2000 ഇത്യോപ്യന്‍ യഹൂദന്മാര്‍ മാതൃരാജ്യത്തേക്കു വരുന്നു https://www.disciplesnews.com/breaking-news/10874/

2000 ഇത്യോപ്യന്‍ യഹൂദന്മാര്‍ മാതൃരാജ്യത്തേക്കു വരുന്നു

Breaking News Middle East

2000 ഇത്യോപ്യന്‍ യഹൂദന്മാര്‍ മാതൃരാജ്യത്തേക്കു വരുന്നു
അഡിസ്അബാബ: നൂറ്റാണ്ടുകള്‍ക്കു മുമ്പ് യിസ്രായേലില്‍നിന്നും ഇത്യോപ്യയില്‍ എത്തിച്ചേര്‍ന്ന യഹൂദ പൌരന്മാരായ 2000 പേര്‍ തിരികെ മാതൃരാജ്യത്തേക്ക് എത്തുന്നു.

ഇതു സംബന്ധിച്ച് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു ഇത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹമ്മദുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

പലസ്തീനില്‍ യിസ്രായേല്‍ പാര്‍പ്പിടങ്ങള്‍ സ്ഥാപിച്ചതിനുശേഷം അടുത്ത കാലത്ത് വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിനു യഹൂദന്മാരാണ് സ്വന്ത രാജ്യത്തേക്ക് തിരികെ എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിപ്പാര്‍ത്ത യഹൂദ ജനത്തെ അന്ത്യകാലത്ത് യിസ്രായേലില്‍ കൂട്ടിച്ചേര്‍ക്കുമെന്നുള്ള ബൈബിള്‍ പ്രവചനത്തിന്റെ ഭാഗമാണ് ഈ നടപടി.

1991-ല്‍ ഇത്യോപ്യയിലെ ആഭ്യന്തര യുദ്ധത്തിനിടെ രണ്ട് ദിവസംകൊണ്ട് 14500 യെഹൂദന്മാരാണ് യിസ്രായേലില്‍ എത്തപ്പെട്ടത്. 13000 യഹൂദര്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ഇത്യോപ്യയില്‍ അവശേഷിക്കുന്നതായാണ് കണക്കുകള്‍ ‍.