാകുന്നു. മണിക്കൂറുകളോളം ഇരുന്നു ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സമയം പോകുന്നതറിയില്ല.

ഇത് പല രോഗങ്ങള്‍ക്കും കാരണമാകുന്നതായും പഠനങ്ങള്‍ പറയുന്നു. നമ്മുടെ ശരീരം ചലനത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

എന്നാല്‍ മണിക്കൂറുകളോളമുള്ള ഇരിപ്പില്‍ ഇതെല്ലാം താളം തെറ്റും. ഇതുമൂലം ഹൃദ്രോഗം, വിട്ടുമാറാത്ത നടുവേദന എന്നിവയ്ക്കു കാരണമാകുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.