നൈജീരിയായില്‍ കൊല്ലപ്പെട്ടത് 121 ക്രൈസ്തവര്‍

നൈജീരിയായില്‍ കൊല്ലപ്പെട്ടത് 121 ക്രൈസ്തവര്‍

Africa Breaking News Others

ജൂലൈ മാസത്തില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 121 ക്രൈസ്തവര്‍
കഡുന: ക്രൈസ്തവരെ ഉന്മൂലം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങള്‍ നടത്തുന്ന നൈജീരിയായില്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ മാത്രം ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 121 വിശ്വാസികളെ.

ആക്രമണങ്ങളെ ഭയന്ന് ആയിരങ്ങള്‍ നാടുവിടേണ്ടി വന്നു. തെക്കന്‍ സംസ്ഥാനമായ കഡുനയില്‍ മാത്രമാണ് ഈ നരഹത്യയുടെ കണക്ക് ഉള്ളത്.

ജൂലൈ 10 മുതല്‍ ഗോറയില്‍ ചിബോബ് കൃഷിത്തോട്ട മേഖലയില്‍ നടന്ന ആക്രമണങ്ങളില്‍ 3 ദിവസത്തിനിടയില്‍ 22 പേരാണ് മരിച്ചത്. ജൂലൈ 19-ന് കഗാറോ നഗരത്തില്‍ നടത്തിയ ആക്രമണങ്ങളില്‍ 28 പേരും ഈ ദിവസം തന്നെ ഗോറഗാനില്‍ 32 പേരും കൊല്ലപ്പെട്ടു.

ഇവിടെ തോക്കിനും വാളിനുമാണ് ക്രൈസ്തവര്‍ ഇരയാകുന്നത്. ജൂലൈ 22-ന് കിസാഖിയില്‍ കത്തിയും വാക്കത്തികളുമായി എത്തിയ അക്രമികള്‍ വീടുകള്‍ ആക്രമിച്ച് 3 കുട്ടികളെയും രണ്ടു യുവാക്കളെയും കൊലപ്പെടുത്തി.

ജൂലൈ 23-ന് ദോക അവോങ് ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു. ഇവിടെ ജൂലൈ 20-ന് നടത്തിയ ആക്രമണത്തിലും 7 പേര്‍ മരിച്ചിരുന്നു. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിശ്വാസികളുടെ വീടുകളും തകര്‍ത്തിട്ടുണ്ട്.

ജൂലൈ 24-ന് സിപകില്‍ നടത്തിയ ആക്രമണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങളൊക്കെയും നടത്തിയത് ഫുലാനി മുസ്ളീം തീവ്രവാദികളാണ്.