രോഗങ്ങളെ ശ്രദ്ധിക്കുക (എഡിറ്റോറിയൽ)
രോഗങ്ങളെ ശ്രദ്ധിക്കുക (എഡിറ്റോറിയൽ) കേരളത്തില്‍ പകര്‍ച്ചപ്പനി വീണ്ടും വ്യാപകമായി. പതിവു വൈറല്‍പ്പനി, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി എന്നീ വ്യാധികളാണ് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. രോഗം വന്നു മൂര്‍ച്ഛിക്കുമ്പോഴാണ് പലരും തിരിച്ചറിഞ്ഞ് ചികിത്സതേടുന്നത്. അപ്പോഴേക്കും ചികിത്സ ഫലിക്കാതെ വരുന്നു. ഇതുമൂലം മരണസംഖ്യ ഉയരുന്നു. ആയിരങ്ങളാണ് ചികിത്സതേടി വിവിധ ആശുപത്രികളില്‍ അഭയം തേടുന്നത്. പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിനു കാരണം നമ്മുടെതന്നെ വീഴ്ചകളാണ്. വീടും പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തിഹീനമാകുന്നതുമൂലമാണ് എലികളും കൊതുകുകളും ക്ഷുദ്രജീവികളും പെരുകുവാന്‍ ഇടവരുന്നത്. ആദ്യം നമ്മള്‍ വീടും പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചിയായി […]
Continue Reading
