കോവിഡ് കാലത്ത് കഴിക്കുവാന്‍ പറ്റിയ പഴങ്ങള്‍

കോവിഡ് കാലത്ത് കഴിക്കുവാന്‍ പറ്റിയ പഴങ്ങള്‍

Breaking News Health

കോവിഡ് കാലത്ത് കഴിക്കുവാന്‍ പറ്റിയ പഴങ്ങള്‍
കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ നാം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ ആഹാരത്തിലുമുണ്ട് ചില ഔഷധ ഗുണങ്ങള്‍ ‍.

ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗ്ഗം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്.അതിനു സഹായിക്കുന്ന ചില പഴ വര്‍ഗ്ഗങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.

പേരയ്ക്ക: വൈറ്റമിന്‍ സി ധാരാളമുള്ള ഒരു പഴവര്‍ഗ്ഗമാണ് പേരയ്ക്ക. തക്കാളിയും തണ്ണിമത്തനും കഴിഞ്ഞാല്‍ ലൈക്കോപീന്‍ എന്ന വര്‍ണ്ണ വസ്തുവും പേരയ്ക്കായില്‍ ധാരാളമുണ്ട്.

ഇത് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ഹൃദയാരോഗ്യത്തിനും ചിലയിനം അര്‍ബുദം പ്രതിരോധിക്കുവാനും കഴിയുന്നതാണ്.നെല്ലിക്ക: നെല്ലിക്കാ ജ്യൂസ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും മികച്ച പഴമാണ്.

നെല്ലാക്കായില്‍ വൈറ്റമിന്‍ സി, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. വൈറല്‍ ‍, ബാക്ടീരിയല്‍ രോഗങ്ങളെ ഇത് തടയുന്നു. കൂടാതെ ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും നെല്ലിക്ക ഉത്തമമാണ്.

ഞാവല്‍പഴം: ഞാവല്‍ പഴത്തില്‍ ഹീമോഗ്ളോബിന്റെ അളവ് കൂട്ടാനുള്ള ഇരുമ്പ് ധാരാളമുണ്ട്. ഇതിന് ആന്റീ ബാക്ടീരിയല്‍ ‍, ആന്റിമെന്‍ഫക്ടീവ്, ആന്റി മലേറിയല്‍ ഗുണങ്ങളുണ്ട്.