മുസ്ളീങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച പാസ്റ്ററെ കൊലപ്പെടുത്തി

മുസ്ളീങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച പാസ്റ്ററെ കൊലപ്പെടുത്തി

Africa Breaking News

മുസ്ളീങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച പാസ്റ്ററെ കൊലപ്പെടുത്തി
ഉഗാണ്ടയില്‍ മുസ്ളീങ്ങളുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിവന്ന സീനിയര്‍ പാസ്റ്ററെ മതമൌലിക വാദികള്‍ കൊലപ്പെടുത്തി.

ഉഗാണ്ടയിലെ മട്രിങ്ങിര്‍ സബ് കൌണ്ടിയിലെ ഒഡപാകോ ഗ്രാമത്തില്‍ പെന്തക്കോസ്തല്‍ റിവൈവല്‍ ചര്‍ച്ച് മിനിസ്ട്രിയുടെ സീനിയര്‍ പാസ്റ്ററായ ഫ്രാന്‍സിസ് ഒബോ (70) യെയാണ് മുസ്ളീം മതമൌലികവാദികള്‍ കൊലപ്പെടുത്തിയത്.

ജൂണ്‍ 11-ന് വൈകിട്ട് 8 മണിക്കായിരുന്നു സംഭവം. ഫ്രാന്‍സിസ് മുസ്ളീങ്ങളുടെ ഇടയില്‍ ശക്തമായി പ്രവര്‍ത്തിച്ചു വരുന്നതില്‍ പ്രകോപിതരായ സ്ഥലത്തെ ഇമാം ഇത്ത്മാന്‍ ഒലിംഗയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാരകമായി വെട്ടിക്കൊലപ്പെടുത്തിയത്.

പാസ്റ്റര്‍ ഫ്രാന്‍സിസ് 17 സഭകളുടെ ചുമതല വഹിക്കുന്ന വ്യക്തിയാണ്. നിരവധി മുസ്ളീങ്ങള്‍ ഇസ്ളാം മതം വിടുന്നതില്‍ രോഷം കൊണ്ടാണ് പാസ്റ്ററെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പാസ്റ്ററുടെ ഭാര്യ ക്രിസ്തീന ഒബോ പറഞ്ഞു.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***