ഈജിപ്റ്റില്‍ 125 ചര്‍ച്ചുകള്‍ക്കു കൂടി അംഗീകാരം നല്‍കി

ഈജിപ്റ്റില്‍ 125 ചര്‍ച്ചുകള്‍ക്കു കൂടി അംഗീകാരം നല്‍കി

Breaking News Middle East

ഈജിപ്റ്റില്‍ 125 ചര്‍ച്ചുകള്‍ക്കു കൂടി അംഗീകാരം നല്‍കി

കെയ്റോ: ഈജിപ്റ്റില്‍ 125 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു കൂടി സര്‍ക്കാര്‍ അംഗീകാരം നല്‍കി.

രാജ്യത്ത് ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്ക് ആരാധനാലയങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്ന പദ്ധതി 2017-ലാണ് ആരംഭിച്ചത്. 2016-ല്‍ ഈജിപ്റ്റിലെ ഓട്ടോമന്‍ കാലത്ത് വ്യാപകമായി ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ ഇടിച്ചു നിരത്തുകയോ അംഗീകാരം റദ്ദാക്കുകയോ ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് ഭരണകൂടം പ്രത്യേക പാര്‍ലമെന്ററി സമിതി രൂപീകരിക്കുകയും ക്രൈസ്തവരുടെ ആരാധനാലയങ്ങളുടെ പുനര്‍ നിര്‍മ്മിതിയും അംഗീകാരവും നല്‍കുന്നതിനായുള്ള പദ്ധതി ആവിഷ്ക്കരിച്ചു അപേക്ഷ ക്ഷണിക്കുകയായിരുന്നു.

3730 അപേക്ഷകളില്‍ നിന്നായി പലപ്പോഴായി 2526 ചര്‍ച്ചുകള്‍ക്ക് ഇതുവരെ അംഗീകാരം നല്‍കി. ഇപ്പോഴത്തെ 24-ാമത്തെ ബാച്ചിലാണ് നവംബര്‍ 14-ന് 125 ചര്‍ച്ചുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുവാന്‍ തീരുമാനമുണ്ടായത്.

പ്രധാനമന്ത്രി മൊസ്തഫ മദ്ബൌലി അദ്ധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വിവിധ കാറ്റഗറിയായി തിരിച്ചുകൊണ്ടാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 239 ചര്‍ച്ചുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതായിരുന്നു ഏറ്റവും കൂടുതല്‍ അംഗീകാരം നല്‍കിയ ബാച്ച്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.