സ്വര്‍ണ്ണം കൊടുത്താല്‍ പണം: പുതിയ എടിഎം അവതരിപ്പിച്ച് ചൈന

സ്വര്‍ണ്ണം കൊടുത്താല്‍ പണം: പുതിയ എടിഎം അവതരിപ്പിച്ച് ചൈന

Asia Breaking News Top News

സ്വര്‍ണ്ണം കൊടുത്താല്‍ പണം: പുതിയ എടിഎം അവതരിപ്പിച്ച് ചൈന
ബീജിംഗ്: പുതുപുത്തന്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇപ്പോഴത്തേത്. എറ്റവും പുത്തന്‍ കണ്ടുപിടിത്തങ്ങളുടെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ സ്വര്‍ണ്ണം നല്‍കിയാല്‍ അത് ഉരുക്കി അതിനു പകരം പണം നല്‍കുന്ന എടിഎം അവതരിപ്പിച്ചിരിക്കുന്നു ചൈന. ഷാങ്ഹായിലെ ഗ്ളോബല്‍ ഹാര്‍ബര്‍ ഷോപ്പിംഗ് മാളിലാണ് ഈ എടിഎം സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.

കിംഗ് ഹുഡ് ഗ്രൂപ്പാണ് ഈ സ്മാര്‍ട്ട് മെഷീന്‍ വികസിപ്പിച്ചെടുത്തത്.

സംഭവം ഏറെ വൈറലായി. പ്രത്യേകിച്ച് മുതിര്‍ന്നവര്‍ക്കിടയില്‍ സംഗതി ഹിറ്റായി. സ്വര്‍ണ്ണം മെഷീനില്‍ വച്ചു കഴിഞ്ഞാല്‍ അത് അതിന്റെ പരിശുദ്ധി സ്കാന്‍ ചെയ്ത് മനസ്സീലാക്കും. പിന്നീട് തൂക്കി നോക്കുകയും ആ സ്വര്‍ണ്ണം ഉരുക്കുകയും ചെയ്യും.

മൂല്യ നിര്‍ണ്ണയം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അതിന്റെ മൂല്യത്തിനുള്ള പണം നേരിട്ട് കസ്റ്റമറുടെ ബാങ്ക് അക്കൌണ്ടിലേക്ക് എത്തും. കുറഞ്ഞഥ് 50 ശതമാനം പരിശശുദ്ധിയുള്ള മൂന്നു ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള സ്വര്‍ണ്ണമാണ് എടിഎം-ല്‍ സ്വീകരിക്കുക.

സ്വര്‍ണ്ണവില കുതിച്ചു കയറുന്നതിനാല്‍ത്തന്നെ ഈ മെഷീന്റെ പ്രാധാന്യവും ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.