വധഭീഷണി: 60 ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ബ്രസീലില്‍ എത്തി

വെസ്റ്റ് ബാങ്കില്‍ യെഹൂദ കുടിയേറ്റം വ്യാപിപ്പിക്കും; മാര്‍ച്ച് നടത്തി യിസ്രായേല്‍ മന്ത്രിമാര്‍

Breaking News Europe Middle East

വെസ്റ്റ് ബാങ്കില്‍ യെഹൂദ കുടിയേറ്റം വ്യാപിപ്പിക്കും; മാര്‍ച്ച് നടത്തി യിസ്രായേല്‍ മന്ത്രിമാര്‍

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തി യിസ്രായേല്‍ മന്ത്രി സഭാംഗങ്ങളും പുരോഹിതന്മാരുള്‍പ്പെടെയുള്ള പതിനായിരങ്ങളും‍.

വെസ്റ്റ് ബാങ്കിലെ നബ്ളുസിലെ ഉപേക്ഷിക്കപ്പെട്ട ഔട്ട്പോസ്റ്റ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടും കുടിയേറ്റക്കാര്‍ക്കെതിരായ അക്രമം വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ചുമായിരുന്നു മാര്‍ച്ച്.

തീവ്ര വലതുപക്ഷ കക്ഷിനേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ബെന്‍ ഗാവിര്‍ ‍, ധനമന്ത്രി ബെസലെല്‍ സ്മോട്രിച്ച്, മതകാര്യമന്ത്രി മിഖയേല്‍ മാല്‍ചായാലി തുടങ്ങി 20-ലേറെ മന്ത്രിമാര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

യഹൂദ സമൂഹത്തിലെ പുരോഹിതന്മാരും സംഘടനാ നേതാക്കളും സംബന്ധിച്ചു. തീവ്രവാദിത്തിനു മുമ്പില്‍ കീഴടങ്ങില്ലെന്നും യഹൂദ സമൂഹം കരുത്തരാണെന്നു തെളിയിക്കാനുമാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നും മന്ത്രി ബെന്‍ ഗാവിര്‍ പറഞ്ഞു.

വന്‍ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയിലായിരുന്നു മാര്‍ച്ച്.

യിസ്രായേലില്‍ ബെന്‍ ഗാവിര്‍ നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ അധികാരത്തിലെത്തിയ ബെന്യാമിന്‍ നെതന്യാഹു ഭരണകൂടം കുടിയേറ്റം വ്യാപിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.