യേശുവിനെക്കുറിച്ച് 1500 വര്‍ഷം മുമ്പ് എഴുതിയ ശിലാ ഫലകം കണ്ടെത്തി

യേശുവിനെക്കുറിച്ച് 1500 വര്‍ഷം മുമ്പ് എഴുതിയ ശിലാ ഫലകം കണ്ടെത്തി

Breaking News Middle East

യേശുവിനെക്കുറിച്ച് 1500 വര്‍ഷം മുമ്പ് എഴുതിയ ശിലാ ഫലകം കണ്ടെത്തി
യെരുശലേം: യേശുക്രിസ്തുവിനെപ്പറ്റി 1500 വര്‍ഷം മുമ്പ് എഴുതിയ ശിലാ ഫലകം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

ഗ്രീക്കു ഭാഷയില്‍ “ക്രൈസ്റ്റ് ബോണ്‍ ഓഫ് മേരി” എന്നെഴുതിയ ശിലാഫലകമാണ് വടക്കന്‍ യിസ്രായേലില്‍ ജെസ്രീല്‍ താഴ്വരയിലെ ഇറ്റ് തായ്ബ ഗ്രാമത്തില്‍ നടത്തിയ ഉല്‍ഖനനത്തിനിടയില്‍ കണ്ടെത്തിയത്.

ഒരു പുതിയ റോഡു നിര്‍മ്മാണത്തിനു കുഴി എടുക്കുന്നതിനിടയിലാണ് പുരാതന വീടിന്റെ അവശിഷ്ടങ്ങള്‍ ജോലിക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.

പിന്നീട് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ പുരാവസ്തു ഗവേഷകര്‍ നടത്തിയ കൂടുതല്‍ പരിശോധനയില്‍ രണ്ടു മുറികളുള്ള ഒരു കെട്ടിടം കണ്ടെത്തുകയായിരുന്നു. രണ്ടു മുറിയും മൊസൈക്ക് ചെയ്ത തറകളും അതില്‍ ഡിസൈന്‍ ചെയ്ത നിലയിലായിരുന്നു.

ബൈസെന്റൈന്‍ കാലത്തോ ഇസ്ളാമിക മതത്തിന്റെ ആരംഭ ഘട്ടത്തിലോ ഉണ്ടായിരുന്ന കെട്ടിടമായിരുന്നു അതെന്നു ഗവേഷകര്‍ പറഞ്ഞു.

വലിയ ശിലയില്‍ എഴുതിയ എഴുത്തിന്റെ പൂര്‍ണ്ണ രൂപം : ക്രൈസ്റ്റ് ബോണ്‍ ഓഫ് മേരി ദിസ് വര്‍ക്ക് ഓഫ് ദ മോസ്റ്റ് ഗോഡ് ഫിയറിംഗ് ആന്റ് പയസ് ബിഷപ് തിയോഡോസ്ആന്‍ഡ് ദ മിസറബിള്‍ തോമസ് വാസ് ബാള്‍ട്ട് ഫ്രം ദി ഫൌണ്ടേഷന്‍ എന്നെഴുതിയിരുന്നു.

ക്രൈസ്റ്റ് എന്നെഴുതാന്‍ കാരണം ഇവിടെ കടന്നു വരുന്നവര്‍ക്കുള്ള ആശംസാവാചകമാണെന്ന് ഗവേഷകര്‍ പറയുന്നു.