സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ബിഷപ്പിനെതിരെ ലൈംഗികാരോപണത്തില്‍ നടപടി
വത്തിക്കാന്‍ സിറ്റി: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച കത്തോലിക്കാ പുരോഹിതനെതിരെ ലൈംഗികാരോപണത്തില്‍ വത്തിക്കാന്‍ അച്ചടക്ക നടപടി സ്വീകരിച്ചു.
കിഴക്കന്‍ തിമൂറില്‍ ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണം നേരിടുന്ന ബിഷപ്പ് കാര്‍ലോസ് സിമെനിസ് സെലോയ്ക്കെതിരെയാണ് നടപടി.
1990-കളിലാണ് സംഭവം നടന്നത്. ഡെച്ച് മാസികയില്‍ വന്ന ആരോപണത്തില്‍ അന്വേഷണം നടത്തി സ്ഥിരീകരിച്ചാണ് വത്തിക്കാന്‍ നടപടി കൈക്കൊണ്ടത്.
സംഭവം പുറത്തു പറയാതിരിക്കാന്‍ പണം നല്‍കിയതായും ഇരകളിലൊരാള്‍ ഡച്ച് മാഗസിനോട് പറഞ്ഞിരുന്നു.
കിഴക്കന്‍ തിമൂറിലെ സംഘര്‍ഷത്തിന് നീതിപൂര്‍വ്വവും സമാധാനപരവുമായ പരിഹാരത്തിനായി പ്രവര്‍ത്തിച്ചതിന് 1996-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ബിഷപ് കാര്‍ലോസിന് മുന്‍ കിഴക്കന്‍ തിമൂര്‍ പ്രസിഡന്റായ ജോസ് റാമോസ്പോര്‍നെക്കൊപ്പം പങ്കിട്ടിരുന്നു.

