കാര്‍ അപകടത്തില്‍ ശരീരം തളര്‍ന്നു; ഓട്ടക്കാരിയെ യേശു സന്ദര്‍ശിച്ചു സൌഖ്യം നല്‍കി
കൊളോറാഡോ: 7 മാസം മുമ്പാണ് നവോമി ബൊഗാലി എന്ന അന്തര്‍ദ്ദേശീയ ഓട്ടക്കാരിക്ക് ഒരു കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശരീരം തളര്‍ന്ന അവസ്ഥയിലായത്. എത്യോപ്യന്‍ സ്വദേശിയായ ഈ അതിവേഗ ഓട്ടക്കാരി യു.എസിലെ കൊളോറാഡോയിലേക്ക് യാത്രയായി.
തന്റെ പരിശീലനസ്ഥലത്തുനിന്നും ഒരു കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായത്. ശരീരമാസകലം മുറിവേറ്റ് കാലുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ. ശരീരം മുഴുവനും തളര്‍ന്നു പോയി. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ബൊഗാലിയെ കാര്യമായി ചികിത്സിച്ചു.
എഴുന്നേറ്റു നടന്നു പൂര്‍വ്വസ്ഥിതിയിലാകാന്‍ രണ്ടു മൂന്നു വര്‍ഷമെങ്കിലും എടുക്കുമെന്നും എന്നാല്‍ എത്രത്തോളം പഴയ അവസ്ഥയിലേക്ക് എത്തുമെന്നത് ഒരു സാദ്ധ്യത മാത്രമാണ് എന്നാണ് ഡോക്ടര്‍മാര്‍ വിധി കല്‍പ്പിച്ചത്.
ക്രെയ്ഗ് ആശുപത്രിയില ഫിസിക്കല്‍ തെറാപ്പി ഡിപ്പാര്‍ട്ടുമെന്റില്‍ വിവിധ രീതിയില്‍ ശാരീരിക ക്ഷമതാ ചികിത്സ നടത്തി. തന്റെ മനസ്സും ശരീരവും ഒരുപോലെ തളര്‍ന്ന അവസ്ഥ. എന്നാല്‍ ഡോക്ടര്‍മാര്‍ പറഞ്ഞതുപോലെയുള്ള ചികിത്സാ സമയം നീണ്ടു പോയില്ല.
അടിയുറച്ച ക്രിസ്തു വിശ്വാസിയും, ദൈവപൈതലുമായ ബൊഗാലി തന്റെ ദയനീയ അവസ്ഥയില്‍ കൂടുതല്‍ ദൈവത്തിലാശ്രയിച്ചു. ആശുപത്രിക്കിടക്കയില്‍ അവള്‍ ഒരു സ്വപ്നം കണ്ടു. യേശു കര്‍ത്താവ് എന്റെ കിടക്കയില്‍ വന്നു യേശുവിന്റെ കരങ്ങള്‍ എന്റെ മേല്‍ സ്പര്‍ശിച്ചു.
യേശു സൌഖ്യം നല്‍കി. ആ നിമിഷം യേശുവിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞ ബൊഗാലി കാലുകള്‍ ചലിപ്പിക്കുവാന്‍ തുടങ്ങി. അവള്‍ ആദ്യ ചുവടുകള്‍ വെച്ചു.
അത്ഭുതം ദൈവം നല്ലവന്‍ , ദൈവം വലിയവന്‍ . 7 മാസം മറ്റുള്ളവരുടെ സഹായത്താല്‍ കഴിഞ്ഞിരുന്ന ബൊഗാലി തനിയെ നടക്കാന്‍ തുടങ്ങി.
സൌഖ്യം നല്‍കിയത് ദൈവമാണ്. അതുകൊണ്ട് സകല മഹത്വവും ദൈവത്തിനു സമര്‍പ്പിക്കുന്നു. ഈ അത്ഭുതം ശാസ്ത്രത്തിനു മുമ്പില്‍ വിവരിപ്പാന്‍ സാദ്ധ്യമല്ല.
നിരവധി രാജ്യാന്തര മല്‍സരങ്ങളില്‍ വിജയിച്ച ബൊഗാലി ഇനിയും ദൈവത്തില്‍ ആശ്രയിച്ച് കൂടുതല്‍ ഉയരത്തിലേക്ക് തന്റെ കരിയര്‍ നീട്ടുവാനാണ് ആഗ്രഹിക്കുന്നത്.